കെഓഫീസ്

KDE ഡെസ്ക്ടോപ്പ് എൺവയോണ്മെന്റിൽ മുമ്പുണ്ടായിരുന്ന ഓഫീസ് സ്യൂട്ട്

ഒരു സ്വതന്ത്ര ഓഫീസ് സ്യൂട്ടാണ് കെഓഫീസ്. ലിനക്സ്, വിൻഡോസ്, മാക് ഓഎസ് ടെൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ കെഓഫീസിൽ വേഡ് പ്രൊസസർ (കെവേഡ്), സ്പ്രഡ്ഷീറ്റ് പ്രോഗ്രാം (കെസെൽസ്), പ്രസന്റേഷൻ പ്രോഗ്രാം (കെഓഫീസ് ഷോകേസ്), വെക്റ്റർ ഗ്രാഫിക്സ് പ്രോഗ്രാം (കെഓഫീസ് ആർട്ട് വർക്ക്) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെഓഫീസ്
കെപ്രസന്റർ 2.3 സ്ക്രീൻഷോട്ട്
Original author(s)കെഡിഇ, റെജിനാൾഡ് സ്റ്റാഡ്ൽബോർ
വികസിപ്പിച്ചത്കെഡിഇ, തോമസ് സാൻഡർ[1]
ആദ്യപതിപ്പ്ഒക്ടോബർ 23, 2000; 24 വർഷങ്ങൾക്ക് മുമ്പ് (2000-10-23)[2]
Stable release
2.3.3 / മാർച്ച് 1, 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-03-01)[3]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++ (ക്യൂട്ടി, കെഡിഇ പ്ലാറ്റ്ഫോം)
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്, ഫ്രീ ബിഎസ്ഡി, വിൻഡോസ്, മാക് ഓഎസ് ടെൻ
വലുപ്പം~70 എംബി [4]
ലഭ്യമായ ഭാഷകൾബഹുഭാഷ
തരംഓഫീസ് സ്യൂട്ട്
അനുമതിപത്രംജിപിഎൽ, എൽജിപിഎൽ
വെബ്‌സൈറ്റ്www.koffice.org

കെഡിഇ പ്ലാറ്റ്ഫോമിനെ ലക്ഷ്യമാക്കിയാണ് കെഓഫീസ് രംഗത്തെത്തിയത്. എന്നാൽ 2010ൽ ഒരു വിഭാഗം കെഡിഇ ഡെവലപ്പർമാർ കെഓഫീസ് കാലിഗ്ര ഓഫീസ് എന്ന പേരിൽ പുതുക്കിപ്പണിതിട്ടുണ്ട്.

സവിശേഷതകൾ

തിരുത്തുക

കെഓഫീസ് ലിനക്സ് പ്ലാറ്റ്ഫോമിനു വേണ്ടിയാണ് പുറത്തിറക്കിയത്. പതിപ്പ് രണ്ട് മുതൽ വിൻഡോസ്, മാക് ഓഎസ് ടെൻ പ്ലാറ്റ്ഫോമുകളിലും കെഓഫീസ് ലഭ്യമാണ്.

 
കെവേഡ് സ്റ്റൈൽ ഷീറ്റുകളോടും ഡിടിപിക്ക് ഫ്രെയിം പിന്തുണയും നൽകുന്ന ഒരു വേഡ് പ്രൊസസർ.
 
കെസെൽസ് ബഹു താൾ പിന്തുണയും നൂറിലധികം ഗണിത സൂത്രവാക്യങ്ങളും ഉൾക്കൊള്ളുന്ന സ്പ്രെഡ്ഷീറ്റ് പ്രോഗ്രാം.
 
ഷോകേസ് ചിത്ര - ഇഫക്റ്റ് പിന്തുണയോട് കൂടിയ പ്രസന്റേഷൻ പ്രോഗ്രാം.
 
ആർട്ട്‌വർക്ക് വിവിധ തരം ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന വെക്റ്റർ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ

സാങ്കേതിക കാര്യങ്ങൾ

തിരുത്തുക

ക്യൂട്ടി ചട്ടക്കൂടും കെഡിഇ പ്ലാറ്റ്ഫോമും ഉപയോഗിച്ചാണ് കെഓഫീസ് നിർമ്മിച്ചിട്ടുള്ളത്. ഇതിലെ ഘടകങ്ങളെല്ലാം തന്നെ സ്വതന്ത്ര അനുമതിപത്രങ്ങളിൽ പുറത്തിറക്കിയതാണ്. പരമാവധി ഓപൺ ഡോക്യുമെന്റ് ഫോർമാറ്റ് ഉപയോഗിക്കുകയും ചെയ്യുന്നു. കെഡിഇ എസ്.സി നാല് മുതൽ കെഓഫീസ് കെഡിഇയിൽ നിന്ന് വേർപിരിയുകയും കെഓഫീസ് ഹോംപേജ് വഴി ഡൗൺലോഡ് ചെയ്യാൻ അവസരം നൽകുകയും ചെയ്യുന്നു.

ഫ്ലേക്ക്, പിഗ്മെന്റ് എന്നിവ പരമാവധി കെഓഫീസിൽ ഉപയോഗിച്ചിരിക്കുന്നു. പരമാവധി ബഗ്ഗുകൾ കുറക്കാനും ഉപയോക്തൃ സൗഹൃദമാക്കിത്തീർക്കാനും കെഓഫീസ് നിർമ്മാതാക്കൾ പരിശ്രമിക്കുന്നുണ്ട്.[5] കെഓഫീസിനു വേണ്ടി ഓപൺ ഡോക്യുമെന്റ് ലൈബ്രറി നിർമ്മിക്കാനും പദ്ധതിയുണ്ട്.[6] അതിയന്ത്രവൽകൃത പദ്ധതികൾക്കായി ഡി-ബസോ ജാവാസ്ക്രിപ്റ്റ്, പൈത്തൺ, റൂബി പോലെയുള്ള സ്ക്രിപ്റ്റിംഗ് ഭാഷകളോ ഉപയോഗിക്കാവുന്നതാണ്.[7]

  1. "KOffice Overview". Projects.kde.org. Retrieved 2012-05-01.
  2. "KDE 2.0 Release Announcement". KDE. 2000-10-23. Retrieved 2012-05-01.
  3. KOffice 2.3.3 update
  4. ftp://ftp.kde.org/pub/kde/stable/koffice-latest/[പ്രവർത്തിക്കാത്ത കണ്ണി]
  5. "KOffice 2.0 Alpha 5 Released". Archived from the original on 2012-07-17. Retrieved 2012-08-17.
  6. "KOffice ODF Sprint Report". Archived from the original on 2008-05-13. Retrieved 2012-08-17.
  7. Kross Scripting Framework

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെഓഫീസ്&oldid=4140964" എന്ന താളിൽനിന്ന് ശേഖരിച്ചത്