കാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
9°31′00″N 76°42′36″E / 9.5166667°N 76.71°E കേരളത്തിലെ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ് കാനം. "പന്നഗംതോട്" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട് കാനത്തിൽ നിന്നാണു രൂപം കൊള്ളുന്നത്.[അവലംബം ആവശ്യമാണ്] വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
കാനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ജനസംഖ്യ | 1,71,271 (7km2) (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 81 m (266 ft) |
ചരിത്രം
തിരുത്തുകപഴയ കാലത്ത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം[അവലംബം ആവശ്യമാണ്]. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.
വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം.[അവലംബം ആവശ്യമാണ്]
പ്രശസ്തരായ കാനം സ്വദേശികൾ
തിരുത്തുക"കാനം കുട്ടികൃഷ്ണൻ" എന്ന തൂലികനാമത്തിൽ "മുരളി" എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ച ടി.കെ. കൃഷ്ണൻ നായരാണ് കാനത്തിലെ ആദ്യ സാഹിത്യകാരൻ.[അവലംബം ആവശ്യമാണ്] 1950-60കളിൽ ആഴ്ചപ്പതിപ്പുകളിൽ തുടർനോവലുകൾ എഴുതിയിരുന്ന കാനം ഇ.ജെ. ഫിലിപ്പ് മറ്റൊരു പ്രശസ്തസാഹിത്യകാരനാണ്. അന്റാർട്ടിക്കയിൽ ആദ്യമായി പോയി യാത്രാവിവരണം (പെൻഗ്വിൻ ബുക്സ്) എഴുതിയ സുരവി, റിഷി എന്നീ കുട്ടികൾ ഇവിടത്തുകാരാണ്.[അവലംബം ആവശ്യമാണ്].