കാനം ഇ.ജെ.
മലയാളത്തിലെ ഒരു നോവലിസ്റ്റും നാടകകൃത്തും കവിയുമായിരുന്നു[1] കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 7 നാടകങ്ങളും 2 കവിതാ സമാഹാരങ്ങളും നൂറോളം നോവലുകൾക്കുംവേണ്ടി തൂലിക ചലിപ്പിച്ച അദ്ദേഹം ഏതാനും സിനികൾക്കുവേണ്ടി ഗാനങ്ങളുമെഴുതി. ഉദയായുടെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായ ഭാര്യ (1962) എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും രചിച്ചുകൊണ്ട് സിനിമയിലും അരങ്ങേറ്റം നടത്തി. തുടർന്ന് 23 ഓളം ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുകയുണ്ടായി.
കാനം ഇ.ജെ. | |
---|---|
ജനനം | കാനം, കോട്ടയം ജില്ല | 13 ജൂൺ 1926
മരണം | 13 ജൂൺ 1987 | (പ്രായം 61)
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ഇന്ത്യൻ |
Genre | നോവൽ |
ശ്രദ്ധേയമായ രചന(കൾ) |
|
പങ്കാളി | പി.ഐ. ശോശാമ്മ |
കുട്ടികൾ | സോഫി, സാലി, സാജൻ, സൂസി, സേബ |
രക്ഷിതാവ്(ക്കൾ) | ഇലവുങ്കൽ ജോസഫ് |
ജീവിതരേഖ
തിരുത്തുക1926 ജൂൺ 13 കോട്ടയം ജില്ലയിലെ കാനം ഗ്രാമത്തിൽ ഇലവുങ്കൽ ജോസഫിന്റെ മകനായി ജനിച്ചു. നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു ഇദ്ദേഹം. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തിൽ ചേർന്നു. തിരിച്ചു വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ, അദ്ദേഹം കാനം സി.എം.എസ്സ് മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുണ്ടക്കയം, കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കി. കഥാരചന ജോലിയ്ക്ക് തടസമാകുമെന്ന് കണ്ടപ്പോൾ ജോലി രാജിവച്ചു. അദ്ധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ. സോഫി, സാലി, സാജൻ, സൂസി, സേബ എന്നിവർ മക്കൾ. 1982 ജൂൺ 13നു അന്തരിച്ചു.
കൃതികൾ
തിരുത്തുക"ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി.അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. പുസ്തകമായി ആദ്യം പുറത്തുവന്നത് ക്രിസ്തീയ ഭക്തിഗാന സമാഹാരമായ ഗാനാഞ്ജലി (1964) ആയിരുന്നു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന പേരിൽ വമ്പൻ പ്രചാരം നേടിയ വാരിക തുടങ്ങി. അതിൽ പ്രസിദ്ധീകരിച്ച കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയ നോവലുകൾ ഏറെ വായനക്കാരെ നേടി. ഈ വാരിക പിന്നീട് ജോർജ് തോമസ് -റേച്ചൽ തോമസ് ദമ്പതികൾക്ക് കൈമാറ്റം ചെയ്തു. അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളിൽ വായനാശീലം വളർത്തിയത് കാനം ഈ.ജെയും മോഹൻ ഡി. കങ്ങഴയും (ഡിറ്റക്റ്റീവ് നോവലിസ്റ്റ്) മുട്ടത്തു വർക്കിയുമായിരുന്നു. വായനക്കാരെ അകർഷിക്കാനുള്ള മസാല ചേർത്തു ആദ്യമായി " നീണ്ടകഥകൾ" സൃഷ്ടിച്ചത് കാനം ഈജെയാണ്. പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു 'പാടാത്ത പൈങ്കിളി'യുടെ കർത്താവ് മുട്ടത്തു വർക്കിയ്ക്കാണ്.
തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ " ഭാര്യ" എന്ന നോവൽ ഏറെ ജനപ്രീതി നേടി.[2] ഉദയാ ഈ നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളരെ പ്രസിദ്ധമാണ്. സത്യനും രാഗിണിയും ആയിരുന്നു താരങ്ങൾ. അദ്ദേഹത്തിന്റെ മരിക്കാത്ത സുന്ദരി എന്ന നോവൽ ഉദയായുടെ ബാനറിൽ ജ്വാല എന്ന പേരിൽ സിനിമയായി. വയലാർ രാമവർമ്മ ഈ ചിത്രത്തിനു വേണ്ടി എഴുതിയ "പെരിയാറേ", "ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്" എന്നിവ ഇന്നും പോപ്പുലറാണ്. 7 നാടകങ്ങളും 2 കവിതാസമാഹാരങ്ങളും നൂറിൽപ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്. 23 നോവലുകൾ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും അദ്ദേഹം തിരക്കഥ എഴുതി. കൂടാതെ കുടുംബിനി, ഭർത്താവ്, നിലയക്കാത്ത ചലനങ്ങൾ എന്നീ ചിത്രങ്ങളുടെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. 5 ചിത്രങ്ങൾക്കു ഗാനമെഴുതി. 'അവൾ വിശ്വസ്തയായിരുന്നു' എന്ന ചിത്രത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" [3] തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ വളരെ പ്രസിദ്ധമാണ്.
പ്രധാന കൃതികൾ
തിരുത്തുക- ജീവിതം ആരംഭിക്കുന്നു
- പമ്പാനദി പഞ്ഞൊഴുകുന്നു
- ഈ അരയേക്കാർ നിൻ്റേതാണ്
- നീ ഭൂമിയുടെ ഉപ്പാകുന്നു
- ഭർത്താവ്
- ഭാര്യ
- അദ്ധ്യാപിക
- കാട്ടുമരം
- ഉദയം
- പാതിരാത്രി
- കാട്ടുമങ്ക
- ഹൈറേഞ്ച്
- നവരാത്രി
- പ്രാണസഖി
- എനിക്ക് ദാഹിക്കുന്നു
- ദത്തുപുത്രൻ
- ചിലമ്പൊലി
- ചന്ദനത്തിരി
- വാളും കുരിശും
- ചുവന്ന സ്ത്രീ
- പകരം ഞങ്ങൾ ചോദിക്കും (നാടകം)
- പുതിയ മണ്ണ്
- കൂട്ടുകാരൻ
- സ്ത്രീ
- തിരമാല
- ചായക്കടയിലെ സുന്ദരി
- ലൂസി
- ഏദൻതോട്ടം
- വിളക്കുമരം
- സൂര്യഗ്രഹണം
- തിരമാലകളേ തിരിച്ചുവരൂ
- തീരം തേടുന്ന തിര
- റീന
- വെള്ളിവിളക്ക്
- നിമിഷങ്ങളേ നിൽക്കൂ നിൽക്കൂ
- കലയും കാമിനിയും
- പ്രേമശിൽപ്പി
- നീലത്തടാകം
- എനിക്കു ദാഹിക്കുന്നു
- പൊട്ടൻ കോവാലൻ
- ഭൂമിയിൽ സമാധാനം
- ചരസ്സ്
- യമുനേ, ഒഴുകൂ
- പഴയകുടം പുതിയവീഞ്ഞ്
- സൗന്ദര്യം ഒരപസ്വരം
- കന്നിമണ്ണിന്റെ കിന്നാരം
- ഇരിക്കൂ, സംസാരിക്കാം
- കിഴക്കൻ കാറ്റ്
- ദത്തു പുത്രൻ
- കോള മലയിലെ പുല്ലാങ്കുഴൽ
- പാറ
- മനസൊരു മഹാസമുദ്രം
- നിഴലുകൾ
- രണഭൂമി
- അലകളേ അടങ്ങൂ
- ഉപവനം
- പുത്രി
- കടലാസു പൂക്കൾ
- പരമാർത്ഥങ്ങൾ
- ജവാൻ (നാടകം)
- വിതച്ചു കൊയ്തു
- പ്രേമവല്ലി
- മുകളിൽ ആകാശം താഴെ ഭൂമി
- കലയും ചെങ്ങലയും
- മതിലുകൾ ഇടിയുന്നു
- രണ്ടാനമ്മ
- ചക്രവാളം
- ആ പൂക്കൾ വാടാതിരിക്കട്ടെ
- തുരുത്ത്
- മണവാട്ടിപ്പെണ്ണ് (കഥാസമാഹാരം)
- കാമുകന്റെ കുട്ടി
- മരിച്ചിട്ടും മരിക്കാത്തവൾ
- ഒരു നാടകം അവസാനിക്കുന്നു
- അവനെ ക്രൂശിക്കുക
- കറുത്ത സന്ധ്യ
- ഇരുട്ടടി
- കാറ്റില്ലാത്ത കായലോരം
- കാമുകിയും പട്ടിയും (കഥാസമാഹാരം)
- കൈലേസ് (കഥാസമാഹാരം)
- ഞങ്ങൾ കർഷകരാണ് (കഥാസമാഹാരം)
- എഴുതാത്ത കാർഡ് (കഥാസമാഹാരം)
- ഉന്മാദിനി
- എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു
- ഗ്രാമസുന്ദരി
- ആഷാഡസന്ധ്യ
- ആരും അന്യരല്ല
- കാമബാണം
- മരുഭൂമിയിലെ മാലാഖ
- കാമുകി
- ഓളം
- ഹിമവാഹിനി
- ഒരു വർഷം ഒരു മാസം
- സന്ധ്യയ്ക്കെന്തിനു സിന്ദൂരം
- തിരക്കിൽ അല്പ സമയം
- അവൾ വിശ്വസ്തയായിരുന്നു
- ഹർഷബാഷ്പം
- സ്വർഗ്ഗപുത്രി
- യാമിനി
- അഗ്നിമൃഗം
- നഴ്സ്
- ജ്വാല
- തിരിച്ചടി
- പ്രിയതമ
- കാട്ടുമല്ലിക
- കളിയോടം
- കലയും കാമിനിയും
- എന്റെ സമാധാനത്തിനുവേണ്ടി
- നിഷാദം
- സ്നേഹം അസ്തമിക്കുന്നില്ല
- ഭൂമി സ്വർഗ്ഗമാകുന്നു (നാടകം)
- എന്നിട്ടും ഞാൻ നിന്നെ സ്നേഹിക്കുന്നു (നാടകം)
- ഭ്രാതാക്കൾ (നാടകം)
- അമ്മിണി
- അറിയാത്ത നിമിഷം
- പാനപാത്രം
- മരിക്കാത്ത സുന്ദരി
- വികാരങ്ങളുടെ അടിമ
- ശബ്ദിക്കാത്ത സ്ത്രീ
- വിധവ
- നീലക്കുരുവി
- ഇത് നിനക്കുള്ളതാണ്
- സുന്ദരിയായ ഭാര്യ
- കലയും ചങ്ങലയും (നാടകം)
- നീ നിന്റെ അയൽക്കാരനെ സ്നേഹിക്ക (നാടകം)
- രാവും പകലും (നാടകം)
- ഗാനമേള
- അനുഭൂതികളുടെ ആലയം
- തെങ്ങ്
- കാളയും കലപ്പയും (കഥാസമാഹാരം)
- ഈ വഴിയിൽ ഞാൻ മാത്രം
ചലച്ചിത്ര രംഗം
തിരുത്തുകസിനിമ | കഥ | തിരക്കഥ | സംഭാഷണം | സംവിധായകൻ | വർഷം |
---|---|---|---|---|---|
ഭാര്യ | കാനം ഇ.ജെ. | കാനം ഇ.ജെ. | പൊൻകുന്നം വർക്കി | കുഞ്ചാക്കോ | 1962 |
കലയും കാമിനിയും | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. സുബ്രഹ്മണ്യം | 1963 |
കുടുംബിനി | കെ ജി സേതുനാഥ് | കാനം ഇ.ജെ. | കാനം ഇ.ജെ. | പി എ തോമസ്സ്, ശശികുമാർ | 1964 |
ഭർത്താവ് | റ്റി.ഇ. വാസുദേവൻ | കാനം ഇ.ജെ. | കാനം ഇ.ജെ. | എം. കൃഷ്ണൻ നായർ | 1964 |
കളിയോടം | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. സുബ്രഹ്മണ്യം | 1965 |
കാട്ടുമല്ലിക | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. സുബ്രഹ്മണ്യം | 1966 |
പുത്രി | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. സുബ്രഹ്മണ്യം | 1966 |
പ്രിയതമ | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. സുബ്രഹ്മണ്യം | 1966 |
തിരിച്ചടി | കാനം ഇ.ജെ. | എസ്.എൽ. പുരം സദാനന്ദൻ | എസ്.എൽ. പുരം സദാനന്ദൻ | കുഞ്ചാക്കോ | 1968 |
അദ്ധ്യാപിക | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. സുബ്രഹ്മണ്യം | 1968 |
ജ്വാല | കാനം ഇ.ജെ. | __ | എസ്.എൽ. പുരം സദാനന്ദൻ | എം. കൃഷ്ണൻനായർ | 1969 |
നഴ്സ് | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | തിക്കുറിശി സുകുമാരൻ നായർ | 1969 |
ദത്തുപുത്രൻ | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | കുഞ്ചാക്കോ | 1970 |
നിലയക്കാത്ത ചലനങ്ങൾ | സണ്ണി മാമ്മൂട്ടിൽ | കാനം ഇ.ജെ. | കാനം ഇ.ജെ. | കെ സുകുമാരൻ നായർ | 1970 |
അഗ്നിമൃഗം | കാനം ഇ.ജെ. | തോപ്പിൽ ഭാസി | കാനം ഇ.ജെ. | എം. കൃഷ്ണൻനായർ | 1971 |
യാമിനി | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | എം. കൃഷ്ണൻനായർ | 1973 |
സ്വർഗ്ഗപുത്രി | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. സുബ്രഹ്മണ്യം | 1973 |
ഹർഷബാഷ്പം | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. ഗോപികുമാർ | 1977 |
അവൾ വിശ്വസ്തയായിരുന്നു | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | ജേസി | 1978 |
ആരും അന്യരല്ല | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | ജേസി | 1978 |
ഒരു വർഷം ഒരു മാസം | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | ശശികുമാർ | 1980 |
ഏദൻ തോട്ടം | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി. ചന്ദ്രകുമാർ | 1980 |
കടത്ത് | കാനം ഇ.ജെ. | പി.ജി. വിശ്വംഭരൻ | PG Vishwambharan | പി.ജി. വിശ്വംഭരൻ | 1981 |
ഹിമവാഹിനി | കാനം ഇ.ജെ. | തോപ്പിൽ ഭാസി | തോപ്പിൽ ഭാസി | പി.ജി. വിശ്വംഭരൻ | 1983 |
മനസൊരു മഹാസമുദ്രം | കാനം ഇ.ജെ. | കാനം ഇ.ജെ. | കാനം ഇ.ജെ. | പി.കെ. ജോസഫ് | 1983 |
തിരക്കിൽ അൽപ്പസമയം | കാനം ഇ.ജെ. | Pappanamkodu Lakshmanan | Alleppey Sheriff | പി.ജി. വിശ്വംഭരൻ | 1984 |
സന്ധ്യക്കെന്തിനു സിന്ദൂരം | കാനം ഇ.ജെ. | തോപ്പിൽ ഭാസി | തോപ്പിൽ ഭാസി | പി.ജി. വിശ്വംഭരൻ | 1984 |
ഗാനങ്ങൾ
തിരുത്തുക- തിരയും തീരവും ചുംബിച്ചുറങ്ങി (അവൾ വിശ്വസ്തയായിരുന്നു)
- ചക്രവാളം ചാമരം വീശും ചക്രവർത്തിനീ രാത്രി (അവൾ വിശ്വസ്തയായിരുന്നു)
- പുഞ്ചിരിപ്പൂവുമായ് പഞ്ചമച്ചന്ദ്രിക (യാമിനി, 1973)
- സ്വയംവര കന്യകേ സ്വപ്നഗായികേ (യാമിനി)
- രത്നരാഗമുണർന്ന നിൻ കവിളിൽ ലജ്ജയിൽ മുത്തുകളൊഴുകി'' (യാമിനി- സംഗീതം: അർജ്ജുനൻ)
- ഉഷസ്സിൽ നീയൊരു തുഷാരബിന്ദു (അഷ്ടമംഗല്യം)
- വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത് (ഹർഷബാഷ്പം)
- സുരവല്ലി വിടരും (മനസൊരു മഹാസമുദ്രം)
അവലംബം
തിരുത്തുക- ↑ "അരങ്ങിലെ പെൺപെരുമ". മാതൃഭൂമി. Archived from the original on 2013-08-03. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2010-05-21.
- ↑ http://www.malayalasangeetham.info/php/displayYear.php?year=1978