കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

കേരളത്തിലെ അതിപ്രഗല്ഭനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനാണ്

കേരളത്തിലെ അതിപ്രഗല്ഭനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനാണ് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പേരമകനും വിരമിച്ച ഗണിതശാസ്ത്ര പ്രൊഫസറുമാണ്. കേരളത്തിലെ തച്ചു ശാസ്ത്ര നിർമ്മിതിയിൽ ഒരു പാട് അമൂല്യമായ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങൾ കേരളത്തിന്റെ തച്ചുശാസ്ത്ര ശാഖയുടെ മഹത്ത്വം അറിഞ്ഞത് ഇദ്ദേഹത്തിലൂടെയാണ്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും പല ക്ഷേത്രങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചിട്ടുണ്ട് [1] . തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ നാലമ്പലം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് നിർമ്മിച്ചത് [2] .

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

തൃശ്ശൂരിലെ കേരളവർമ്മ കോളജിലെ ഗണിത ശാസ്ത്ര അദ്ധ്യപകനായിട്ടാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാലശേഷം തച്ചുശാസ്ത്രഗ്രന്ഥങ്ങൾ രചിക്കുവാൻ തുടങ്ങി. ഇദ്ദേഹത്തിന്റെ ആശയപ്രകാരമാണ് കേരള ഗവർണ്മെന്റിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം ആരംഭിച്ചത് [3]. വാസ്തുവിദ്യാ പ്രതിഷ്ഠാനം എന്ന സ്ഥാ‍പനത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. [4] തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരാണ് സ്വദേശം. ജ്യോതിഷപണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അനുജനാണ്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-01. Retrieved 2007-06-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-26. Retrieved 2007-06-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-13. Retrieved 2007-06-05.
  4. http://www.namboothiri.com/articles/vaasthuvidya.htm