ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കാട്ടുപുള്ളൻ (ശാസ്ത്രീയനാമം: Onychothemis testacea)[1]. ഇംഗ്ലീഷിൽ River Hawker, Stellate River Hawk എന്നീ പേരുകളിൽ അറിയപ്പെടുന്നു [2].

Onychothemis testacea
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. testacea
Binomial name
Onychothemis testacea
Laidlaw, 1902

നീർമുത്തൻ കുടുംബത്തിലെ തുമ്പികളിൽ താരതമ്യേന വലിപ്പം കൂടുതലുള്ള, കറുപ്പും മഞ്ഞയും കലർന്ന ശരീരത്തോട് കൂടിയ ഒരു തുമ്പിയാണ് കാട്ടുപുള്ളൻ. കറുപ്പ് കലർന്ന മഞ്ഞ നിറത്തിലുള്ള ശിരസ്സിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള പാടുകൾ കാണാം.  കണ്ണുകൾക്ക് മരതകപ്പച്ച നിറമാണ്.  തിളങ്ങുന്ന കടുംനീല നിറത്തിലുള്ള ഉരസ്സിന് കുറുകെയായി മഞ്ഞ വരകൾ കാണാം. കാലുകൾക്ക് കറുപ്പ് നിറമാണ്.  ചിറകുകൾ സുതാര്യമാണ്.  തടിച്ച, കറുത്ത നിറത്തിലുള്ള ഉദരത്തിൽ മഞ്ഞ നിറത്തിലുള്ള പൊട്ടുകൾ കാണാം. ആൺതുമ്പിയും പെൺതുമ്പിയും തമ്മിൽ പുറം കാഴ്ച്ചയിൽ വ്യത്യാസങ്ങളില്ല[2] [3].

ആവാസവ്യവസ്ഥ/വാസസ്ഥാനം

തിരുത്തുക

നദികളിലെയും തോടുകളിലെയും ആഴം കുറഞ്ഞതും എന്നാൽ ഒഴുക്കുള്ളതുമായ കൽപ്പരപ്പുകളിലാണ്‌ ഇവ പ്രജനനം നടത്തുന്നത്. കാട്ടരുവികളുടെ മുകളിലൂടെ ഇവ വളരെ വേഗത്തിൽ പറക്കുന്നത് കാണാം. ആൺതുമ്പികൾ അരുവികളുടെ തീരത്തുള്ള കൊമ്പുകളിൽ സ്ഥാനം പിടിക്കുന്നതും അടുത്തുവരുന്ന മറ്റെല്ലാ തുമ്പികളെയും ഓടിക്കുന്നതുമായി കാണാറുണ്ട്. പെൺതുമ്പികളെ അപൂർവമായേ കാണാറുള്ളൂ[1][4][5][6][7]. ചെറിയ കൂട്ടങ്ങളായും ചിലപ്പോൾ കാണാറുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഇവയെ കൂടുതലായി കാണാറുള്ളത്.

കൂടുതൽ ചിത്രങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "Onychothemis testacea". IUCN Red List of Threatened Species. 2009. IUCN: e.T163664A5632305. 2009. doi:10.2305/IUCN.UK.2009-2.RLTS.T163664A5632305.en. Retrieved 15 February 2017. {{cite journal}}: Unknown parameter |authors= ignored (help)
  2. 2.0 2.1 Kiran, C.G. & Raju, D.V. (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 121.{{cite book}}: CS1 maint: multiple names: authors list (link)
  3. Subramanian K.A. (2009). Dragonflies of India – A Field Guide. New Delhi: Vigyan Prasar, Department of Science and Technology, Govt. of India. p. 65.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 404–406.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 442.
  6. "Onychothemis testacea Laidlaw, 1902". India Biodiversity Portal. Retrieved 2017-02-15.
  7. "Onychothemis testacea Laidlaw, 1902". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുപുള്ളൻ&oldid=3084437" എന്ന താളിൽനിന്ന് ശേഖരിച്ചത്