ജീവശാസ്ത്ര വാർത്തകൾ 2020തിരുത്തുക

ഒക്ടോബർ 20, 2020- കേരളത്തിൽ നിന്നും പുതിയൊരിനം തദ്ദേശീയ ഭൂഗർഭമത്സ്യത്തെ (Pangio bhujia) കണ്ടെത്തി.[1][2]
സെപ്റ്റംബർ 13, 2020- പശ്ചിമ ബംഗാളിലെ ഗംഗയിൽ നിന്നും പുതിയ ശുദ്ധജല മത്സ്യത്തെ (സിസ്റ്റോമസ് ഗ്രാസിലസ്) ഗവേഷകർ കണ്ടെത്തി.[3]
മെയ് 21, 2020- ഒരു ധാന്യത്തിന്റെ വലുപ്പത്തിലുള്ള പുതിയ പിഗ്മി കടൽക്കുതിരയെ ആഫ്രിക്കയിൽ നിന്നും കണ്ടെത്തി.[4]

ജീവശാസ്ത്ര വാർത്തകൾ 2019തിരുത്തുക

സെപ്റ്റംബർ 24, 2019- അരുണാചൽ പ്രദേശിലെ നിത്യഹരിത വനമേഖലയിൽ നിന്നും പുതിയൊരിനം തവളയെ (മൈക്രോഹൈല ഇയോസ്) കണ്ടെത്തി.(3),(4)
സെപ്റ്റംബർ 19, 2019- വള്ളിപ്പാല വർഗത്തിൽപെടുന്ന പുതിയ സസ്യത്തെ (ടൈലോഫോറ ബാലകൃഷ്ണാനീ) വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തി.(1),(2)

മെയ് 12, 2019- ഇന്ത്യയിൽ അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിൽ നിന്ന് പുതിയ അണലി വർഗത്തെ കണ്ടെത്തി. (2)
മെയ് 11, 2019- ലോകത്ത് ആദ്യമായി ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ കേരളത്തിൽ നിന്ന് കണ്ടെത്തി.(1)

ഫെബ്രുവരി 19, 2019- വയനാട്ടിലെ വഴിവക്കിൽ നിന്നൊരു പുതിയ തവളവർഗ്ഗത്തെ കണ്ടെത്തി.(2)
ഫെബ്രുവരി 19, 2019- അസാധാരണമായ സാമൂഹിക കഴിവുകളുള്ള പുതിയ ഇനം ചിലന്തിയെ കണ്ടെത്തി.(1)

ജനുവരി 23, 2019- "യുട്രികുലേറിയ സുനിലി" എന്ന പുതിയ ഒരിനം സസ്യത്തെ കേരളത്തിലെ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തി.(3)
ജനുവരി 5, 2019- ഇക്വഡോറിലെ ആൻഡിസിൽ നിന്ന് അസാധാരണമായ പുതിയ ഒരിനം മരത്തവളയെ കണ്ടെത്തി.(1)(2)

ജീവശാസ്ത്ര വാർത്തകൾ 2018തിരുത്തുക

ഡിസംബർ 5, 2018- കൊഴുപ്പു കലകളിലെ മൂലകോശങ്ങളിൽനിന്ന് രക്തത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ പ്ലേറ്റ്ലറ്റ് വികസിപ്പിച്ചെടുക്കാമെന്നു ജപ്പാനിലെ കിയോ സർവകലാശാലയിലെ യുമികോ മാറ്റ്സുബാരയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ കണ്ടെത്തി.(1)

നവംബർ 21, 2018- ഹിമാലയൻ മേഖലയിൽ നിന്ന് നാല് പുതിയ ഇനം 'കൊമ്പൻ തവള'കളെ ഗവേഷകർ കണ്ടെത്തി.[4][5]
നവംബർ 15, 2018- മത്സ്യത്തിൻറെ ആവാസവ്യവസ്ഥ അവയുടെ തലച്ചോറിന്റെ വലിപ്പത്തെ സ്വാധീനിക്കുന്നതായി പുതിയ പഠനങ്ങൾ.[3]
നവംബർ 14, 2018-പച്ചക്കറികൾക്ക് ആകൃതി നല്കുന്ന ജീനുകൾ ഗവേഷകർ കണ്ടെത്തി.[2]
നവംബർ 11, 2018- ഒറിഗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഒരു പുതിയ ആൻറിഇൻഫ്ളമേറ്ററി ബാക്ടീരിയൽ പ്രോട്ടീൻ സീബ്ര ഫിഷിലെ ഗട്ട് ബാക്ടീരിയയിൽ നിന്നും കണ്ടെത്തി.[1]

ഒക്ടോബർ 26, 2018- ഗവേഷകർ ഒരു പുതിയ ഇനം ആർക്കിയോപ്റ്റെറിക്സിനെ കണ്ടെത്തി.[2]
ഒക്ടോബർ 19, 2018- വൈദ്യശാസ്‌ത്ര നൊബേൽ ജെയിംസ് പി അലിസണും ടസുകു ഹോഞ്ചോയ്‌ക്കും. ശരീരത്തിലെ പ്രതിരോധ സംവിധാനമുപയോഗിച്ച് ക്യാൻസറിനെ നേരിടാനുള്ള ചികിത്സാരീതി കണ്ടുപിടിച്ചതിനാണ് ഇരുവർക്കും നൊബേൽ.[1]

ജനുവരി 2, 2018-അലാസ്‌കയിൽ നിന്നും ഭീമൻ പസിഫിക് നീരാളിയുടെ പുതിയ ഒരു ഉപവർഗ്ഗത്തെ കണ്ടെത്തി. ([5]).

ജീവശാസ്ത്ര വാർത്തകൾ 2017തിരുത്തുക

ഒക്ടോബർ 19, 2017- പുതിയ ഇനം ശലഭമത്സ്യത്തെ ഫിലിപ്പീൻസിൽ നിന്നും കണ്ടെത്തി . Roa rumsfeldi ([6]).
ഒക്ടോബർ 5, 2017- തലച്ചോറിന് ചുറ്റുമുള്ള ഡ്യുറ എന്ന അവരണത്തിൽ ലിംഫ് വ്യവസ്ഥയുടെ സാനിധ്യം കണ്ടെത്തി . ([7]).
സെപ്റ്റംബർ 27, 2017- സോളമൻ ദ്വീപുകളിൽ നിന്നും പുതിയ ഇനം മര എലിയെ കണ്ടെത്തി -Uromys vika. ([8]).
ഓഗസ്റ്റ് 28, 2017-മനുഷ്യ ശരീരത്തിലെ 50% ബാക്റ്റീരിയയെയും വൈറസിനെയും ഇനിയും തിരിച്ചറിയാൻ ഉണ്ട് . പുതിയ മനുഷ്യ ഡി എൻ എ പഠനം . ([9])
ഏപ്രിൽ 26, 2017- പൂപ്പലുകളെ വളർത്തുന്ന മൂന്ന് പുതിയ ഇനം ഉറുമ്പുകളെ കണ്ടെത്തി . ([10]).
ഏപ്രിൽ 25, 2017- വാക്സ് മോത് എന്ന നിശാശലഭത്തിന്റെ പുഴു പൊളിത്തീൻ ഭക്ഷണമാകുന്നതായി കണ്ടെത്തി (greater wax moth (Galleria mellonella)) . ([11]).
മാർച്ച് 6, 2017- തവളകൾക്ക് ഇരുട്ടത്തും വർണങ്ങൾ തിരിച്ചറിയാൻ സാധിക്കും എന്ന് കണ്ടെത്തി . ([12]).
മാർച്ച് 2, 2017- ആഫ്രിക്കൻ ആനകൾ ദിവസവും രണ്ടു മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളു എന്ന് പഠന ഫലങ്ങൾ തെളിയിച്ചു . ([13]).
ഫെബ്രുവരി 7, 2017-മഡഗാസ്കറിൽ നിന്നും മത്സ്യങ്ങൾക്ക് സമാനമായ ചെതുമ്പലുകൾ ഉള്ള പല്ലിയെ കണ്ടെത്തി - Geckolepis megalepis . ([14]).
ഫെബ്രുവരി 6, 2017-കുള്ളൻ ലീമറുകളുടെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി മഡഗാസ്കറിൽ നിന്നും - Cheirogaleus shethi . ([15]).

ജീവശാസ്ത്ര വാർത്തകൾ 2016തിരുത്തുക

15 സെപ്റ്റംബർ 2016-മണൽക്കല്ലുകളിൽ കൂട് നിർമിക്കുന്ന തേനീച്ചകളെ അമേരിക്കൻ മരുഭൂമിയിൽ കണ്ടെത്തി . ([16]]).
09 സെപ്റ്റംബർ 2016-ജനിതക പഠനങ്ങൾ ജിറാഫുകളിൽ നാലു ഉപവർഗ്ഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തി . ([17]).
28 ഓഗസ്റ്റ് 2016-ഭൂമി ആറാമത്തെ കൂട്ടവംശ നാശം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകരുടെ മുന്നറിയിപ്പ് . ([18]).
12 ഓഗസ്റ്റ് 2016-ഏറ്റവും പ്രായം കൂടിയ ഗ്രീൻ ലാൻഡ് സ്രാവിനെ കണ്ടെത്തി 392 വയസ്സ് ± 120 . ഇത് നട്ടെല്ലുള്ള ജീവികളിൽ റെക്കോർഡ് ആണ് . ([19]).
08 ഓഗസ്റ്റ് 2016-സൂര്യകാന്തി പൂക്കൾ സൂര്യനെ പിന്തുടരാൻ ആന്തരികഘടികാരം ഉപയോഗിക്കുന്നതായി കണ്ടെത്തി . ([20]).
29 ജൂലൈ 2016-ഉറുമ്പിന്റെ പുതിയ നാല് ഉപവർഗ്ഗങ്ങളെ കണ്ടെത്തി പാപുവ ന്യൂഗിനിയിൽ നിന്നും ഫിജിയിൽ നിന്നും . ([21])
19 ജൂലൈ 2016-പുതിയ ഉപവിഭാഗത്തിൽ പെടുന്ന കുഴിമണ്ഡലിയെ കണ്ടെത്തി കോസ്റ്റാറിക്കയിൽ നിന്നും . ([22])
12 ജൂലൈ 2016-കപ്പൂച്ചിൻ കുരങ്ങന്മാർ കഴിഞ്ഞ 600 വർഷത്തോളമായി കല്ലിനെ പണിയായുധം ആയി ഉപയോഗിക്കുന്നു എന്നു കണ്ടെത്തി . ([23])
14 ജൂൺ 2016-പക്ഷികളിൽ സസ്തനികളെക്കാൾ കൂടുതൽ നാഡീകോശങ്ങൾ തലച്ചോറിൽ ഉള്ളതായി പഠനങ്ങൾ പുറത്തുവന്നു . ([24]).
03 ജൂൺ 2016-പെറുവിൽ നിന്ന് പുതിയ ഇനം തവളയെ കണ്ടെത്തി . (en:Pristimantis pluvialis).
19 മെയ്‌ 2016-മരുഭൂമിയിൽ ജീവിക്കുന്ന വേഴാമ്പലുകൾ താപ നിയന്ത്രണത്തിനായി തങ്ങളുടെ വലിയ കൊക്കുകൾ ഉപയോഗികുന്നതായി കണ്ടെത്തി .[25] (en:Southern yellow-billed hornbill)
05 മെയ്‌ 2016-പുള്ളിപ്പുലികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ 75 ശതമാനവും നശിച്ചു കഴിഞ്ഞു എന്ന് പുതിയ പഠനങ്ങൾ പുറത്തുവന്നു. [26] (പുള്ളിപ്പുലി)
18 ഏപ്രിൽ 2016-തുമ്പിയുടെ പുതിയ സ്പീഷീസിനെ കണ്ടെത്തി കംബോഡിയയിൽ നിന്നും . (en:Asiagomphus reinhardti)
05 ഏപ്രിൽ 2016-ഡെന്മാർക്ക്‌ സ്വീഡൻ എന്നി രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പ്രകാശസംശ്ലേഷണത്തിന്റെ നേരെ വിപരീത പ്രവർത്തനം കണ്ടെത്തി . (en:Reverse Photosynthesis)
01 ഏപ്രിൽ 2016-സിക്ക വൈറസിന്റെ ഘടന ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു .. (en:Zika Virus)
27 ഫെബ്രുവരി 2016-റഫ്ലേഷ്യയുടെ പുതിയ സ്പീഷീസിനെ കണ്ടെത്തി ഫിലിപ്പിനെസിൽ നിന്നും . (en:Rafflesia consueloae)
18 ഫെബ്രുവരി 2016-ഗുഹാ വാസികൾ ആയ വാവലുകളിൽ നിന്നും പുതിയ ഒരു ഹെർപെസ് വൈറസ്‌ കണ്ടെത്തി . (en:bat gammaherpesvirus 8 (BGHV8))

ജീവശാസ്ത്ര വാർത്തകൾ 2015തിരുത്തുക

02 ഡിസംബർ 2015-ആമസോണിൽ നിന്നും Euptychia ജെനുസിൽ പെട്ട രണ്ടു പുതിയ ഉപവിഭാഗം ചിത്ര ശലഭങ്ങളെ കണ്ടെത്തി Euptychia sophiae , Euptychia attenboroughi [27]
03 നവംബർ 2015-മലേഷ്യയിൽ നിന്നും ഏറ്റവും ചെറിയ ഒച്ചിനെ കണ്ടെത്തി. (Acmella nana). [28]
02 നവംബർ 2015-ഈസ്റ്റ്‌ മലേഷ്യയിൽ നിന്നും വൂല്ലി ഹോർസ്ഷൂ വാവലിന്റെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി . (Rhinolophus francisi). [29]
18 ഒക്ടോബർ 2015-തായ്‌ലാന്റിൽ നിന്നും സസ്യ ശാസ്ത്രജ്ഞമാർ വാഴയുടെ പുതിയ ഉപവർഗത്തെ കണ്ടെത്തി.. (Musa nanensis).
09 ഒക്ടോബർ 2015-ഏറ്റവും ചെറിയ വണ്ടിനെ കണ്ടെത്തി ., നീളം 0.325 മില്ലി മീറ്റർ മാത്രം. (Scydosella musawasensis).
06 ഒക്ടോബർ 2015-ലോകത്തിലെ മൂന്നിൽ ഒന്ന് കള്ളിമുൾച്ചെടിക്കളും വംശനാശത്തിന്റെ വക്കിൽ ആണെന്ന് പഠന ഫലങ്ങൾ വന്നു. [30].
02 ഒക്ടോബർ 2015-ബിഗ്‌ പിങ്ക് എന്ന നാമത്തിൽ വിപണിയിൽ ഉള്ള ഓർക്കിഡ്. പുതിയ ഒരു സ്പീഷീസ് ആണെന്ന് കണ്ടെത്തി (Dendrochilum hampelii).
10 ഓഗസ്റ്റ്‌ 2015-പെറുവിൽ നിന്ന് പുതിയ ഇനം തവളയെ കണ്ടെത്തി . (Noblella madreselva).
06 ഓഗസ്റ്റ്‌ 2015-ആംഗ്ലർ മത്സ്യത്തിന്റെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി . (Lasiognathus dinema).
01 ഓഗസ്റ്റ്‌ 2015-ജുറാസിക് കാലഘട്ടത്തിലെ ഈന്ത് ചെടിയുടെ രണ്ട് ഉപ വർഗ്ഗത്തെ ഇന്ത്യയിൽ കണ്ടെത്തി. (Cycas nayagarhensis , Cycas orixensis).
24 ജൂലൈ 2015-നാലു കാലും ഉള്ള പാമ്പിന്റെ ഫോസ്സിൽ കണ്ടെത്തി ബ്രസീലിൽ നിന്നും . (Tetrapodophis amplectus).
23 ജൂലൈ 2015-കിവിയുടെ കരട് ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു . (Apteryx mantelli).
01 ജൂലൈ 2015-ക്രൊയേഷ്യയിലെ ഗുഹകളിൽ നിന്നും ഗുഹാവാസിയായ പഴുതാരയുടെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി (Geophilus hadesi).
13 ജൂൺ 2015-ആദ്യമായി ധ്രുവക്കരടിക്കൾ ഡോൾഫിനെ ഇരയാക്കാൻ തുടങ്ങി എന്ന് നോർവീജിയൻ പോളാർ ഇൻസ്റ്റിട്ട്യൂട്ടിലെ ഗവേഷകർ കണ്ടെത്തി .,ആഗോളതാപനത്തിന്റെ ഭാഗമായി ആക്കാം ഈ മാറ്റം എന്ന് കരുതുന്നു.
03 ജൂൺ 2015-en:Brown Thornbill എന്ന ഇനം പക്ഷി ശത്രുക്കളെ പേടിപ്പിക്കാൻ പരുന്തുകളുടെ ശബ്ദം അനുകരികുന്നതായി കണ്ടെത്തി.
01 ജൂൺ 2015-en:Smalltooth Sawfish എന്ന ഇനം മത്സ്യം ഇണ ചേരാതെ പ്രസവിക്കുന്നതായി കണ്ടെത്തി . (Pristis pectinata)
15 മേയ് 2015-ഓപ്പ എന്ന മത്സ്യത്തിന് ശരീരത്തിലാകമാനം ഉഷ്ണരക്തം ചംക്രമണം ചെയ്യാൻ കഴിയും എന്ന് പഠനങ്ങൾ തെളിയിച്ചു. Lampris guttatus
12 മേയ് 2015-സീബ്ര മത്സ്യം അൾട്രാവയലറ്റ് രശ്മികൾ പ്രതിരോധിക്കാൻ ചർമത്തിൽ ഗാടുസോൾ എന്ന രാസവസ്തു നിർമിക്കുന്നതായി കണ്ടെത്തി .
05 മേയ് 2015-തിമിംഗല കുടുംബമായ റോർഖ്വൽ തിമിംഗലങ്ങളുടെ വായിലെ നാഡി വളരെഏറെ ഇലാസ്റ്റികത ഉള്ളവ ആണെന്ന് കണ്ടെത്തി .
20 ഏപ്രിൽ 2015-വെളിച്ചത്തിൽ ഉള്ള നിറങ്ങൾ സസ്തനികളിലെ ക്രികാടിയൻ ഘടികാരത്തെ സ്വധീനിക്കുന്നതായി പഠനങ്ങൾ പുറത്തുവന്നു.
01 ഏപ്രിൽ 2015-ആൺ ചുണ്ടെലിക്കൾ ഇണയെ ആകർഷിക്കാൻ പാടുന്നതായി കണ്ടെത്തി.
14 മാർച്ച് 2015-മനുഷ്യന്റെ ആയുർ ദെർഘ്യവും സൗരചക്രവും തമ്മിൽ ബന്ധമുണ്ടെന്നു പഠനങ്ങൾ പുറത്തുവന്നു
11 മാർച്ച് 2015-നിറം മാറാൻ ഓന്ത് തൊലിയുടെ അടിയിൽ (iridophores) ഉള്ള നാനോ ക്രിസ്റൽ ഉപയോഗിക്കുന്നതായി കണ്ടെത്തി
20 ഫെബ്രുവരി 2015-കടൽ ജീവിക്കൾക്ക് കാലം കഴിയും തോറും വലിപ്പം കൂടി വരുന്നതായി പഠന റിപ്പോർട്ട്‌ പുറത്തുവന്നു, ഇത് "കൊപ് റൂൾ " ശരിയാണെന്ന് തെളിയിക്കുന്നു.
16 ഫെബ്രുവരി 2015-പെൻ‌ഗ്വിനുക്കൾക്ക്‌ മധുരവും, കയ്പ്പും, ഇറച്ചിയുടെ രുചിയും അറിയാൻ കഴിയില്ലാ എന്ന് ജനിതക പഠനങ്ങൾ വെളിപെടുത്തി.
29 ജനുവരി 2015-നീളമേറിയ കഴുത്തുള്ള സോറാപോഡ് വിഭാഗത്തിൽ പെടുന്ന പുതിയ ദിനോസറിന്റ ഫോസ്സിൽ കണ്ടെത്തി ചൈനയിൽ. Qijianglong guokr
16 ജനുവരി 2015-കുറിത്തലയൻ വാത്ത പ്രജനനകാലത്ത് ഹിമാലയത്തിനു മുക്കളിൽ പറക്കുന്നതിന്റെ ശാസ്ത്രിയ വശം പഠനങ്ങളിൽ തെളിഞ്ഞു .
15 ജനുവരി 2015-അടുത്ത നൂറു വർഷത്തിനുള്ളിൽ കടലിലെ ജൈവ വൈവിധ്യത്തിൽ കരയിലെത്തിന് സമാനമായ വംശനാശ ഭീഷണി എന്ന് പഠന റിപ്പോർട്ട്‌ വന്നു.
03 ജനുവരി 2015-ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയിൽ നിന്നും വാൽമാക്രിയെ പ്രസവിക്കുന്ന പുതിയ സ്പീഷീസ് തവളയെ കണ്ടെത്തി . (Limnonectes larvaepartus)