പശ്ചിമഘട്ടമലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് യുട്രികുലേറിയ സുനിലി (ശാസ്ത്രീയനാമം: Utricularia sunilii). കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തിയ പഠനത്തിൽ നെല്ലിയാമ്പതി മലനിരകളിൽ നിന്നുമാണ് ഈ ഇനത്തെ കണ്ടെത്തിയത്. മാല്യങ്കര എസ്.എസ്.എം. കോളേജിലെ റിസർച്ച് ഗൈഡായ സി.എസ്. സുനിലിണോടുള്ള ആദരസൂചകമായാണ് ഈ പേരു നൽകിയത്.

Utricularia sunilii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Genus:
Utricularia
Species:
U. sunilii
Binomial name
Utricularia sunilii

20 സെന്റീമീറ്റർ മാത്രം വളരുന്ന ഇവയുടെ വേരുകളും ഇലകളും പ്രാണികളെ പിടിക്കുന്നതിനായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. നനഞ്ഞ പാറക്കെട്ടുകളിൽ കൂട്ടമായാണ് ഇവ കാണപ്പെടുന്നത്. നീലനിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു.

  • മനോരമ, 2019 ജനുവരി 23.
"https://ml.wikipedia.org/w/index.php?title=യുട്രികുലേറിയ_സുനിലി&oldid=3063107" എന്ന താളിൽനിന്ന് ശേഖരിച്ചത്