ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വലിയ കരടിയാണ് ധ്രുവക്കരടി. കരടിവർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ് ധ്രുവക്കരടി. വെള്ളക്കരടി എന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും റഷ്യ,കാനഡ,ഡെന്മാർക്ക്,നോർവെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ഇവയുടെ ത്വക്കിന് കറുത്ത നിറമാണ്.ഇത് രോമകൂപങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാധാരണ കരടികളെ അപേക്ഷിച്ച് ഇവയ്ക്ക് നീളം കൂടിയ കാലുകളും നീണ്ട വണ്ണം കുറഞ്ഞ കഴുത്തും ആണ് ഉള്ളത്. 25-30 വർഷമാണ് ഇവയുടെ സാധാരണ ആയുർദൈഘ്യം.സീലുകളും മത്സ്യവുമാണ് ഇവയുടെ പ്രധാന ആഹാരം. പൂർണ്ണവളർച്ചയെത്തിയ ഒരു ധ്രുവക്കരടി 150 മുതൽ 300 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും.

ധ്രുവക്കരടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
U. maritimus
Binomial name
Ursus maritimus
Phipps, 1774[1]
Polar bear range
Synonyms

Ursus eogroenlandicus
Ursus groenlandicus
Ursus jenaensis
Ursus labradorensis
Ursus marinus
Ursus polaris
Ursus spitzbergensis
Ursus ungavensis
Thalarctos maritimus

ഇന്ന് വളരെയധികം വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ് ഇത്. മാംസത്തിനായും രോമകൂപങ്ങൾക്കായും ഇവ ധാരളമായി വേട്ടയാടപ്പെടുന്നു.

ധ്രുവക്കരടി ദിനം

തിരുത്തുക

ഫെബ്രുവരി 27ന് അന്താരാഷ്ട ധ്രുവക്കരടി ദിനമായി ആചരിക്കുന്നു.[2]

  1. Phipps, John (1774). A voyage towards the North Pole undertaken by His Majesty's command, 1773 /by Constantine John Phipps. London :Printed by W. Bowyer and J. Nicols, for J. Nourse. p. 185. Retrieved 8 September 2008.
  2. "International Polar Bear Day".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധ്രുവക്കരടി&oldid=3524530" എന്ന താളിൽനിന്ന് ശേഖരിച്ചത്