കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം തദ്ദേശീയ ഭൂഗർഭമത്സ്യമാണ് പാതാള പൂന്താരകൻ (ശാസ്ത്രീയനാമം: Pangio bhujia).[1] കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ ഗവേഷകർ 2019-ൽ കോഴിക്കോട് ചേരിഞ്ചാലിൽ 6 മീറ്റർ ആഴമുള്ള കിണറ്റിൽ നിന്നുമാണ് ഇതിനെ കണ്ടെത്തിയത്. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപ്പെട്ട ഇതിന് ‘പാജിയോ ഭുജിയോ’ (പാതാള പൂന്താരകൻ) എന്നു പേരു നൽകി.[2] 25 മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഇവയെ കേരളത്തിൽ മാത്രം കണ്ടുവരുന്നു. സുതാര്യമായ ശരീരമുള്ള ഇവയുടെ തൊലിക്കുള്ളിലൂടെ ആന്തരിക അവയവങ്ങൾ കാണാൻ സാധിക്കും. പൂർണ്ണ വളർച്ചയെത്താത്ത കണ്ണുകളാണ് ഇവയ്ക്കുള്ളത്. നീളമേറിയ മീശകളുപയോഗിച്ച് ഇരപിടിക്കുന്ന ഇവയ്ക്ക് വെള്ളത്തിലെ മറ്റ് ചലനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കും. പശ്ചിമഘട്ടത്തിനും തീരദേശത്തിനും ഇടയിലുള്ള ചെങ്കൽപ്രദേശങ്ങളിലെ ഉറവുചാലുകളാണ് ഇവയുടെ പ്രധാന ആവാസമേഖല.[3]

പാതാള പൂന്താരകൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cobitidae
Genus: Pangio
Species:
P. bhujia
Binomial name
Pangio bhujia

അവലംബം തിരുത്തുക

  1. "ഇവൻ പാതാള പൂന്താരകൻ : ഭൂഗർഭത്തിലെ പുതുതാരം". Archived from the original on 2020-10-26. Retrieved 20 ഒക്ടോബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "'പാതാള പൂന്താരകൻ'; സംസ്ഥാനത്ത് നിന്ന് പുതിയൊരു ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി". Retrieved 20 ഒക്ടോബർ 2020.
  3. "അപൂർവ്വ ഭൂഗർഭ മൽസ്യത്തെ കണ്ടെത്തി 17-കാരൻ Pangio bhujia". Archived from the original on 2020-10-20. Retrieved 20 ഒക്ടോബർ 2020.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാതാള_പൂന്താരകൻ&oldid=3985917" എന്ന താളിൽനിന്ന് ശേഖരിച്ചത്