കളിയാട്ടം (ചലച്ചിത്രം)
പ്രശസ്ത മലയാളം സംവിധായകൻ ജയരാജിന്റെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കളിയാട്ടം[2][3][4]. സുരേഷ് ഗോപിയായിരുന്നു ഈ ചിത്രത്തിലെ നായകകഥാപാത്രമായ കണ്ണൻ പെരുമലയൻറെ വേഷം കൈകാര്യം ചെയ്തത്. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് മഞ്ജു വാര്യരാണ്. ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് ബൽറാം മട്ടന്നൂർ. സംഗീതസംവിധാനം നിർവ്വഹിച്ചതും, ഗാനരചന നിർവ്വഹിച്ചതും കൈതപ്രം ദാമോദരൻ നമ്പൂതിരി. 1997-ലെ മികച്ച നടനുള്ള ദേശീയചലച്ചിത്രപുരസ്കാരവും, മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, സുരേഷ് ഗോപിക്ക് നേടിക്കൊടുത്ത ചിത്രമാണ് കളിയാട്ടം. സുരേഷ് ഗോപിയുടെ എക്കാലത്തേയും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ[5].
കളിയാട്ടം | |
---|---|
സംവിധാനം | ജയരാജ് |
രചന | വില്ല്യം ഷേക്സ്പിയർ |
തിരക്കഥ | ബൽറാം മട്ടന്നൂർ |
അഭിനേതാക്കൾ | സുരേഷ് ഗോപി മഞ്ജു വാര്യർ ലാൽ |
സംഗീതം | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | എം. ജെ രാധാകൃഷ്ണൻ |
ചിത്രസംയോജനം | ലെനിൻ ബി, വിജയൻ വി.ടി |
വിതരണം | ജയലക്ഷ്മി ഫിലിംസ്[1] |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകനാട്ടിലെ പ്രമുഖ തെയ്യം കലാകാരനായ കണ്ണൻ പെരുമലയൻ(സുരേഷ് ഗോപി), താമര (മഞ്ജു വാര്യർ) എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. താമരയെ ആഗ്രഹിച്ചിരുന്ന ഒരു നാട്ടുപ്രമാണി പെരുമലയൻറെ സുഹൃത്തായ പനിയൻറെ (ലാല്) സഹായത്തോടെ തമരയെ പെരുമലയനിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നു. ഇതിൻറെ ഭാഗമായി താമരയേയും, പെരുമലയൻറെ മറ്റൊരു സുഹൃത്തായ കാന്തനേയും (ബിജു മേനോൻ) ചേർത്ത് അപവാധങ്ങൾ പെരുമലയൻറെ കാതിൽ എത്തിക്കുന്നു. കെട്ടിച്ചമച്ച കൃത്രിമമായ തെളിവുകളോട് കൂടെ പനിയൻ ഈ നുണക്കഥകൾ പെരുമലയനെ വിശ്വസിപ്പിക്കുന്നു. ഇത് കേട്ട് വിശ്വസിച്ച പെരുമലയൻ താമരയെ സംശയിക്കുകയും തുടർന്ന് താമരയെ ഒരു ദിവസം കൊല്ലുകയും ചെയ്യുന്നു. പക്ഷേ പിന്നീട് പനിയൻറെ ഭാര്യയിൽ(ബിന്ദു പണിക്കർ) നിന്നും സത്യം മനസ്സിലായ പെരുമലയൻ, പനിയനെ ആക്രമിക്കുകയും, തുടർന്ന് സ്വയം അഗ്നിയിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
പ്രധാന അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – കണ്ണൻ പെരുമലയൻ
- മഞ്ജു വാര്യർ – താമര
- ലാൽ - പനിയൻ
- ബിജു മേനോൻ – കാന്തൻ
- ബിന്ദു പണിക്കർ – പനിയന്റെ ഭാര്യ
ഗാനങ്ങൾ
തിരുത്തുകഗാനം | പിന്നണിഗായകൻ/ഗായിക | വരികൾ | സമയം |
---|---|---|---|
എന്നോടെന്തിനീ പിണക്കം[3] | ഭാവന രാധാകൃഷ്ണൻ | കൈതപ്രം | |
വണ്ണാത്തിപ്പുഴയുടെ... | കെ.ജെ. യേശുദാസ് | കൈതപ്രം | |
വേളിക്കു വെളുപ്പാൻ കാലം.. | കെ.ജെ. യേശുദാസ് | കൈതപ്രം | |
എന്നോടെന്തിനീ പിണക്കം.. | കെ.ജെ. യേശുദാസ് | കൈതപ്രം | |
'കതിവന്നൂർ വീരനേ.. | കല്ലറ ഗോപൻ | കൈതപ്രം | |
കതിവന്നൂർ വീരനേ.. | ശ്രീജ | കൈതപ്രം | |
ഏഴിമലയോളം.. | കൈതപ്രം | കൈതപ്രം | |
ശ്രീരാഗം പാടും വീണേ... | കെ.ജെ. യേശുദാസ്, സുജാത | കൈതപ്രം | |
പാടാതെ പാടുന്ന രാഗം... | എം.ജി. ശ്രീകുമാർ | കൈതപ്രം |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം – സുരേഷ് ഗോപി (1997)
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – സുരേഷ് ഗോപി (1997)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.malayalasangeetham.info/mmdb/721.html
- ↑ "List of Malayalam films released during the year 1997". PRD, Government of Kerala. Archived from the original on 2010-10-20. Retrieved 2009-10-07.
- ↑ 3.0 3.1 "Kaliyattam [1998]". malayalasangeetham.info. Retrieved 2009-10-07.
- ↑ "Kaliyattam (1997)". IMDB. Retrieved 2009-10-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-10. Retrieved 2009-05-08.