ചമ്പക്കര
ചമ്പക്കര | |
അപരനാമം: സമ്പത്ത്ക്കര | |
9°30′00″N 76°38′00″E / 9.5°N 76.63333°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686540 +91 4812 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു ചമ്പക്കര. കോട്ടയം പട്ടണത്തിൽ നിന്നും 16 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു.പ്രസിദ്ധമായ തോട്ടയ്ക്കാട് ക്ഷേത്രം 3 കിലോമീറ്റർ അകലെയാണ്
സ്ഥലനാമം
തിരുത്തുകചമ്പക്കരയ്ക്ക് ഈ പേര് കിട്ടിയതിനുപിന്നിൽ പല അഭിപ്രായങ്ങളും നിലനിൽക്കുന്നു. അതിൽ പ്രധാനവും വിശ്വസനീയവും ഇതാണ്. നാട്ടിലെ ധനാഢ്യർ താമസിച്ചിരുന്നത് ഇവിടെയായിരുന്നൂത്രേ. അങ്ങനെ സമ്പത്തുള്ളവരുടെ നാട് അല്ലെങ്കിൽ സമ്പത്തുള്ളവരുടെ കരയായ സമ്പത്ത്ക്കര ലോപിച്ച് ചമ്പക്കരയായി എന്നു കരുതുന്നു. ഏകദേശം 50 വർക്ഷം മുൻപ് വരെ സമ്പത്ത്ക്കര എന്ന് തന്നെ ആയിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.ഹിന്ദുക്കളും ക്രിസ്ത്യൻ വിഭാഗങ്ങളുമാണ് ജനസംഖ്യയിൽ ഏറെയും.രാജ ഹംസാസ്രമ വിദ്യാപീഠം സ്കൂളിന് തൊട്ടുരുമി നില്ക്കുന്ന മനുഷ്യനിർമ്മിതമായ പാറമട കേരളത്തിൽ ഇവിടെ മാത്രമെ കാണുവാൻ കഴിയുകയോള്ളൂ ഇത്തരത്തിൽ സ്കൂളിന് ചേർന്ന് ഉള്ള ഒരെണ്ണം.
ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും
തിരുത്തുകയൗസേപ്പിതാവിന്റെ നാമേധയത്തിലുള്ള സെന്റ് ജോസഫ്സ് ചർച്ച് ചമ്പക്കര പളളിയും അനുബന്ധ കുരിശുപ്പള്ളികളും ഇവിടെ സ്ഥിതി ചെയ്യുന്നു. ചമ്പക്കര ദേവിക്ഷേത്രമാണ് നാടിന്റെ പരദേവതക്ഷേത്രമെന്നും വിശ്വസിക്കുന്നു.
പ്രശസ്തമായ ' ശ്രീ രംഗം സി.വി.എൻ. കളരി ചികിൽസാ കേന്ദ്രം' ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റ് ഇവിടെ പഠിപ്പിക്കുന്നു. പ്രധാനപ്പെട്ട ഒരു മർമ്മ ചികിൽസാ കേന്ദ്രവും കൂടിയാണിത്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകആശുപത്രികൾ
തിരുത്തുകആതുര ശുശ്രൂഷാ രംഗത്ത് സജീവമായി നിരവധി ഡോക്ടർമാർ നടത്തുന്ന നിരവധി ആരോഗ്യചികിത്സാകേന്ദ്രങ്ങൾ ഇവിടെയുണ്ട് . മാങ്കുടിയിലാണ് സർക്കാർ മൃഗാശുപത്രി പ്രവർത്തിക്കുന്നത്.
കൃഷി
തിരുത്തുകകേരളത്തിലെ മിക്ക ഗ്രാമങ്ങളിലേയും പോലെ ചമ്പക്കരയിലും നെല്ല് പ്രധാന കൃഷി ആയിരുന്നു. തെങ്ങ്, വാഴ, ജാതി, ഗ്രാമ്പു, ഇഞ്ചി, മഞ്ഞൾ പച്ചകറികൾ, കിഴങ്ങുവർഗ്ഗങ്ങൾ,കൊക്കോ എന്നിവയും ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. തൈപറമ്പ് തോടായിരുന്നു പ്രധാന ജലസ്രോതസ്സ്. കിഴക്കൻ മേഖലകളിലെ വയലുകൾ നികത്തുന്നതിനു വലിയതോതിൽ ഇവിടത്തെ മണ്ണ് എടുത്തുകൊണ്ടുപോവുകയും ഇവിടെത്തന്നെ യുള്ള വയലുകളും നീർത്തടങ്ങളും നികത്തുകയും ചെയ്തതോടെ റബ്ബർ ഒഴികെയുള്ള വിളകളുടെ കാര്യം കഷ്ടത്തിലായി. നെൽകൃഷി തീർത്തും നിലച്ചു.ഇപ്പോൾ റബറും കൊക്കോയും ആണ് പ്രധാന വിളകൾ .
അടുത്ത പ്രദേശങ്ങൾ
തിരുത്തുക- കറുകച്ചാൽ
- മാന്തുരുത്തി
- ഉമ്പിടി
- ചേലമറ്റം
- നെത്തല്ലൂർ
- പാറപ്പ
- തോട്ടക്കാട്
- കുരുന്നന്കാവ്
എത്തിച്ചേരുവാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ.
- ഏറ്റവും അടുത്ത ബസ് സ്റ്റാൻഡ്
കറുകച്ചാൽ ബസ് സ്റ്റാൻഡ്