പനയമ്പാല

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിൽ കറുകച്ചാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പനയമ്പാല. കറുകച്ചാൽ - മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കൽ മുതൽ നടുക്കേൽ പടി വരെയുള്ള സ്ഥലവും, കവളിമാവ് വഴിയിൽ ചെരിവ്പുരയിടം വരെയും ഉള്ള സ്ഥലങ്ങൾ പനയമ്പാല എന്ന പേരിൽ അറിയപ്പെടുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളായ പനയമ്പാല സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി പള്ളിയും പനയമ്പാല സെന്റ് സ്‌റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് സുറിയാനി പള്ളിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പനയമ്പാല സെന്റ് മേരീസ് പള്ളി വടക്കേ പള്ളി എന്നും അറിയപ്പെടുന്നു. 169 ഭവനങ്ങൾ ഈ ഇടവകയിൽ ഉൾപ്പെടുന്നു. ജനുവരി 1 നാണ് ഇവിടുത്തെ പ്രധാന പെരുന്നാൾ. പനയമ്പാല സെന്റ് സ്‌റ്റീഫൻസ് ഇടവക ആലുങ്കൽ പള്ളിയെന്നും തെക്കേപ്പള്ളിയെന്നും അറിയപ്പെടുന്നു. 160 ഭവനങ്ങൾ ഈ ഇടവകയിൽ ഉൾപ്പെടുന്നു. ജനുവരി 22-നാണ് പ്രധാന പെരുന്നാൾ നടത്തപ്പെടുന്നത്.സെന്റ് മേരീസ് ഇടവകയുടെ മാതൃ ഇടവക കൂടിയാണ് ഈ ദേവാലയം.


സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ദൈവാലയം ഇവിടെയാണു സ്ഥിതി ചെയ്യുക. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലെ ഈ ദേവാലയത്തിലെ വികാരി റവ.ഫാ.ജോൺസൺ തുണ്ടിയിലാണ്. 150 അംഗങ്ങളുള്ള ഈ ഇടവകയിൽ പതിവായി രാവിലെ 6.30യ്ക്കു വി.കുർബാനയുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്കു നടക്കുന്ന വചന പ്രഘോഷണത്തിലും ആരാധനയിലും അനേകായിരങ്ങൾ സംബന്ധിക്കുന്നു.


അനേകായിരം വിദ്യാർത്ഥികൾക്ക് വിദ്യാവെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന Panayampala Lower Primary School ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കള്ളിയാട്ട് സ്കൂൾ എന്നും അറിയപ്പെടുന്നു. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള വിദ്യാലയമാണ്.


മുൻ രാഷ്ട്രപതി Dr. APJ Abdul Kalam -ന്റെ സ്മരണയിൽ ഒരു റോഡ് തന്നെ ഇവിടെയുണ്ട്. പനയമ്പാല തെക്കേക്കരപ്പടിയിൽ നിന്നും ആരംഭിച്ച് ഇഞ്ചക്കുഴിയിൽ എത്തിച്ചേരുന്നതാണ് പ്രസ്തുത റോഡ്.


"https://ml.wikipedia.org/w/index.php?title=പനയമ്പാല&oldid=3916196" എന്ന താളിൽനിന്ന് ശേഖരിച്ചത്