കൂത്രപ്പള്ളി
കേരളത്തിലെ കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറിയ കുഗ്രാമമാണ് കൂത്രപ്പള്ളി. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഇത് കറുകച്ചാൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 19 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിലേയ്ക്ക് മടപ്പള്ളിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരമുണ്ട്.
കൂത്രപ്പള്ളി | |
---|---|
ഗ്രാമം | |
Coordinates: 9°29′0″N 76°37′0″E / 9.48333°N 76.61667°E | |
Country | India |
State | കേരളം |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
കങ്ങഴ (8 കി.മീ.) തൃക്കൊടിത്താനം (8 കി.മീ.), വാകത്താനം (8 കി.മീ.), മീനടം (7 കി.മീ.), മാടപ്പള്ളി (5 കി.മീ.) എന്നിവ കൂത്രപ്പള്ളി ഗ്രാമത്തിന് സമീപത്തുള്ള മറ്റ് ഗ്രാമങ്ങളാണ്. ഗ്രാമത്തിന് തെക്ക് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് വശത്ത് ചങ്ങനാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, വടക്കുവശത്ത് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്, കിഴക്ക് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയാണ് ഗ്രാമത്തിൻറെ അതിരുകൾ.