കരിയാട്‌ ഗ്രാമപഞ്ചായത്ത്

കണ്ണൂ‍ർജില്ലയിലെ ലയിപ്പിക്കപ്പെട്ട ഗ്രാമപഞ്ചായത്ത്
(കരിയാട് ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കരിയാട്‌ ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.2015മുതൽ പാനൂർ, പെരിങ്ങളം കാരിയാട് പഞ്ചായത്തുകൾ ചേർത്ത് പാനൂർ നഗരസഭ രൂപീകരിച്ചു .[2]

കരിയാട്‌ ഗ്രാമപഞ്ചായത്ത്
മുന്‍കാലത്തെ ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD
LSG
SEC

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

തിരുത്തുക

[IUML-ലെ M.T.K സുലൈഖയായിരുന്നു പഞ്ചായത്ത് പ്രസിഡൻറ്റ് .[3] ഈ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്.[4]

  1. ഒലിപ്പിൽ
  2. തോക്കോട്ട് വയൽ
  3. പുളിയമ്പ്രം
  4. നൂഞ്ഞിവയൽ
  5. പുതുശ്ശേരി
  6. പുളിയമ്പ്രം ഈസ്റ്റ്
  7. കിടഞ്ഞി
  8. കിടഞ്ഞി സൗത്ത്
  9. മുക്കാളിക്കര
  10. പടന്നക്കര
  11. പടന്നക്കര ഈസ്റ്റ്
  12. കരിയാട് വെസ്റ്റ്
  13. കരിയാട് തെരു
  14. പള്ളിക്കുനി

ഭൂമിശാസ്ത്രം

തിരുത്തുക

[5]

അതിരുകൾ

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

പഞ്ചായത്തിനെ സമതലം, കുന്നുകൾ, ചെരിവുകൾ, ചെമ്മൺ പ്രദേശം എന്നിങ്ങനെ തരം തിരിക്കാം. മണൽമണ്ണ്, മണൽ ചേർന്ന ചെളിമണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌

ജലപ്രകൃതി

തിരുത്തുക

തോടുകളും കുളങ്ങളും മയ്യഴിപ്പുഴയുമാണ്‌ പ്രധാന ജലസ്രോതസ്സുകൾ.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
9.81 13 17995 8304 9691 18.34 1167 90.8 95.52 86.94

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1963-ൽ വില്ലേജുകളായിരുന്ന പെരിങ്ങളം, കരിയാട് എന്നിവ യോജിപ്പിച്ച് പെരിങ്ങളം പഞ്ചായത്ത് രൂപവത്കരിച്ചു. 1969-ൽ ഈ പഞ്ചായത്ത് പുനർവിഭജിച്ച് കരിയാട് പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടു. പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ പ്രസിഡണ്ട്.[6]


ഇതും കാണുക

തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കരിയാട്‌ ഗ്രാമപഞ്ചായത്ത്
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-03.
  3. http://www.lsg.kerala.gov.in/htm/inner.asp?ID=1151&intId=5
  4. സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  5. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  6. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കരിയാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം