എടച്ചേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(എടച്ചേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ തൂണേരി ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 16.17 ചതുരശ്ര കിലോമീറ്റർ. എടച്ചേരി പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂണേരി, കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് പുറമേരി, തൂണേരി പഞ്ചായത്തുകളും തെക്കുഭാഗത്ത് ഏറാമല, പുറമേരി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് ഏറാമല, കരിയാട്(കണ്ണൂർ ജില്ല) പഞ്ചായത്തുകളുമാണ്.
എടച്ചേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°41′7″N 75°36′37″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കായപ്പനച്ചി, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ, ഇരിങ്ങണ്ണൂർ വെസ്റ്റ്, കോട്ടേബ്രം, ഇരിങ്ങണ്ണൂർ, ഹെൽത്ത് സെന്റർ, എടച്ചേരി നോർത്ത്, കച്ചേരി, തലായി നോർത്ത്, ചുണ്ടയിൽ, ആലിശ്ശേരി, നരിക്കുന്ന്, തലായി, കാക്കന്നൂർ, കളിയാംവെള്ളി, തുരുത്തി, എടച്ചേരി സെൻട്രൽ |
ജനസംഖ്യ | |
ജനസംഖ്യ | 23,979 (2001) |
പുരുഷന്മാർ | • 11,475 (2001) |
സ്ത്രീകൾ | • 12,504 (2001) |
സാക്ഷരത നിരക്ക് | 86.16 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221500 |
LSG | • G110202 |
SEC | • G11010 |
മയ്യഴിപ്പുഴ ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 23979 ഉം സാക്ഷരത 86.16 ശതമാനവുമാണ്.