കരിന്തരുവി
ഇടുക്കി ജില്ലയിലെ ഗ്രാമം
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിന്തരുവി. ഉപ്പുതറ പഞ്ചായത്തിന്റെ പരിധിയിലാണ് ഇവിടം വരുന്നത്. കരിന്തിരി എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു.
കരിന്തരുവി കരിന്തിരി | |
---|---|
ഗ്രാമം | |
Coordinates: 9°39′57″N 77°0′12″E / 9.66583°N 77.00333°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | പീരുമേട് |
പഞ്ചായത്ത് | ഉപ്പുതറ |
ഉയരം | 773 മീ(2,536 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685505 |
ടെലിഫോൺ കോഡ് | 04869 |
വാഹന കോഡ് | KL-37 (വണ്ടിപ്പെരിയാർ) |
നിയമസഭാ മണ്ഡലം | പീരുമേട് |
ലോക്സഭാ മണ്ഡലം | ഇടുക്കി |
സ്ഥാനം
തിരുത്തുകമലയോര ഹൈവേയിൽ കെ.ചപ്പാത്തിനും ഏലപ്പാറക്കും ഇടയ്ക്കാണ് കരിന്തരുവിയുടെ സ്ഥാനം. ഏലപ്പാറയിൽ നിന്ന് 8.4 കി.മീ (5.2 മൈ) ഉം കട്ടപ്പനയിൽ നിന്ന് 22 കി.മീ (14 മൈ) ഉം ദൂരമുണ്ട് ഇവിടേയ്ക്ക്.
വിദ്യാഭ്യാസം
തിരുത്തുകകരിന്തരുവി ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം. 1966 ൽ സ്ഥാപിതമായ ഈ സ്കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ്.[1]
കൃഷി
തിരുത്തുകതേയിലയാണ് ഈ പ്രദേശത്തെ പ്രധാന കൃഷി. കരിന്തരുവി എസ്റ്റേറ്റ് ആണ് ഇവിടുത്തെ പ്രധാന തേയില എസ്റ്റേറ്റ്.[2]
അവലംബം
തിരുത്തുക- ↑ "GUPS KARIMTHARUVI - Upputhara, District Idukki (Kerala)" (in ഇംഗ്ലീഷ്). Retrieved 2023-07-16.
- ↑ "Karintharuvi – a new Munnar in Idukki". Retrieved 2023-07-16.