കണ്ണടക്കരടി
തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കരടിയാണ് കണ്ണടക്കരടി - Spectacled bear (ശാസ്ത്രീയനാമം:Tremarctos ornatu). ഇവയുടെ നേത്രങ്ങൾക്കു ചുറ്റുമുള്ള ഇളം മഞ്ഞനിറമാണ് ഈ പേര് ലഭിക്കാൻ കാരണം. മറ്റു കരടികളെ അപേഷിച്ച് ഇവയുടെ മുഖം ചെറുതാണ്. ആൻഡീസ് പർവത നിരകളിലുള്ള വന മേഖലകളിൽ ഇവ കൂടുതലായി കാണപ്പെടുന്നതിനാൽ[2] ആൻഡിയൻ കരടിയെന്നും ഇവ അറിയപ്പെടുന്നു. കൃഷിയിടങ്ങളിലും മറ്റും നാശനഷ്ടം വരുത്തുന്നതിനാൽ ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നു.
കണ്ണടക്കരടി Spectacled bear | |
---|---|
A spectacled bear in Tennōji Zoo, Osaka. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Tremarctos Gervais, 1855
|
Species: | T. ornatus
|
Binomial name | |
Tremarctos ornatus | |
കണ്ണാടിക്കരടിയുടെ ആവാസമേഖലകൾ | |
Synonyms | |
Ursus ornatus Cuvier, 1825 |
വിവരണം
തിരുത്തുകഈ സസ്തനികളിൽ ആൺ കരടികൾ 200 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ആൺ കരടികളെ അപേഷിച്ച് പെൺ കരടികൾക്ക് പകുതിയോളം മാത്രമേ ഭാരമുള്ളു[3]. ഇവയുടെ നീളൻ രോമങ്ങൾ ബ്രൗണും ചുവപ്പും കലർന്ന നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്നു. പകൽ സമയം അധികവും വിശ്രമിക്കുന്ന ഇവ രാത്രിസഞ്ചാരികളാണ്. വിത്തുകൾ, പഴങ്ങൾ, പനവർഗ്ഗ ചെടികൾ, കരിമ്പ്, തേൻ തുടങ്ങിയവയാണ് കണ്ണാടിക്കരടിയുടെ ആഹാരം. സസ്യാഹാരപ്രിയരായ ഇവ ചിലപ്പോൾ ചെറുജീവികളെയും ലഭ്യതയനുസരിച്ച് ഭക്ഷിക്കുന്നു. പ്രത്യേക തരം ശബ്ദം പുറപ്പെടുവിച്ചാണ് ഇവ ആശയവിനിമയം നടത്തുന്നത്. ജനുവരി, മാർച്ച് മാസങ്ങളിലാണ് കണ്ണടക്കരടിക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത്. കുഞ്ഞുങ്ങൾ ഒരു വർഷത്തോളം അമ്മയുടെ പരിചരണത്തിൽ വസിക്കുന്നു. 25 വയസ്സ് വരെയാണ് ശരാശരി ഇവയുടെ ആയുസ്സ്.
അവലംബം
തിരുത്തുക- ↑ "Tremarctos ornatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 27 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Listed as Vulnerable (VU A4cd) - ↑ Help us to save the Andean bears...
- ↑ "Andean, or Spectacled, Bear". Archived from the original on 2008-05-09. Retrieved 2012-02-02.