സി.എൻ. ബാലകൃഷ്ണൻ
പതിമൂന്നാമത് കേരള നിയമസഭയിലെ സഹകരണ വകുപ്പ് മന്ത്രിയും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ്(ഐ) നേതാക്കളിലൊരാളുമാണ് സി.എൻ. ബാലകൃഷ്ണൻ (18 നവംബർ 1934 - 10 ഡിസംബർ 2018).
സി.എൻ. ബാലകൃഷ്ണൻ | |
---|---|
![]() | |
സഹകരണ വകുപ്പ് | |
ഓഫീസിൽ 23-05-2011–19-05-2016 | |
ഗവർണ്ണർ | എച്ച്.ആർ. ഭരദ്വാജ് |
മുൻഗാമി | ജി. സുധാകരൻ |
പിൻഗാമി | എം.വി. രാഘവൻ |
മണ്ഡലം | വടക്കാഞ്ചേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1934, നവംബർ 18 പുഴയ്ക്കൽ, തൃശ്ശൂർ, കേരളം |
ദേശീയത | ഇന്ത്യൻ ![]() |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | തങ്കമണി |
വസതി(കൾ) | തൃശ്ശൂർ |
ജീവിതരേഖതിരുത്തുക
പുഴയ്‌ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബർ 18-ന് ജനനം.പുഴയ്‌ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി.വിനോബാ ഭാവേയുടെ ഭൂദാൻ യജ്‌ഞത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാൻ യജ്‌ഞത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് 45 ദിവസം നടന്ന പദയാത്രയിൽ പങ്കെടുത്തിട്ടുണ്ട്.[1] കരുണാകരൻ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂർ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹർലാൽ കൺവെൻഷൻ സെന്റർ, കെ.പി.സി.സി. ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിർമ്മാണത്തിന് നേതൃത്വം നലകിയത് 'സി.എൻ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി.എൻ. ബാലകൃഷ്ണനാണ്.[2] ഖാദി – ഗ്രാമ വ്യവസായ അസോസിയേഷന്റെ പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡണ്ടാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളിൽ ജീവൻ നൽകിയ പുസ്തക പ്രേമിയായിരുന്നു സി.എൻ. അതിന്റെ സ്മരണയെന്നോണം സപ്തതി മന്ദിരത്തിൽ നല്ലൊരു ലൈബ്രറിയുണ്ട്. മിൽമ വരും മുമ്പേ തൃശൂരിൽ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റിൽ പാൽ വിതരണം നടത്താൻ കാൽ നൂറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് സാധിച്ചു. ജില്ലാ ബാങ്ക് പ്രസിഡണ്ട് ആയിരിക്കെയാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നെങ്കിലും പാർട്ടി പിളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. ബാലകൃഷ്ണൻ തയ്യാറായില്ല. തൃശൂർ ഡി.സി.സി. ട്രഷററും, വൈസ് പ്രസിഡണ്ടും പ്രസിഡണ്ടുമായിരുന്ന അദ്ദേഹം ഇപ്പോൾ കെ.പി.സി.സി. ട്രഷററാണ്. പത്താം ക്ലാസ് പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എൻ. തന്റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത് അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു.[3]
2011-ലെ തിരഞ്ഞെടുപ്പിലാണ് സി.എൻ. ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എൻ.ആർ. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.[4]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2011 | വടക്കാഞ്ചേരി നിയമസഭാമണ്ഡലം | സി.എൻ. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | എൻ.ആർ. ബാലൻ | സി.പി.എം. എൽ.ഡി.എഫ് | പി.പി. ഷാജുമോൻ | ബി.ജെ.പി. എൻ.ഡി.എ. |
കുടുംബംതിരുത്തുക
പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്കൂൾ അദ്ധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ.
അവലംബംതിരുത്തുക
- ↑ കന്നിയങ്കം ജയിച്ച് എഴുപത്തിയാറാം വയസിൽ മന്ത്രിപദം, മംഗളം, 2011 മേയ് 22
- ↑ സി.എൻ. ബാലകൃഷ്ണൻ:കാര്യശേഷിയുടെ കരളുറപ്പ് , മലയാള മനോരമ, 2011 മേയ് 22 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.newsightkerala.com/?p=6057[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-21.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org