ഓളവും തീരവും
മലയാള ചലച്ചിത്രം
(ഓളവും തീരവും (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1969ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഓളവും തീരവും[1]. പൂർണ്ണമായും സ്റ്റുഡിയോക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാളചലച്ചിത്രമാണിത്.[അവലംബം ആവശ്യമാണ്] എം.ടി.വാസുദേവൻ നായർ ആണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്.
ഓളവും തീരവും | |
---|---|
സംവിധാനം | പി.എൻ. മേനോൻ |
നിർമ്മാണം | പി.എ. ബക്കർ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | മധു ഉഷാ നന്ദിനി |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | രവി |
സ്റ്റുഡിയോ | ചാരുചിത്ര |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- മധു – ബാപ്പുട്ടി
- ഉഷാ നന്ദിനി – നബീസ
- ഫിലോമിന – നബീസയുടെ അമ്മ
- ജോസ് പ്രകാശ് – കുഞ്ഞാലി
- ആലുംമൂടൻ
- പറവൂർ ഭരതൻ
- നെല്ലിക്കോട് ഭാസ്കരൻ
- കുഞ്ഞാവ
- പരിയാനംപറ്റ
- അലി
- നിലമ്പൂർ ബാലൻ
- അബ്ബാസ് കെ.പി.
- മാള അരവിന്ദൻ
- നിലമ്പൂർ ആയിഷ
- സുജാത
സംഗീതം
തിരുത്തുകഗാനങ്ങൾ രചിച്ചത് പി. ഭാസ്കരനും സംഗീതം നൽകിയത് എം.എസ്.ബാബുരാജുംആണ് .
- ഗാനങ്ങൾ[2]
ഗാനം | പാടിയത് | രചന |
---|---|---|
ഇടയ്ക്കൊന്നു ചിരിച്ചു | എസ് ജാനകി | പി ഭാസ്ക്കരൻ |
കണ്ടാരക്കട്ടുമ്മെൽ | എം.എസ്.ബാബുരാജ് | മോയിൻകുട്ടി വൈദ്യർ |
കവിളിലുള്ള മാരിവില്ലിനു | പി.ലീല | പി ഭാസ്ക്കരൻ |
മണിമാരൻ തന്നത് | കെ ജെ യേശുദാസ്,മച്ചാട് വാസന്തി | പി ഭാസ്ക്കരൻ |
ഒയ്യേ എനിക്കൊണ്ടു | സിഎ അബൂബക്കർ, എംഎസ് ബാബുരാജ് | മോയിൻകുട്ടി വൈദ്യർ |
തടകി മണത്തെ | എം.എസ്.ബാബുരാജ് | മോയിൻകുട്ടി വൈദ്യർ |
പുരസ്കാരങ്ങൾ
തിരുത്തുക- 1970ലെ ഏറ്റവും നല്ല സംസ്ഥാനചിത്രത്തിനുള്ള പുരസ്കാരം
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഓളവും തീരവും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഓളവും തീരവും – മലയാളസംഗീതം.ഇൻഫോ
ചിത്രം കാണാൻ
തിരുത്തുക