ആന്റൺ ചെഖോവ്

റഷ്യൻ ചെറുകഥാകൃത്ത്, നാടകകൃത്ത്


ആന്റൺ പാവ്ലോവിച്ച് ചെഖോവ് (Russian: Анто́н Па́влович Че́хов, IPA: [ʌnˈton ˈpavləvʲɪtɕ ˈtɕɛxəf]) ഒരു റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. തെക്കേ റഷ്യയിലെ റ്റാഗൻ‌റോഗ് എന്ന സ്ഥലത്ത് 29 ജനുവരി [O.S. ജനുവരി 17] 1860-നു ജനിച്ചു. ക്ഷയരോഗം ബാധിച്ച് ജർമ്മനിയിലെ ബാദന്വീലർ എന്ന സ്ഥലത്തെ ഹെൽത്ത്-സ്പായിൽ വെച്ച് 15 ജൂലൈ [O.S. ജൂലൈ 2] 1904-നു മരിച്ചു. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു.[1][2] ചെഖോവ് ത്ന്റെ സാഹിത്യജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും".[3]

Антон Павлович Чехов
ആന്റൺ പാവ്ലോവിച്ച് ചെഖോവ്
ആന്റൺ ചെഖോവ്, ഓസിപ് ബ്രാസ് വരച്ച ചിത്രം, 1898
ആന്റൺ ചെഖോവ്, ഓസിപ് ബ്രാസ് വരച്ച ചിത്രം, 1898
ജനനം29 ജനുവരി [O.S. ജനുവരി 17] 1860
റഷ്യ ടാഗന്രോഗ്, റഷ്യ
മരണം15 ജൂലൈ [O.S. ജൂലൈ 2] 1904
ജർമൻ സാമ്രാജ്യം ബാദെന്വീലർ, ജെർമ്മനി
തൊഴിൽഡോക്ടർ, ചെറുകഥാകൃത്ത്, നാടകകൃത്ത്
ദേശീയതറഷ്യൻ

ദ് സീഗൾ എന്ന നാടകത്തിനു ലഭിച്ച ശോചനീയമായ വരവേൽപ്പിനെ തുടർന്ന് ചെഖോവ് നാടകരചന 1896-ൽ ഉപേക്ഷിച്ചതാണ്. എന്നാൽ കോൺസ്റ്റന്റിൻ സ്റ്റാനിസ്ലാവ്സ്കിയുടെ മോസ്കോ ആർട്ട് തിയ്യെറ്റർ ഈ നാടകം പുനരവതരിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. അങ്കിൾ വാന്യ എന്ന നാടകവും ചെഖോവിന്റെ അവസാനത്തെ രണ്ടു നാടകങ്ങളായ ദ് ത്രീ സിസ്റ്റേഴ്സ്, ദ് ചെറി ഓർച്ചാർഡ് എന്നിവയും ഈ നാടക ട്രൂപ്പ് അവതരിപ്പിച്ചു. ഈ നാലു നാടകങ്ങളും അവതരിപ്പിക്കുന്ന അഭിനേതാക്കൾക്കും കാണികൾക്കും ഒരു പ്രത്യേക വെല്ലുവിളിയാണ്.[4] കാരണം സാധാ‍രണ നാടകങ്ങളെ അപേക്ഷിച്ച് ചെഖോവ് ഒരു ഭാവങ്ങളുടെ ഒരു നാടകവേദിയും അക്ഷരങ്ങളിൽ മുങ്ങിയ ജീവിതത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു.[5] എല്ലാവരും ഈ വെല്ലുവിളിയെ അംഗീകരിച്ചില്ല: ലിയോ ടോൾസ്റ്റോയ് ചെഖോവിനോട് ഇങ്ങനെ പറഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്നു, "എനിക്ക് ഷേക്സ്പിയറിനെ അംഗീകരിക്കാൻ പറ്റുന്നില്ല. പക്ഷേ നിങ്ങളുടെ നാടകങ്ങൾ അതിലും വളരെ മോശമാണ്".[6][7]

എങ്കിലും ടോൾസ്റ്റോയ് ചെഖോവിന്റെ ചെറുകഥകളെ ആ‍സ്വദിച്ചു.[8] ചെഖോവ് ആദ്യകാലത്ത് പണത്തിനുവേണ്ടി മാത്രമായിരുന്നു ചെറുകഥകൾ എഴുതിയത്. എങ്കിലും അദ്ദേഹത്തിന്റെ കലാപരമായ ആഗ്രഹങ്ങൾ വർദ്ധിച്ചപ്പോൾ ആധുനിക ചെറുകഥയുടെ പരിണാമത്തെ തന്നെ സ്വാധീനിച്ച സൃഷ്ടിപരമായ പരീക്ഷണങ്ങൾ ചെഖോവ് തന്റെ കഥകളിൽ നടത്തി.[9][10][11] വിർജിനിയ വുൾഫ്, ജെയിംസ് ജോയ്സ്, ആധുനികതയുടെ വക്താക്കൾ (മോഡേണിസ്റ്റ്സ്) തുടങ്ങിയവർ ഉപയോഗിച്ച ബോധധാര( stream-of-consciousness) ശൈലി രൂപപ്പെടുത്തിയത് ചെഖോവ് ആയിരുന്നു. യാഥാസ്ഥിതിക കഥകളിലുള്ള സന്മാർഗ്ഗികതയുടെ അന്തിമ വിജയം എന്ന ആശയത്തെ തന്റെ കഥകളിൽ ചെഖോവ് നിരാകരിച്ചു.[12][13] ഇത് വായനക്കാരിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ചെഖോവ് ഒരിക്കലും ക്ഷമപറഞ്ഞില്ല. ചെഖോവിന്റെ അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നൽകുക എന്നതല്ല.[14]

മലയാള ചലച്ചിത്രങ്ങൾ

തിരുത്തുക

ആന്റൻ ചെഖോവിന്റെ ദി ബെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രമാണ് പന്തയം. 2013 ൽ ചിത്രീകരണം തുടങ്ങിയ പന്തയത്തിൽ നെടുമുടി വേണുവാണ് ആന്റൻ ചെഖോവിന്റെ വേഷമിടുന്നത്. [15] ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒറ്റാൽ എന്ന ചലച്ചിത്രം ചെഖോവിന്റെ 'വാങ്ക' എന്ന ചെറുകഥയെ ആസ്പദിച്ചുള്ളതണ്.

  1. "Greatest short story writer who ever lived." Raymond Carver (in Rosamund Bartlett’s introduction to About Love and Other Stories, XX); "Quite probably the best short-story writer ever." A Chekhov Lexicon, by William Boyd, The Guardian, 3 July 2004. Retrieved 16 February 2007.
  2. "Stories… which are among the supreme achievements in prose narrative." Vodka miniatures, belching and angry cats, George Steiner's review of The Undiscovered Chekhov, in The Observer, 13 May 2001. Retrieved 16 February 2007.
  3. Letter to Alexei Suvorin, 11 September 1888. Letters of Anton Chekhov.
  4. "Actors climb up Chekhov like a mountain, roped together, sharing the glory if they ever make it to the summit". Actor Ian McKellen, quoted in Miles, 9.
  5. "Chekhov's art demands a theatre of mood." Vsevolod Meyerhold, quoted in Allen, 13; "A richer submerged life in the text is characteristic of a more profound drama of realism, one which depends less on the externals of presentation." Styan, 84.
  6. Malcolm, 121.
  7. Simmons, 495.
  8. Tolstoy dubbed Chekhov "the Pushkin of prose". Simmons, 322.
  9. "Chekhov is said to be the father of the modern short story". Malcolm, 87.
  10. "He brought something new into literature." James Joyce, in Arthur Power, Conversations with James Joyce, Usborne Publishing Ltd, 1974, ISBN 978-0-86000-006-8, 57.
  11. "Tchehov's breach with the classical tradition is the most significant event in modern literature", John Middleton Murry, in Athenaeum, 8 April 1922, cited in Bartlett's introduction to About Love, XX.
  12. "This use of stream-of-consciousness would, in later years, become the basis of Chekhov's innovation in stagecraft; it is also his innovation in fiction." Wood, 81.
  13. "The artist must not be the judge of his characters and of their conversations, but merely an impartial witness." Letter to Suvorin, 30 May 1888; in reply to an objection that he wrote about horse-thieves (The Horse-Stealers, retrieved 16 February 2007) without condemning them, Chekhov said readers should add for themselves the subjective elements lacking in the story. Letter to Suvorin, 1 April 1890. Letters of Anton Chekhov.
  14. "You are right in demanding that an artist should take an intelligent attitude to his work, but you confuse two things: solving a problem and stating a problem correctly. It is only the second that is obligatory for the artist." Letter to Suvorin, 27 October, 1888. Letters of Anton Chekhov.
  15. ആന്റൻ ചെഖോവ് നാടകത്തെ ആസ്പദമാക്കിയുള്ള മലയാളം ചലച്ചിത്രം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആന്റൺ_ചെഖോവ്&oldid=3624291" എന്ന താളിൽനിന്ന് ശേഖരിച്ചത്