ഓണമ്പിള്ളി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

ഓണമ്പിള്ളി എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്കിലുൾപ്പെട്ടതും ചേലാമറ്റം പഞ്ചായത്തിൻറെ കീഴിൽ വരുന്നതുമായ ഒരു ഗ്രാമമാണ്. കൂവപ്പടി, കാഞ്ഞൂർ, മഞ്ഞപ്ര, തുറവൂർ, അങ്കമാലി, പെരുമ്പാവൂർ, കാലടി എന്നിവയാണ് സമീപസ്ഥങ്ങളായ പ്രദേശങ്ങൾ. ഈ ഗ്രാമത്തിന്റെ കിഴക്കുവശത്തെ വലയം ചെയ്ത് കൂവപ്പടി ബ്ലോക്കും തെക്കുവശത്ത് വാഴക്കുളം ബ്ലോക്കും പടിഞ്ഞാറ് പാറക്കടവു ബ്ലോക്കും വടക്കുവശത്ത് ചാലക്കുടി ബ്ലോക്കുമാണുള്ളത്. ഈ ഗ്രാമത്തിന് ഏറ്റവും അടുത്തായുള്ള റെയിൽവേ സ്റ്റേഷനുകൾ അങ്കമാലിയും ചൊവ്വര റെയിൽവേ സ്റ്റേഷനുമാണ്.


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓണമ്പിള്ളി&oldid=3330937" എന്ന താളിൽനിന്ന് ശേഖരിച്ചത്