വിക്രം സാരാഭായി

ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്‍

ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി (ഓഗസ്റ്റ് 12, 1919 - ഡിസംബർ 30, 1971). ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്.

വിക്രം അംബാലാൽ സാരാഭായി
വിക്രം സാരാഭായി (നാസയുടേ ശേഖരത്തിൽനിന്ന്)
ജനനം(1919-08-12)12 ഓഗസ്റ്റ് 1919
അഹമ്മദാബാദ്, ഇന്ത്യ
മരണം30 ഡിസംബർ 1971(1971-12-30) (പ്രായം 52)
കോവളം, തിരുവനന്തപുരം, കേരളം, ഇന്ത്യ
താമസംFlag of India.svg ഇന്ത്യ
ദേശീയതFlag of India.svg ഭാരതീയൻ
മേഖലകൾഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഇസ്രോ
ഫിസിക്കൽ റിസേർച്ച് ലബോറട്ടറി
ബിരുദംഗുജറാത്ത് കോളേജ്
സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ്
ഡോക്ടറേറ്റിനുള്ള ഉപദേശകൻസർ സി.വി. രാമൻNobel medal dsc06171.png
അറിയപ്പെടുന്നത്ഭാരതീയ ബഹിരാകാശഗവേഷണം
പ്രധാന പുരസ്കാരങ്ങൾപത്മഭൂഷൺ (1966)
പത്മവിഭൂഷൺ (മരണാനന്തരം) (1972)
ജീവിത പങ്കാളിമൃണാളിനി സാരാഭായി

ജീവിതരേഖതിരുത്തുക

1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസം കേംബിഡ്ജിലുമായിരുന്നു. 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താല്പര്യം കാ‍ട്ടി.ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ ,വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ വാർത്തെടുക്കാനായി എന്നത് പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായി.

1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി

മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൃദുല സാരാഭായി ഇദ്ദേഹത്തിന്റെ സഹോദരിയാണ്.

1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

പുരസ്കാരംതിരുത്തുക

1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു

ശ്രദ്ധേയമായ വാചകംതിരുത്തുക

“ഇദ്ദേഹം ശാസ്ത്രത്തിൽ അതീവതത്പരനായ ചെറുപ്പക്കാരനാണ്, കേം‌ബ്രിഡ്ജിലെ പഠനം വിക്രമിന് ഉന്നത മൂല്യമുള്ളതാകും എന്നെനിക്കുറപ്പുണ്ട്” : രവീന്ദ്രനാഥ ടാഗോർ


"https://ml.wikipedia.org/w/index.php?title=വിക്രം_സാരാഭായി&oldid=3522877" എന്ന താളിൽനിന്ന് ശേഖരിച്ചത്