ഒറീസ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
എം. പത്മകുമാർ സംവിധാനം ചെയ്ത, 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ഛിത്രമാണ് ഒറീസ[1]. ഉണ്ണി മുകുന്ദൻ, സനിക നമ്പ്യാർ, കനിഹ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു[2]. ഹീര ഫിലിംസ് എന്ന ബാനറിൽ ചട്ടിക്കൽ മാധവൻ (എടപ്പാൾ) നിർമ്മിച്ച ചിത്രം സുനേയി (സനിക നമ്പ്യാർ) എന്ന ഒറിയപ്പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്[3]. ജി.എസ്. അനിൽ തിരക്കഥയെഴുതിയ ചിത്രത്തിൽ വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും രതീഷ് വേഗ സംഗീതവും ചെയ്തു[4]. 2013 മെയ് 17-നാണ് ചിത്രം പുറത്തിറങ്ങിയത്[5].
ഒറീസ | |
---|---|
സംവിധാനം | എം. പത്മകുമാർ |
നിർമ്മാണം | ചട്ടിക്കൽ മാധവൻ, എടപ്പാൾ |
രചന | അനിൽ ജി.എസ്. |
അഭിനേതാക്കൾ | ഉണ്ണി മുകുന്ദൻ സനിക നമ്പ്യാർ |
സംഗീതം | രതീഷ് വേഗ |
ഛായാഗ്രഹണം | വിനോദ് ഇല്ലമ്പള്ളി |
വിതരണം | ഹീര ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഉണ്ണി മുകുന്ദൻ (ക്രിസ്തുദാസ്)
- സനിക നമ്പ്യാർ (സുനേയി)
- കനിഹ (ചന്ദ്രഭാഗ)
- ശാരി (ക്രിസ്തുദാസിന്റെ അമ്മ)
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ആലങ്കോട് ലീലാകൃഷ്ണൻ, പ്രകാശ് മാരാർ, ശങ്കർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "മേഘമേ.." | ഹരിചരൺ | ||||||||
2. | "പറയുമോ..." | രാഹുൽ നമ്പ്യാർ, തുളസി യതീന്ദ്രൻ | ||||||||
3. | "പിടയുക" | പി. ജയചന്ദ്രൻ | ||||||||
4. | "ജന്മാന്തരങ്ങളിൽ" | കാർത്തിക് | ||||||||
5. | "ജും തന" | ചിന്മയി |
അവലംബം
തിരുത്തുക- ↑ "സിനിമ". മലയാളം വാരിക. 2013 ഏപ്രിൽ 12. Retrieved 2013 ഒക്ടോബർ 31.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-22. Retrieved 2013-10-30.
- ↑ http://www.telegraphindia.com/1130503/jsp/odisha/story_16851012.jsp#.UY1KBLWSKVU
- ↑ http://www.thehindu.com/features/friday-review/trigger-for-romance/article4720651.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-27. Retrieved 2013-10-30.