ഐ.എം. വിജയൻ

ഇന്ത്യൻ ഫുട്ബോൾ താരം
(ഐ. എം. വിജയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ (ജ. ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്.[1] 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി[2] പല തവണ ആ അവാർഡ് വാങ്ങി.[3] പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.

Inivalappil Mani Vijayan
Vijayan in 2017
Personal information
Date of birth (1969-04-25) 25 ഏപ്രിൽ 1969  (55 വയസ്സ്)
Place of birth Thrissur, Kerala, India
Height 1.8034 മീ (5 അടി 11 ഇഞ്ച്)
Position(s) Striker
Senior career*
Years Team Apps (Gls)
1987–1991 Kerala Police (33)
1991–1992 Mohun Bagan (27)
1992–1993 Kerala Police (30)
1993–1994 Mohun Bagan 55 (18)
1994–1997 JCT Mills Phagwara 44 (19)
1997–1998 FC Kochin 50 (24)
1988–1999 Mohun Bagan 33 (15)
1999–2001 FC Kochin 47 (22)
2001–2002 East Bengal Club 18 (19)
2002–2004 JCT 34 (10)
2004–2005 Churchill Brothers 16 (22)
2005–2006 East Bengal Club 41 (11)
2012–Present Kerala Police
National team
1989–2004 India 79 (40)
*Club domestic league appearances and goals

ജീവിതരേഖ

തിരുത്തുക

1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്. പരേതരായ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കൾ. ബിജു എന്നൊരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. ചെറുപ്പകാലത്ത് അവിടത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനമാർഗ്ഗം തേടി<[4] ,സ്കൂൾ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിർത്തി[5].

ഫുട്ബോൾ കളിക്കാരൻ

തിരുത്തുക

ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്.

 
ഐ.എം.വിജയനും ബൂട്ടിയയും പാലക്കാട് നൂറണി ഫുട്ബോൾ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ

പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽ‌സ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.

1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.

ചലച്ചിത്രജീവിതം

തിരുത്തുക

വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ (काला हिरण्) (black deer). ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു‍. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് നവാഗതനായ വിനോദ് സം‌വിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിൽ കേരള പോലീസ് ടീമിൽ വിജയന്റെ കൂടെ കളിച്ചിരുന്ന സി. വി. പാപ്പച്ചനും അഭിനയിച്ചിരുന്നു.

പുരസ്കാരം

തിരുത്തുക
  • 2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.[6]

ഫുട്ബോൾ അക്കാദമി

തിരുത്തുക

ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ജന്മദേശമായ തൃശൂരിൽ വിജയന്റെ ഫുട്ബോൾ അക്കാദമി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്ര താരങ്ങളും മറ്റും അണിനിരക്കുന്ന പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചാണ് വിജയൻ അക്കാദമിക്കുവേണ്ട മൂലധനം സമഹാരിച്ചത്.

അധികാര സ്ഥാനങ്ങൾ

തിരുത്തുക
  • 2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായി.[7]
  1. K. John, Binoo (2 February 1998). "With over Rs 1 cr as prize money for Philips League, local clubs sign up foreign players". www.indiatoday.in. India Today. Archived from the original on 1 February 2022. Retrieved 1 February 2022.
  2. "A down to earth footballer". Sportstar. 22 November 2003. Archived from the original on 15 September 2013. Retrieved 16 October 2011.
  3. "AIFF award 2008". Top news.in. 24 December 2008. Archived from the original on 9 March 2012. Retrieved 16 October 2011.
  4. "The legend who sold soda bottles – A Tribute to I.M.Vijayan". Sportskeeda. 13 July 2012. Archived from the original on 12 June 2018. Retrieved 11 June 2018.
  5. K. John, Binoo (2 February 1998). "With over Rs 1 cr as prize money for Philips League, local clubs sign up foreign players". www.indiatoday.in. India Today. Archived from the original on 1 February 2022. Retrieved 1 February 2022.
  6. "Arjuna award 2003". The Hindu. 3 August 2003. Archived from the original on 25 January 2013. Retrieved 16 October 2011.
  7. http://www.firstpost.com/sports/vk-malhotra-named-head-of-all-india-council-of-sports-tendulkar-anand-to-be-members-2475158.html

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഐ.എം. വിജയൻ

"https://ml.wikipedia.org/w/index.php?title=ഐ.എം._വിജയൻ&oldid=4174736" എന്ന താളിൽനിന്ന് ശേഖരിച്ചത്