എഫ്.സി. കൊച്ചിൻ
ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബാണ് എഫ്.സി കൊച്ചിൻ. ഫുട്ബോൾ ക്ലബ്ബ് കൊച്ചിൻ ട്രസ്റ്റ് എന്നതാണ് മുഴുവൻ പേർ.
എഫ്.സി. കൊച്ചിൻ | |||||||||||||||||||||||||||||||||
പൂർണ്ണനാമം | ഫുട്ബോൾ ക്ലബ്,കൊച്ചിൻ | ||||||||||||||||||||||||||||||||
വിളിപ്പേരുകൾ | - | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സ്ഥാപിതം | 1998 | ||||||||||||||||||||||||||||||||
കളിക്കളം | ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി | ||||||||||||||||||||||||||||||||
കാണികൾ | 60,000 | ||||||||||||||||||||||||||||||||
ചെയർമാൻ | പി.വി. പോൾ | ||||||||||||||||||||||||||||||||
Head Coach | |||||||||||||||||||||||||||||||||
ലീഗ് | |||||||||||||||||||||||||||||||||
- | |||||||||||||||||||||||||||||||||
|
എറണാകുളം കേന്ദ്രമാക്കി 1997ൽ നിലവിൽ വന്ന ക്ലബ് ഡ്യുറൻറ് കപ്പ് കിരീടം നേടിക്കൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി.പി.വി പോൾ(പ്രസിഡൻറ്), ബാബു മേത്തർ (സെക്രട്ടറി) എന്നിവരായിരുന്നു ആയിരുന്നു ക്ലബിന്റെ പ്രധാന സാരഥികൾ.
രാജ്യത്തെ മുൻനിര താരങ്ങളുമായാണ് എഫ്.സി കൊച്ചിൻ ആദ്യമായി കളത്തിൽ ഇറങ്ങിയത്. ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, രാമൻ വിജയൻ, കാൾട്ടൺ ചാപ്മാൻ തുടങ്ങിയവരായിരുന്നു ആദ്യ സീസണിൽ എഫ്.സിയുടെ താരങ്ങൾ. പ്രഥമ ദേശീയ ലീഗ് കിരീടം നേടിയ ഫഗവാര ജെ.സി.ടി മിൽസിന്റെ താരങ്ങളായിരുന്നു അധികവും. ഒട്ടേറെ വിദേശ താരങ്ങളിലും വിവിധ സീസണുകളിൽ എഫ്.സിയുടെ ജഴ്സിയണിഞ്ഞു.
ഡ്യൂറൻറ് കപ്പ് വിജയവും ദേശീയ ലീഗിൽ എഫ്.സിയുടെ സജീവ സാന്നിധ്യവും നീണ്ട ഒരു ഇടവേളക്കുശേഷം കേരളത്തിൽ ഫുട്ബോൾ ആവേശം വളർത്തി. വിഖ്യാത ബിസിനസ് ഗ്രൂപ്പായ യുണൈറ്റഡ് ബ്രൂവറീസ് എഫ്.സിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. 1997-98 സീസണിൽ എഫ്.സി ദേശീയ ലീഗിൽ നാലാം സ്ഥാനം നേടി. ക്ലബ് കേരളാ ഫുട്ബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിച്ചു. ക്ലബ്ബിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കുന്നതിനുള്ള ശ്രമത്തിൽ പങ്കാളികളാകാൻ ഗാനഗന്ധർവൻ യേശുദാസ് ഉൾപ്പെടെ പലരും രംഗത്തെത്തി.
പക്ഷേ, പ്രാരംഭ ഘട്ടത്തിലെ മികവ് നിലനിർത്താൻ എഫ്.സിക്ക് കഴിഞ്ഞില്ല. വർഷങ്ങൾ കടന്നുപോയപ്പോൾ ക്ലബിന്റെ താരബലം കുറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവ പ്രതിഭകളെയും ടാറ്റാഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടിയവരെയും ഉൾപ്പെടുത്തി കരുത്ത് നിലനിർത്താൻ ക്ലബ് അധികൃതർ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. 2000-01 സീസണിൽ എഫ്.സി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഇടക്ക് ഒന്നാം ഡിവിഷനിനലേക്ക് സ്ഥാനക്കയറ്റം നേടിയ എസ്.ബി.ടിക്കു പിന്നാലെ എഫ്.സിയും പുറത്തായതോടെ ഒന്നാം ഡിവിഷൻ ലീഗിൽ കേരളത്തിന് പ്രാതിനിധ്യമില്ലാതെയായി.
നടത്തിപ്പിലെ വീഴ്ച്ചയാണ് എഫ്.സിയുടെ തകർച്ചക്ക് വഴിതെളിച്ചതെന്ന് ഫുട്ബോൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതര ലിങ്കുകൾ
തിരുത്തുക- ഔദ്യോതിക വെബ്ബ്സൈറ്റ് http://www.fckochin.com Archived 2007-02-21 at the Wayback Machine.