സി.വി. പാപ്പച്ചൻ

ഇന്ത്യൻ ഫുട്ബോൾ താരം
(സി. വി. പാപ്പച്ചൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മുൻ ഇന്ത്യൻ ഫുട്ബാൾ താരമാണ് സി. വി. പാപ്പച്ചൻ (ജനനം: 1962). ഇദ്ദേഹത്തിന്റെ ജനനം കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആണ്. ഇന്ത്യയെ ചില മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നയിച്ചിട്ടുണ്ട്. [1]

ജീവിത രേഖ

തിരുത്തുക

പറപ്പൂരില്‌ ജനിച്ച പാപ്പച്ചൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കടന്നുവന്നത് 1982 ലാണ്.

ഫുട്ബോൾ

തിരുത്തുക

കേരള പോലീസ് ഫുട്ബോൾ ടീമിൽ 1982-1998 കാലഘട്ടത്തിൽ കളിച്ചു. ഇതിനു ശേഷം 1998-99 കാലഘട്ടത്തിൽ എഫ്.സി.കൊച്ചിനു വേണ്ടി കളിച്ചു. കേരള പോലീസ്, കേരള സംസ്ഥാന ഫുട്ബോൾ ടീം, ഇന്ത്യൻ ഫുട്ബോൾ ടീം എന്നീ ടീമുകളിൽ ക്യാപ്റ്റൻ ആയിട്ടുണ്ട്. 1987 ൽ കോഴിക്കോട് നടന്ന നെഹ്രു കപ്പ് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്, 1991 ൽ തിരുവനന്തപുരത്ത് നടന്ന നെഹ്രു കപ്പ് എന്നിവയിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു.

1993 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ ഫൈനലിൽ കേരളത്തിന്റെ വിജയ ഗോൾ നേടിയത് പാപ്പച്ചനായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായ ഒരു കോണിൽ നിന്നും പാപ്പച്ചൻ നേടിയ ആ ഗോൾ അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഗോളായി ആരാധകർ മനസ്സിൽ സൂക്ഷിക്കുന്നു. അന്ന് കേരളം മഹാരഷ്ട്രയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി രണ്ടാം തവണ സന്തോഷ് ട്രോഫി നേടി.[2]

ഔദ്യോഗിക ജീവിതം

തിരുത്തുക

കേരള സംസ്ഥാന പോലിസ് വകുപ്പിൽ ഡെപ്യൂട്ടി കമാഡന്റായി ജോലി ചെയ്യുന്നു.

അവാർഡുകൾ

തിരുത്തുക
  • മികച്ച ഫുട്ബോളർക്കുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ അവാർഡ്
  • മികച്ച ഫുട്ബോളർക്കുള്ള കേരള സംസ്ഥാന അവാർഡ്
  • ജി.വി.രാജ പുരസ്‌കാരം [3]
  1. Kumar Mukherjee (2002). The story of football. Publications Division, Ministry of Information and Broadcasting, Govt. of India. ISBN 8123007825, 9788123007823. {{cite book}}: Check |isbn= value: invalid character (help); External link in |title= (help)
  2. http://www.rsssf.com/tablesi/india93.html#santosh
  3. http://www.mathrubhumi.com/sports/football/cv-pappachan-kerala-police-new-coach-malayalam-news-1.1333678

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സി.വി._പാപ്പച്ചൻ&oldid=2393499" എന്ന താളിൽനിന്ന് ശേഖരിച്ചത്