കേരളത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും, നിയമസഭാ സാമാജികനും,[1] തൊഴിലാളി നേതാവുമായിരുന്നു[2] പി. കെ. ഡീവർ (1901 - 1990). ഇദ്ദേഹത്തിന്റെ മുഴുവൻ പേര് പുരയിടത്തിൽ കൃഷ്ണൻ ഡീവർ എന്നാണ്.

പി.കെ. ഡീവർ
Black-and-white portrait of a man.
വ്യക്തിഗത വിവരണം
ജനനം1901
തേവര, എറണാകുളം, കേരളം
മരണം1990
രാജ്യംഇന്ത്യ
ജോലിസാമൂഹ്യപരിഷ്കർത്താവ്, നിയമസഭാ സാമാജികൻ, തൊഴിലാളി നേതാവ്

ജീവിതരേഖതിരുത്തുക

തേവര പുതുവൽപുരയിടത്തിൽ അയ്യപ്പൻ, നെടുങ്ങാട് കളത്തിപറമ്പിൽ വെങ്കു കുഞ്ഞമ്മ എന്നിവരാണ് മാതാപിതാക്കൾ.

എറണാകുളം മഹാരാജാസ് കോളേജിലാണ് ഇദ്ദേഹം പഠിച്ചത്. പഠനത്തിനിടെയാണ് ഡീവർ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. ധീവരൻ എന്നായിരുന്നു അദ്ദേഹം സ്വീകരിച്ച പേരെങ്കിലും ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ബ്രിട്ടീഷ് റസിഡന്റ് അത് ഡീവർ എന്ന് മാറ്റുകയായിരുന്നു.[1]

പൊതുപ്രവർത്തനംതിരുത്തുക

മാറുമറയ്ക്കൽ സമരത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.[3]

കൊച്ചി പ്രജാ മണ്ഡലത്തിലൂടെ സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യ ഭരണത്തിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുത്തു. കൊച്ചി ടാറ്റാ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എംപ്ലോയിസ് യൂണിയൻ തുടങ്ങിയ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിച്ചു.

കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചി രൂപീകരണത്തെത്തുടർന്ന് തിരു-കൊച്ചി നിയമസഭയിലും അംഗമായി.

തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം, ഗുണ്ടു ഐലൻഡ് കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. അഖില കേരള ധീവരസഭയുടെ രൂപീകരണത്തിലും പങ്കാളിയായിരുന്നു.

ഹരിജൻ എന്ന ദ്വൈവാരികയുടെ പ്രസിദ്ധീകരണത്തിൽ കെ.പി. വള്ളോൻ എന്ന ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.[4]

ജീവചരിത്രംതിരുത്തുക

1993-ൽ ഏറ്റുമാനൂർ സോമദാസൻ രചിച്ച ഇദ്ദേഹത്തിന്റെ ജീവചരിത്രം ഡീവർ എന്ന കർമ്മധീരൻ, എന്ന പേരിൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അവലംബംതിരുത്തുക

  1. 1.0 1.1 "ഇവിടെ കെട്ടിടം പണിയാൻ മണ്ണെടുത്തപ്പോൾ പഴയ ചില വിഗ്രഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയത്രേ - സ്ഥലനാമം". 27 മാർച്ച് 2019. ശേഖരിച്ചത് 3 ഡിസംബർ 2020.
  2. "ആധുനിക കാലഘട്ടം". Vikaspedia. ശേഖരിച്ചത് 3 ഡിസംബർ 2020.
  3. സോമദാസൻ, ഏറ്റുമാനൂർ (1993). ഡീവർ എന്ന കർമ്മധീരൻ. pp. 42–43.
  4. പോൾ, വിനിൽ. "അച്ചടി നിർമ്മിച്ച കീഴാള പൊതുമണ്ഡലങ്ങൾ". ഉത്തരകാലം. ഉത്തരകാലം. ശേഖരിച്ചത് 3 ഡിസംബർ 2020.
"https://ml.wikipedia.org/w/index.php?title=പി.കെ._ഡീവർ&oldid=3484052" എന്ന താളിൽനിന്ന് ശേഖരിച്ചത്