സേതു (സാഹിത്യകാരൻ)
ഒരു മലയാളസാഹിത്യകാരനാണ് സേതു എന്ന എ. സേതുമാധവൻ. രണ്ട് ബാല സാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുക1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവൽ, കഥ വിഭാഗങ്ങളിൽ 33 കൃതികൾ.[1] കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം)[2], മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി. ഞങ്ങൾ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. 2005-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5-ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം.[3]
കൃതികൾ
തിരുത്തുകനോവൽ
തിരുത്തുക- മറുപിറവി
- ഞങ്ങൾ അടിമകൾ
- കിരാതം
- താളിയോല
- പാണ്ഡവപുരം
- നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത്)
- വനവാസം
- വിളയാട്ടം
- ഏഴാം പക്കം
- കൈമുദ്രകൾ
- കൈയൊപ്പും കൈവഴികളും
- നിയോഗം
- അറിയാത്ത വഴികൾ
- ആലിയ
- അടയാളങ്ങൾ
കഥകൾ
തിരുത്തുക- തിങ്കളാഴ്ചകളിലെ ആകാശം
- വെളുത്ത കൂടാരങ്ങൾ
- ആശ്വിനത്തിലെ പൂക്കൾ
- പ്രകാശത്തിന്റെ ഉറവിടം
- പാമ്പും കോണിയും
- പേടിസ്വപ്നങ്ങൾ
- അരുന്ധതിയുടെ വിരുന്നുകാരൻ
- ദൂത്
- ഗുരു
- പ്രഹേളികാകാണ്ഡം
- മലയാളത്തിൻെറ സുവർണകഥകൾ
ബാല സാഹിത്യം
തിരുത്തുക“അപ്പുവും അച്ചുവും” എന്ന ആദ്യ ബാലസാഹിത്യ കൃതിക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരവും അബുദാബി ശക്തി അവാർഡും ലഭിച്ചു. ചേക്കുട്ടി എന്ന നോവലിന്, 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരവും ലഭിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി അവാർഡ് - കഥ - (പേടിസ്വപ്നങ്ങൾ - 1978)[4][5]
- കേരള സാഹിത്യ അക്കാദമി അവാർഡ് -നോവൽ -(പാണ്ഡവപുരം - 1982)[6]
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (അടയാളങ്ങൾ - 2007)[7]
- വയലാർ അവാർഡ് (അടയാളങ്ങൾ - 2006)[8]
- മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം -2003)
- കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവലിനുള്ള പുരസ്കാരം - മറുപിറവി (2012)[9]
- ഓടക്കുഴൽ പുരസ്കാരം - മറുപിറവി (2012)[10]
- എഴുത്തച്ഛൻ പുരസ്കാരം 2022
അവലംബം
തിരുത്തുക- ↑ kendra sahitya akademi award atayalangal(novel)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-11. Retrieved 2012-01-01.
- ↑ http://www.mathrubhumi.com/books/article/news/1933/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.keralasahityaakademi.org/ml_aw1.htm
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
- ↑ http://www.keralasahityaakademi.org/ml_aw3.htm
- ↑ http://sahitya-akademi.gov.in/sahitya-akademi/SearchAwards.do[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-03. Retrieved 2012-01-01.
- ↑ മനോരമ ദിനപത്രം, 2012 ഒക്ടോബർ 20.
- ↑ മാതൃഭൂമി ദിനപത്രം-2013 ജനുവരി 11
പുറം കണ്ണികൾ
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- കഥാകാരനും കഥാപാത്രവും കണ്ടുമുട്ടി അപൂർവസംഗമം അവിസ്മരണീയം [1] Archived 2012-01-13 at the Wayback Machine.