കേരളത്തിലെ മുൻ ആരോഗ്യമന്ത്രിയും, കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തെ രണ്ടുതവണ നിയമസഭയിൽ[1] പ്രതിനിധീകരിച്ച വ്യക്തിയുമാണു് ഡോ. എ. സുബ്ബറാവു

മഞ്ചേശ്വരത്തിനടുത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നതു് . മഞ്ചേശ്വരത്ത് കമ്യൂണിസ്റ്റ് പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിലും ഇദ്ദേഹം നൽകിയിട്ടുള്ള നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. 1980-ലെ നായനാർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയും 1985 മുതൽ രണ്ടുതവണയായി നാലുകൊല്ലം രാജ്യസഭാംഗവുമായിരുന്നിട്ടുണ്ട്. കാസർഗോഡ് അലോപ്പതി ചികിത്സാസമ്പ്രദായം പരിചയപ്പെടുത്തിയവരിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 മഞ്ചേശ്വരം നിയമസഭാമണ്ഡലം എ. സുബ്ബറാവു സി.പി.ഐ., എൽ.ഡി.എഫ് എൻ. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 മഞ്ചേശ്വരം നിയമസഭാമണ്ഡലം എ. സുബ്ബറാവു സി.പി.ഐ.

രാജ്യസഭ കാലഘട്ടവും പാർട്ടിയുംതിരുത്തുക

  • 1958-1964 : സി.പി.ഐ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എ._സുബ്ബറാവു&oldid=3433905" എന്ന താളിൽനിന്ന് ശേഖരിച്ചത്