എൻ. കൃഷ്ണപിള്ള

ഇന്ത്യന്‍ രചയിതാവ്‌
(എൻ കൃഷ്ണപിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)

സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി. കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബർ 22-ംതിയ്യതി വർക്കലക്കടുത്തുള്ള ചെമ്മരുതിയിൽ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആർട്സ് കോളേജിൽ. 1938-ൽ എം എ ബിരുദം നേടി. 'കേരളസംസ്കാരത്തിലെ ആര്യാംശം' എന്ന വിഷയത്തിൽ തിരുവിതാംകൂർ സർവകലാശാലയിൽ ഗവേഷണം നടത്തി. കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് 1958-ൽ 'അഴിമുഖത്തേക്ക്' എന്ന നാടകത്തിന് ലഭിച്ചു. 1972-ൽ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ'ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചു.1987-ലെ സാഹിത്യ അക്കാമി അവാർഡ് 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥത്തിനാണ്‌ ലഭിച്ചത്. ഈ കൃതി സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്‌. 1988 ജൂലൈ 10 ന് അന്തരിച്ചു[1].

എൻ. കൃഷ്ണപിള്ള
ജനനം1916 സെപ്തംബർ 22
മരണം1988 ജൂലൈ 10
ദേശീയത ഇന്ത്യ
തൊഴിൽസാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ
അറിയപ്പെടുന്നത്നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം

പ്രധാനകൃതികൾ

തിരുത്തുക

പഠനങ്ങൾ

തിരുത്തുക

നാടകങ്ങൾ

തിരുത്തുക

[2].

ജീവചരിത്രം

തിരുത്തുക
  1. ജീവചരിത്രക്കുറിപ്പ്, കൈരളിയുടെ കഥ(2002)പുറം 1, ഡി സി ബുക്സ് കോട്ടയം.
  2. ഡോ. വയലാ വാസുദേവൻപിള്ള.'നാടക സാഹിത്യം'(ലേഖനം), സമ്പൂർണ്ണ മളയാള സാഹിത്യചരിത്രം,പുറം. 802-04, കറന്റ് ബുക്സ് കോട്ടയം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=എൻ._കൃഷ്ണപിള്ള&oldid=3478366" എന്ന താളിൽനിന്ന് ശേഖരിച്ചത്