എൻസെഫലൈറ്റിസ്
മനുഷ്യരിൽ കണ്ടുവരുന്ന തലച്ചോറിന്റെ അകത്ത് ഉണ്ടാകുന്ന വീക്കത്തെയാണ് എൻസെഫലൈറ്റിസ് (മസ്തിഷ്കജ്വരം) എന്നു പറയുന്നത്. [5] തലവേദന, പനി, കൺഫ്യൂഷൻ, കഠിനമായ കഴുത്ത് വേദന, ഛർദ്ദി എന്നീ ലക്ഷണങ്ങൾ രോഗത്തിന്റെ തീവ്രതയനുസരിച്ച് രോഗിയിൽ കാണപ്പെടുന്നു. സംസാരിക്കുന്നതിൽ ബുദ്ധിമുട്ട്, അമ്നീഷ്യ, കേൾവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ രോഗം സങ്കീർണമായാൽ സംഭവിച്ചേക്കാം. [1]
എൻസെഫലൈറ്റിസ് | |
---|---|
MRI scan image shows high signal in the temporal lobes and right inferior frontal gyrus in someone with HSV encephalitis. | |
സ്പെഷ്യാലിറ്റി | Neurology, infectious disease |
ലക്ഷണങ്ങൾ | Headache, fever, confusion, stiff neck, vomiting[1] |
സങ്കീർണത | Seizures, trouble speaking, memory problems, problems hearing[1] |
കാലാവധി | Weeks to months for recovery[1] |
കാരണങ്ങൾ | Infection, autoimmune, certain medication, unknown[2] |
ഡയഗ്നോസ്റ്റിക് രീതി | Based on symptoms, supported by blood tests, medical imaging, analysis of cerebrospinal fluid[2] |
Treatment | Antiviral medication, anticonvulsants, corticosteroids, artificial respiration[1] |
രോഗനിദാനം | Variable[1] |
ആവൃത്തി | 4.3 million (2015)[3] |
മരണം | 150,000 (2015)[4] |
ഹെർപ്പസ് സിംപ്ലക്സ് വൈറസ്, റാബിസ് വൈറസ്, ബാക്ടീരിയ, ഫംഗസ് അല്ലെങ്കിൽ പരാദങ്ങൾ തുടങ്ങിയവ മൂലം തലച്ചോറിൽ ഉണ്ടാകുന്ന അണുബാധയാണ് എൻസെഫലൈറ്റിസിന് കാരണമാകുന്നത്. [1] രോഗി നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും മരുന്നുകളുടെയോ അല്ലെങ്കിൽ രോഗപ്രതിരോധശേഷിക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളും ഈ രോഗാവസ്ഥയ്ക്ക് കാരണങ്ങളാണ്. [2]ചില കേസുകളുടെ കാരണം അജ്ഞാതമായി തന്നെ തുടരുന്നു. ദുർബലമായ രോഗപ്രതിരോധ ശേഷി അപകടസാധ്യത വർധിപ്പിക്കുന്നു. രോഗനിർണയം സാധാരണയായി രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. രക്തപരിശോധന, മെഡിക്കൽ ഇമേജിംഗ്, സെറിബ്രോസ്പൈനൽ ദ്രാവകത്തിന്റെ പരിശോധന എന്നിവയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.
വാക്സിനുകൾ ഉപയോഗിച്ച് ഈ രോഗത്തെ തടയാൻ കഴിയും. [5] ചികിത്സയിൽ ആൻറിവൈറൽ മരുന്നുകൾ ( അസൈക്ലോവിർ പോലുള്ളവ), ആന്റികൺവൾസന്റുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ എന്നിവയാണ് പ്രധാനമായി ഉൾപ്പെടാുത്തുന്നത്. [1] 2015 ൽ, എൻസെഫലൈറ്റിസ് 4.3 ദശലക്ഷം ആളുകളെ ബാധിച്ചതായി കണക്കാക്കുകയും, കൂടാതെ ലോകമെമ്പാടുമായി 150,000 മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. [3] [4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Meningitis and Encephalitis Information Page". NINDS. Archived from the original on 29 October 2017. Retrieved 29 October 2017.
- ↑ 2.0 2.1 2.2 2.3 "Meningitis and Encephalitis Fact Sheet". National Institute of Neurological Disorders and Stroke. Archived from the original on 29 October 2017. Retrieved 29 October 2017.
- ↑ 3.0 3.1 GBD 2015 Disease and Injury Incidence and Prevalence Collaborators (8 October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
{{cite journal}}
:|last=
has generic name (help)CS1 maint: numeric names: authors list (link) - ↑ 4.0 4.1 GBD 2015 Mortality and Causes of Death Collaborators (8 October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–1544. doi:10.1016/S0140-6736(16)31012-1. PMC 5388903. PMID 27733281.
{{cite journal}}
:|last=
has generic name (help)CS1 maint: numeric names: authors list (link) - ↑ 5.0 5.1 "Encephalitis". NHS Choices (in ഇംഗ്ലീഷ്). 2016. Archived from the original on 22 September 2017. Retrieved 29 October 2017.