അമ്നീഷ്യ
ഒരാളുടെ ഓർമ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട അവസ്ഥയാണ് അമ്നീഷ്യ(മറവി ).[1] മനുഷ്യമസ്തിഷ്കത്തിൽ ഓർമ്മകൾ രേഖപ്പെടുത്തുന്ന വിവിധനാഡീകേന്ദ്രങ്ങൾ ലിംബിക് വ്യവസ്ഥയിലാണുള്ളത്. ഇവിടെയുണ്ടാകുന്ന തകരാറുകളാണ് അമ്നീഷ്യ രോഗികളിൽ ഓർമ്മ നഷ്ടപ്പെടുന്നതിന് കാരണം. മാനസികവൈകല്യങ്ങളോ ക്ഷതങ്ങൾ മസ്തിഷ്കത്തിൽ വരുത്തുന്ന വൈകല്യങ്ങളോ ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നു.
വർഗ്ഗീകരണം
തിരുത്തുകഅമ്നീഷ്യ എന്ന മാനസികവൈകല്യത്തെ ആന്റിറോഗ്രേഡ് അമ്നീഷ്യ (Anterograde amnesia) എന്നും റിട്രോഗ്രേഡ് അമ്നീഷ്യ (Retrograde amnesia) എന്നും തരംതിരിക്കാം. ആന്റിറോഗ്രേഡ് അമ്നീഷ്യ ദീർഘകാലഓർമ്മകളുടെ തകർച്ചയെ സൂചിപ്പിക്കുന്ന അമ്നീഷ്യാ വിഭാഗമാണിത്. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് ഓർത്തെടുക്കാനാകാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അമ്നീഷ്യ. കലക്രമേണ റിട്രോഗ്രേഡ് അമ്നീഷ്യക്ക് മാറ്റമുണ്ടാകാം.
ചികിത്സ
തിരുത്തുകചിലയിനം ഔഷധങ്ങളും പെരുമാറ്റപരിവർത്തനങ്ങളും മാനസികചികിത്സയുമാണ് സാധാരണയായി അനുവർത്തിക്കുന്ന ചികിത്സാരീതികൾ.[2]
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Amnesia." The Gale Encyclopedia of Science. Ed. K. Lee Lerner and Brenda Wilmoth Lerner. 4th ed. Vol. 1. Detroit: Gale, 2008. 182-184. Gale Virtual Reference Library.
- ↑ Bruckheim, Allan, "Psychotherapy a frequent amnesia treatment: [NORTH SPORTS FINAL, CN Edition", Chicago Tribune (pre-1997 Fulltext),07 Sep 1990