എന്റെ...

(എൻറെ...(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജേഷ് ടച്ച്റിവർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എന്റെ... ഇതോടൊപ്പം ചിത്രീകരിച്ച തെലുഗു പതിപ്പ് പ്രത്യയം എന്ന പേരിൽ തീയേറ്ററുകളിലെത്തും. സിദ്ദിഖും അഞ്ജലി പാട്ടിലുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സൺ ടച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. രാജേഷാണ് ചിത്രം നിർമ്മിച്ചത്.

എന്റെ...
പോസ്റ്റർ
സംവിധാനംരാജേഷ് ടച്ച് റിവർ
നിർമ്മാണംഎം.എസ്. രാജേഷ്
കഥരാജേഷ് ടച്ച്റിവർ
തിരക്കഥ
  • രാജേഷ് ടച്ച്റിവർ
  • സംഭാഷണം:
  • ജസ്റ്റിൻ പതാലിൽ
അഭിനേതാക്കൾ
സംഗീതം
ഗാനരചനമുരുകൻ കാട്ടാക്കട
ഛായാഗ്രഹണംരാമതുളസി
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോ
  • പ്രജ്വല
  • സൺ ടച്ച് പ്രൊഡക്ഷൻസ്
വിതരണംസെലിബ്രേറ്റ് സിനിമ
റിലീസിങ് തീയതി2013 ജനുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

തിരുത്തുക

സ്‌നേഹമയനായ ഗൃഹനാഥനും നാട്ടുകാർക്ക് സഹായിയുമാണ് ശ്രീനിവാസൻ (സിദ്ദിഖ്). ഹൈദരാബാദിൽ ജോലി ചെയ്യുന്ന അയാൾ ഭാര്യ ഭദ്രയെയും (നീന കുറുപ്പ്) ഏകമകൾ ദുർഗ്ഗയെയും (അഞ്ജലി പാട്ടിൽ) കാണാൻ ഇടയ്ക്കിടെ കേരളത്തിലെ സ്വന്തം ഗ്രാമത്തിലെത്തും. പ്ലസ് ടൂവിന് ഉജ്ജ്വലവിജയം നേടിയ ദുർഗ്ഗ അച്ഛനൊപ്പം താമസിച്ചു പഠിക്കാൻ ഹൈദരാബാദിലേക്ക് പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ കുടുംബത്തെ വലിയൊരു ദുരന്തത്തിലേക്കു നയിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

നിരവധി ഡോക്യുമെന്ററികളും ഇംഗ്ലീഷ്, തെലുഗു ഭാഷകളിൽ ഫീച്ചർ ഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള രാജേഷ് ടച്ച്‌റിവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിലൂടെ സിദ്ദിഖ് ആദ്യമായി തെലുങ്കിൽ നായകവേഷം ചെയ്യുകയാണ്. ഹൃദ്യമായ ഒരു കുടുംബകഥ അവതരിപ്പിക്കുന്നതിനൊപ്പം മനുഷ്യക്കടത്ത്, പെൺകുട്ടികൾക്കെതിരെ വർധിച്ചുവരുന്ന പീഡനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വസ്തുതകളും ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നു. രാജേഷിന്റെ ഭാര്യയും ദക്ഷിണേന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രസ്ഥാനമായ പ്രജ്വലയുടെ സാരഥിയുമായ സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കിയാണ് കഥ തയ്യാറാക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു[1].

2011 നവംബർ മുതൽ 2012 ജനുവരി വരെ ഹൈദരാബാദ്, രാജമുൻട്രി, ബാംഗ്ലൂർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് എന്റെ.. ചിത്രീകരിച്ചത്.

മുരുകൻ കാട്ടാക്കട രചിച്ച ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ശരത്തും ശന്തനു മൊയിത്രയുമാണ്. യൂണിവേഴ്സൽ മ്യൂസിക്കാണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചിരി ചിരിയോ"  രഞ്ജിനി ജോസ് 3:49
2. "പാവം ഞാൻ കളിപ്പാവ ഞാൻ"  ശ്രേയ ഘോഷാൽ 3:52
3. "പൂമാനം തേടും മോഹങ്ങൾ"  ജീവൻ, അതിഥി 4:22
4. "പാവം ഞാൻ കളിപ്പാവ ഞാൻ (അൺപ്ലഗ്ഡ്)"  ശ്രേയ ഘോഷാൽ 3:34
5. "എങ്ങെങ്ങോ"  ശരത് 6:10
  1. "ഫീച്ചർ" (in ഇംഗ്ലീഷ്). അൽ ജസീറ (ടെലിവിഷൻ). 2013 സെപ്റ്റംബർ 29. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എന്റെ...&oldid=3104589" എന്ന താളിൽനിന്ന് ശേഖരിച്ചത്