ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ തനതുകലാരൂപമാണ് വരയരങ്ങ് [1]. ക്രിയേറ്റീവ് ആർട്ടായ ചിത്രകലയെ പരമ്പരാഗതമായ ആസ്വാദനരീതികളിൽ നിന്നുവേറിട്ട് പെർഫോമിംഗ് ആർട്ട് എന്ന നിലയിൽ വ്യത്യസ്തമായ ഒരു രീതി സൃഷ്ടിക്കുകയാണ് ഈ ഇൻഫോടൈന്മെന്റ് ആർട്ട് ഫോമിന്റെ ലക്ഷ്യം. അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെയാണ് ഈ കലാരൂപത്തിൻറെ ദൈർഘ്യം. സൂപ്പർ സ്പീഡി ഡ്രോയിംഗ് എന്ന ചിത്രകലാരീതിയിലൂടെ മാസ്മരികവേഗത്തിൽ സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ടീയ-സാംസ്കാരിക നായകരുമടക്കമുളള നൂറോളം പ്രശസ്തരെ നർമ്മഭാഷണത്തിന്റെയും കാവ്യശകലങ്ങളുടെയും രസച്ചരടിൽ കോർത്ത് വരഞ്ഞ് അരങ്ങത്ത് വരവേഗവിസ്മയം തീർക്കുന്നു. ചിത്രകല, പ്രഭാഷണകല, കാവ്യാലാപനം, ഏകാഭിനയം എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് വരയരങ്ങ്. അതിദ്രുത ചിത്രരചനാശൈലിയിലൂടെ ശ്രദ്ധേയനായ ഡോ : ജിതേഷ്‌ജി എന്ന ചിത്രകാരനാണ് ഈ കലാരൂപത്തിന്റെ ആവിഷ്കർത്താവ്[2]. ഡോ: ജിതേഷ്ജി എന്ന തൂലികനാമത്തിലാണ് അദ്ദേഹം വരയ്ക്കുകയും എഴുതുകയും അറിയപ്പെടുകയും ചെയ്യുന്നത്. ആർട്ട് ഗാലറികളിലും അച്ചടിമാദ്ധ്യമങ്ങളിലും ആനിമേഷൻ സിനിമകളിലും വിരാജിക്കുന്ന വരയെ അരങ്ങിന്റെ ആഘോഷമാക്കിയ ആദ്യചിത്രകാരനെന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച ഇന്ത്യൻ അതിവേഗചിത്രകാരനാണ് ജിതേഷ്ജി. 1990 ൽ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജിതേഷ്ജി വരയരങ്ങ് എന്ന തനതുരംഗകലാ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. തന്റെ ചിത്രകലാഗുരുവായ ആർട്ടിസ്റ്റ് വി. എസ്. വല്യത്താന്റെ സ്മരണാർഥം 2008 ജൂണ് 22ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തുനിന്ന് അദ്ദേഹം 1001 വരയരങ്ങ്ങുകൾ എന്ന തുടർവരയരങ്ങ് രാജ്യത്ത് ഉടനീളം സഞ്ചരിച്ചു സംഘടിപ്പിച്ചു. 20 ലേറെ വിദേശരാജ്യങ്ങ്ളിലടക്കം 7000ത്തോളം വേദികളിൽ ഈ ചിത്രകലാരൂപം ജിതേഷ്ജി അവതരിപ്പിച്ചുകഴിഞ്ഞു. വരയരങ്ങ് എന്ന തനതുകലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക്, വേർഡ് മാർക്ക് പേറ്റന്റ് റൈറ്റുകളും ജിതേഷ്ജി എന്ന പെർഫോമിംഗ്‌ ചിത്രകാരന്റെ പേരിലാണ്

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-05. Retrieved 2011-07-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-29. Retrieved 2011-07-23.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വരയരങ്ങ്&oldid=4088209" എന്ന താളിൽനിന്ന് ശേഖരിച്ചത്