പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും സി.പി.ഐ.(എം) നേതാവും മാരാരിക്കുളം മുൻ എം.എൽ.എ.-യുമായിരുന്നു എസ്. ദാമോദരൻ. (ജനനം: 1921 - മരണം: 30 മാർച്ച് 2012)[1]

ജീവിതരേഖ തിരുത്തുക

ആലപ്പുഴയിൽ ആര്യാട് കൊച്ചുതകിടിയിൽ വീട്ടിൽ കിട്ടന്റെയും കൊച്ചുപാറുവിന്റെയും മകനായി 1921-ൽ ജനിച്ചു. കയർഫാക്ടറിത്തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയരംഗത്തെത്തി ദേശീയ സ്വാതന്ത്ര്യസമരത്തിലും പ്രത്യേകിച്ച് പുന്നപ്ര-വയലാർ സമരത്തിലും പങ്കെടുത്തു. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ 90-ആം വയസ്സിൽ അന്തരിച്ചു.

കുടുംബം തിരുത്തുക

ഭാര്യ : കെ. ലളിതാംബിക. മൂന്ന് മക്കൾ. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്. കുമാരൻ.

രാഷ്ട്രീയപ്രവർത്തനം തിരുത്തുക

  • ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രാദേശിക പ്രവർത്തനത്തിലൂടെ തുടക്കം.[2]
  • 1939 - ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായി
  • 1964 - ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.(എം) നോടൊപ്പം നിലയുറപ്പിച്ചു.
  • 1966, 1971 കാലയളവിൽ മൂന്നാം കേരളനിയമസഭയിലും നാലാം കേരളനിയമസഭയിലും മാരാരിക്കുളം നിയോജക മണ്ഡലത്തിൽ നിന്നും സി.പി.ഐ.(എം) പ്രതിനിധിനിധിയായി മത്സരിച്ച് അംഗമായിരുന്നു
  • മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു.
  • മണ്ണഞ്ചേരി പഞ്ചായത്ത് വിഭജിച്ച് ആര്യാട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ചപ്പോൾ പ്രഥമ പ്രസിഡന്റായി.
  • കയർ കേർപ്പറേഷൻ ചെയർമാനായിരുന്നു.
  • കയർത്തൊഴിലാളി യൂണിയനുകളുടെ കേന്ദ്ര സംഘടനയായ കയർ വർക്കേഴ്സ് സെന്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു.

അവലംബം തിരുത്തുക

  1. http://www.deshabhimani.com/newscontent.php?id=135975
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-16. Retrieved 2012-03-30.
"https://ml.wikipedia.org/w/index.php?title=എസ്._ദാമോദരൻ&oldid=3626450" എന്ന താളിൽനിന്ന് ശേഖരിച്ചത്