ഉല്ലമാൻ
നാല് കൊമ്പുകൾ ഉള്ള ഒരിനം മാൻ ആണ് ഉല്ലമാൻ.[2] ഇതിനെ Four-horned antelope എന്നും വിളിക്കുന്നു. ഇതിന്റെ ശാസ്ത്രനാമം Tetracerus quadricornis എന്നാണ്. ഇന്ത്യയിലും നേപ്പാളിലുമാണ് ഇത് പ്രധാനമായി കാണപ്പെടുന്നത്. മൂന്ന് ഉപജാതികളെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
Four-horned antelope | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Bovinae |
Genus: | Tetracerus Leach, 1825 |
വർഗ്ഗം: | T. quadricornis
|
ശാസ്ത്രീയ നാമം | |
Tetracerus quadricornis (de Blainville, 1816) | |
Subspecies | |
T. q. iodes (Hodgson, 1847) | |
![]() | |
Range map of the four-horned antelope | |
പര്യായങ്ങൾ | |
List
|
രൂപവിവരണംതിരുത്തുക
ചെറിയ ഇളം ബ്രൗൺ നിറമുള്ള ആന്റിലോപ്പാണ് ഉല്ലമാൻ (Chowsingha). ചെറുപ്പത്തിൽ ചുവപ്പുനിറമാർന്ന ഇവ പ്രായമാകുംതോറും കൂടുതൽ മഞ്ഞയായി മാറുന്നു. ആണിന് രണ്ടുജോഡി കൊമ്പുകളാണുള്ളത്. മുന്നിലുള്ള ജോഡി വളരെ ചെറുതാണ്. മിനുസമുള്ള ഇതിന്റെ കൊമ്പിൽ മറ്റു ആന്റിലോപ്പുകളിൽ കാണുന്നത്പോലെ വളയങ്ങളില്ല. ഇതിന്റെ ഓരോ കാലിലേക്കും കറുപ്പ് വരകൾ പടർന്നിറങ്ങുന്നതു കാണാം. താഴ്ത്തിയുള്ള ചൂളം പോലെയാണ് 'ചൗസിംഘ' യുടെ ശബ്ദം.എന്നാൽ കേഴമാനെ പോലെ 'കുരയ്ക്കാ'റുമുണ്ട്.
തോൾവരെ പൊക്കം. 55 - 65 സെ. മീ; തൂക്കം : 20 കിലോ
ആവാസംതിരുത്തുക
മരുപ്രദേശങ്ങളിലും വരണ്ട ഇലപൊഴിയും കാടുകളിലും കുറ്റിക്കാടുകൾ നിറഞ്ഞതും ഉയർന്നും താഴ്ന്നുമിരിക്കുന്നതായ കുന്നിൻ പ്രദേശങ്ങളോടാണ് കൂടുതൽ താല്പര്യം.
പുല്ലും സസ്യങ്ങളുമാണിവ ഭക്ഷിക്കുന്നത്.
നിലനില്പിനുള്ള ഭീഷണിതിരുത്തുക
വേട്ട, കാലിമേയ്ക്കൽ, ആവാസവ്യവസ്ഥയുടെ നഷ്ടം
ചിത്രങ്ങൾതിരുത്തുക
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ Mallon, D.P. (2008). "Tetracerus quadricornis". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. ശേഖരിച്ചത് 25 March 2011. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: ref=harv (link) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Tetracerus quadricornis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വിക്കിസ്പീഷിസിൽ Tetracerus quadricornis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |