തോമസ് ഹാർഡ്‌വിക്കി
ഒരു ഇംഗ്ലീഷ് സൈനികനും പ്രകൃതിശാസ്ത്രകാരനുമായിരുന്നു തോമസ് ഹാർഡ്‌വിക്കി (Major-General Thomas Hardwicke) (1756 – 3 മാർച്ച് 1835). ഇദ്ദേഹം 1777-1823 കാലത്ത് ഇന്ത്യയിലായിരുന്നു ജോലിചെയ്തുകൊണ്ടിരുന്നത്. താൻ ശേഖരിച്ച് വിവിധങ്ങളായ ജൈവ-സസ്യ സ്പെസിമനുകൾ ഇന്ത്യയിലെ ചിത്രകാരന്മാരെക്കൊണ്ട് വർപ്പിക്കുകയും അതിൽനിന്നും നിരവഷി പുതിയ സ്പീഷിസുകളെ വിവരിക്കുകയും ചെയ്തു. ഇവയിൽ നിരവധി സ്പീഷിസുകൾ അദ്ദേഹത്തിന്റെ തന്നെ നാമം വഹിക്കുന്നു. തിരികെ ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ജീവശാസ്ത്രകാരനായ ജോൺ എഡ്‌വേഡ് ഗ്രേയുമായി സഹകരിച്ച് Illustrations of Indian Zoology (1830–35) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു..
ജീവചരിത്രം
തിരുത്തുകഅദ്ദേഹത്തിന്റെ പക്ഷിശാസ്ത്രഗവേഷകൻ, പ്രകൃതിശാസ്ത്രജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ എന്നീ നിലകളിലുള്ള സംഭാവനകൾക്കായി നിരവധി സ്പീഷിസുകൾ അദ്ദേഹത്തിന്റെ നാമം വഹിക്കുന്നുണ്ട്. അവയിൽ ചിലത്:
- Common Blue Apollo, Parnassius hardwickii
- Finless sleeper ray, Temera hardwickii
- Hardwicke’s Pipefish, Solegnathus hardwickii
- Hardwicke's Wrasse, Thalassoma hardwickii
- East Indian Leopard Gecko Eublepharis hardwickii
- Hardwicke’s Spiny-tailed Lizard, Uromastyx hardwickii
- Spine-bellied Sea Snake, Lapemis hardwickii
- Orange-bellied Leafbird, Chloropsis hardwickii
- Latham's Snipe, Gallinago hardwickii
- Hardwicke's Woolly Bat, Kerivoula hardwickii
- Lesser Mouse-tailed Bat, Rhinopoma hardwickii
വില്യം റോക്സ്ബർഗ്. കടുപ്പമുള്ള തടിയുള്ള ഒരു വൃക്ഷമായ ആച്ചമരത്തിന് (Hardwickia binata) ഇദ്ദേഹത്തിന്റെ നാമം നൽകിയിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "Author Query for 'Hardw.'". International Plant Names Index.
- ↑ Whitney, William Dwight, ed. (1895). The Century Dictionary of the English Language. Part X. p. 2719.