ഉമയനല്ലൂർ ബാലകൃഷ്ണപിള്ള
മലയാള സാഹിത്യകാരനും ചരിത്രകാരനുമായിരുന്നു ഉമയനല്ലൂർ ബാലകൃഷ്ണപിള്ള(13 നവംബർ 1905 - 1 മേയ് 1976). നാൽപത്തഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി. 1966 ൽ 'കുട്ടികളുടെ ഇന്ദ്രപ്രസ്ഥം' എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്.[1]
ഉമയനല്ലൂർ ബാലകൃഷ്ണപിള്ള | |
---|---|
ജനനം | കൊല്ലം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മലയാള സാഹിത്യകാരനും ചരിത്രകാരനും |
അറിയപ്പെടുന്ന കൃതി | നാലന്ദാ |
ജീവിതരേഖ
തിരുത്തുകപത്തനാപുരം താലൂക്ക് അഞ്ചൽ വടമൺ വടക്കേ മഠത്തിൽ ശങ്കരപിള്ളയുടെയും ഉമയനല്ലൂർ പുത്തൻ വീട്ടിൽ നാരായണിഅമ്മയുടെയും മകനാണ്. വാളത്തുംഗൽ, മയ്യനാട് പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് സയൻസ് കോളേജിലുമായി ഉപരി പഠനം. സാഹിത്യ മത്സരങ്ങൾക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടു വർഷത്തോളം അധ്യാപകനായിരുന്നു. സിലോൺ മലയാളി, പ്രതിദ്ധ്വനി, കേരള ടൈംസ്(പുനലൂർ), ഗ്രാമീണൻ എന്നീ പത്രങ്ങളിൽ എട്ടു വർഷത്തോളം പത്രാധിപരായും ലേഖകനായും പ്രവർത്തിച്ചു. 1954 ൽഇന്ത്യാ ഗവൺമെന്റ് സഹായത്തോടെ പുസ്തകം പ്രസിദ്ധപ്പെടുത്തി. 1956 ൽ പുസ്തക രചനക്ക് ഇന്ത്യാ ഗവൺമെന്റ് സമ്മാനം ലഭിച്ചു. 1961 ൽ നാലന്ദാ, രാജഗൃഹം, ബുദ്ധഗയ, പാടലീപുത്രം, സാരനാഥം, വൈശാലി, ശ്രാവസ്ഥി, ലുംബിനി, മിഥില, അയോദ്ധ്യ മുതലായ പ്രാചീന സംസ്കാര സങ്കേതങ്ങളിൽ പഠന പര്യടനം നടത്തി. നാലന്ദാ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി സമ്മാനം ലഭിച്ചു. 1952 - 1963 വരെ ബാലൻ പബ്ളിക്കേഷൻസിന്റെ വിജ്ഞാനം എൻസൈക്ലോപീഡിയയുടെയും അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. 1964 ഡിസംബറിൽ എൻ.എസ്.എസ് കനകജൂബിലി ആഘോഷ ഭാഗമായി പുറത്തിറക്കിയ പ്രസിദ്ധീകരണമായ സുവർണ ഗ്രന്ഥം സ്മരണികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു.[2]
കൃതികൾ
തിരുത്തുക- നാലന്ദാ
- മായന്മാരും ഇങ്കാകളും
- ക്യാപ്റ്റന്റെ മകൾ (പുഷ്കിന്റെ ക്യാപ്റ്റൻസ് ഡാട്ടർ എന്ന നോവലിന്റെ പരിഭാഷ)
- ഭൂഗർഭത്തിലേക്ക്
- വീട്ടിനുള്ളിൽ കള്ളൻ
- അശോകൻ
- ഇൻഡ്യയിലെ പ്രാചീനവിദ്യാഭ്യാസം.
- ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ
- കുട്ടികളുടെ ഇന്ദ്രപ്രസ്ഥം
- ആകാശത്തിലെ അത്ഭുതങ്ങൾ
- അലിബാബ
- റെഡ്ഫോർട്ടിലെ രഹസ്യങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുക- 1966 ൽ 'കുട്ടികളുടെ ഇന്ദ്രപ്രസ്ഥം' എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള സമ്മാനം
അവലംബം
തിരുത്തുക- ↑ "KERALA SAHITYA AKADEMI1966-2013". കേരള സാഹിത്യ അക്കാദമി. August 13, 2020. Retrieved August 13, 2020.
- ↑ നായർ സവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം. കോട്ടയം: 1964. p. 650.