ഉത്തർപ്രദേശിലെ വാരാണാസിക്കു സമീപമുള്ള ഒരു നഗരമാണ് സാരാനാഥ് (സംസ്കൃതം: सारनाथ). ഗംഗ-ഗോമതി നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. ഭഗവാൻ ശ്രീബുദ്ധൻ ആദ്യമായി ധർമപ്രഭാഷണം അരുൾചെയ്തത് സാരാനാഥിൽവെച്ചായിരുന്നു. ഇവിടെനിന്നും 1 കി.മീ അകലെയുള്ള സിൻഹ്പുർ എന്നഗ്രാമത്തിലാണ് 11-ആമത്തെ ജൈനതീർത്ഥങ്കരനായ ശ്രേയനാശ്നാഥൻ ജനിച്ചത്. അദ്ദേഹത്തിനു സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. ബുദ്ധമതസ്തരുടെപോലെ ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രംകൂടിയാണ് സാരാനാഥ്.

സാരാനാഥ്

सारनाथ

Sārnātha, Mrigadava, Migadāya, Rishipattana, Isipatana
city
The Dhamekh Stupa, Sarnath
The Dhamekh Stupa, Sarnath
CountryIndia
StateUttar Pradesh
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)

ബി സി രണ്ടാം നൂറ്റാണ്ട് മുതലുള്ള ബുദ്ധമത പ്രതിമകളും സ്തൂപങ്ങളും സ്മാരകങ്ങളും നിറഞ്ഞ സ്ഥലമാണ് സാരാനാഥ്. ബുദ്ധമത അനുയായികളുടെയും ചരിത്രാന്വേഷകളുടെയും പുരാവസ്തു ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. ചൗമണ്ടി സ്തൂപമാണ് സാരനാഥിലെ ഒരു പ്രധാന ആകർഷണം. അശോക സ്തംഭം ഉൾപ്പെടെ നിരവധി പ്രത്യേക കാഴ്ചകൾ ഇവിടെയുണ്ട്. സാരാനാഥ് മ്യൂസിയം, മുളകാന്ത കുടി വിഹാർ, കഗ്യു ടിബറ്റൻ മൊണാസ്ട്രി, തായ് ക്ഷേത്രം എന്നിവയും സാരാനാഥിലെ കാഴ്ചകളാണ്[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാരാനാഥ്&oldid=3800434" എന്ന താളിൽനിന്ന് ശേഖരിച്ചത്