ഒരു വിദേശ രാജ്യത്തു നിന്ന് മലയാളികൾ പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രമാണ് ശ്രീലങ്കയിൽ നിന്ന് പ്രസിദ്ധീകരിച്ച മലയാളി (1926). ഒരു വർഷം കഴിഞ്ഞപ്പോൾ പത്രം നിന്നു പോയി. 1927 ആദ്യം ഇത് സിലോൺ മലയാളി വാരികയായി പ്രസിദ്ധീകരിക്കപ്പെട്ടു. 1937ലേതുൾപ്പെടെ ചില വിശേഷാൽപ്പതിപ്പുകളും പ്രസിദ്ധീകരിച്ചു. തലശ്ശേരി സ്വദേശി എ.സി. രാമൻ ബി.എ ആയിരുന്നു പത്രാധിപർ. സിലോൺ മലയാളികളുടെ വിശേഷങ്ങൾ മാത്രമല്ല, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വാരിക സ്വീകരിച്ചിരുന്നത്. സിലോൺ മലയാളിക്കു വേണ്ടി മാത്രമായി ഗാന്ധിജി എഴുതിയ ലേഖനം ഹരിജനങ്ങൾ, 1937 ലെ വിശേഷാൽ പ്രതിയിലുണ്ട്.[1]

  1. ജി. പ്രിയജർശനൻ (ഒക്ടോബർ 1, 2024). "സിലോൺ മലയാളി വിശേഷാൽപ്രതി". ഭാഷാപോഷിണി. {{cite journal}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സിലോൺ_മലയാളി&oldid=4120076" എന്ന താളിൽനിന്ന് ശേഖരിച്ചത്