നമസ്കാരം Nidhinjohn2009 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 03:53, 22 ഡിസംബർ 2012 (UTC)Reply

                            പടപ്പക്കര എന്റെ ഗ്രാമം


പടപ്പക്കര കൊല്ലം ജില്ലയിലെ പേരയം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌. അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം. പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.

പട ക്കപ്പൽ കര എന്നത് ലോപിച്ചുണ്ടായതാണ് പടപ്പക്കര എന്ന പേര് എന്നു കരുതപ്പെടുന്നു. പടക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത്(1400-1850AD) ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്.

  1930 വരെ ജനവാസം തീരെ ഇല്ലാതിരുന്ന ഇവിടേയ്ക്ക് 1950കളുടെ തുടക്കത്തിൽ സമീപ പ്രദേശങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചു...മുളവന രാജാവ് തന്റെ ഭടൻമാർക്ക് പതിച്ചു നൽക്കിയ സ്ഥലം ആണ് പടപ്പക്കര എന്നും, മരുമക്കത്തായം ആയി കൊടുത്ത സ്ഥലം ആണെന്നും പറയപെടുന്നു....കൂടുതൽ വിവരങ്ങൾ ലഭ്യമല്ല ....സമീപ പ്രദേശങൾ ആയ കൊടുവിള ,ശിങ്കരാപള്ളി ,പട്ടകടവ് ,മുട്ടം ,കുമ്പളം എന്നിവിടഗളിൽ ഉള്ളവർ ആണ് ഇപ്പോൾ ഉള്ള പടപ്പക്കരയിലേക്ക് കുടിയേറിയവർ...സ്ഥലവില കുറവായിരുന്നതും കുടിയേറ്റത്തിന് ആക്കം കൂട്ടി....അങനെ രാജാവിന്റെ ശിങ്കിടികളുടെ ഇടയിൽ കാടായും കൃഷിയിടം ആയും കിടന്നിരുന്ന ഒരു സ്ഥലം ഒരു ജനതയുടെ വാസസ്ഥാനവും പുതിയ ഒരു സംസ്കരത്തിന്റെ ഉദയവും ആയി മാറി ... ഇന്ൻ 5000ഓളം ആണ് പടപ്പക്കരയുടെ ജനസംഖ്യ....


       100% ക്രിസ്ത്യാനികൾ താമസിക്കുന്ന, വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും മറ്റു ഗ്രാമങ്ങളെക്കാൾ ഒരു പടി മുൻപിൽ നിൽക്കുന്ന സാധാരണക്കാരായ പടപ്പക്കരക്കാരുടെ പ്രധാന തൊഴിൽ മേകല മത്സ്യബന്ധനം ആണ്.... പെരയം വഴിയുള്ള ബസ്‌ റൂട്ട് ആണ് പടപ്പക്കരക്ക് കടക്കുവാനുള്ള പ്രധാന പാത.... കരികുഴി മുതൽ തുടങ്ങി തെങ്ങുവിള, വേടൻമുക്ക് ,പള്ളിജഗ്ഷൻ ,നെല്ലിമുക്കം ,ഫാത്തിമാജഗ്ഷൻ ,ആനപ്പാറ, കുതിരമുനപ് വരെ നീളുന്ന പാത  ഒരു ഗ്രാമത്തിന്റെ മനോഹാരിത വിളിച്ചോതുന്നു....പുള്ളിയാകോടി ,വെടന്മുക്ക് ,അഞ്ഞുമലപൊയ്ക ,ചാന്നക്കൊടി ,ചോങ്കിൽ ,വാളാതിൽ ,പൂലക്കൊടി ,സായിപിന്റെ പൊയ്ക ,സുന്ദര തീരം തുടങി നിരവധി കായൽ തീരങളുംനമ്മുക്ക് ഉണ്ട് .....ഇവ ആസ്വതിക്കാൻ നിരവധി ആളുകൾ വന്നു തുടഗിയിട്ടുണ്ട് ....


1963ഇൽ പടപ്പക്കര ഒരു ഇടവക ആയി കൊല്ലം രൂപത പ്രേക്യാപിച്ചു....1973 ജൂൺ 10ആം തിയതി പടപ്പക്കര പള്ളി ആശിർവധിച്ചു....6 കുരിശടികളും പലപല ജഗ്ഷനുകളിൽ ആയിട്ട് ഉണ്ണ്ട് .... ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തുന്ന കൊല്ലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ്‌.ജോസഫ്‌ ഹൈസ്കൂൾ  പള്ളിയോടു ചേർന്ന് സ്ഥിതി ചെയുന്നു....

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Nidhinjohn2009

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:44, 16 നവംബർ 2013 (UTC)Reply