Malayali
പ്രിയ സുഹൃത്തേ,
ലേഖനങ്ങൾ തുടങ്ങുന്നതിനു മുൻപ് ഈ താൾ ഒന്നു വായിക്കുക. നന്ദി.--Manjithkaini 22:35, 26 സെപ്റ്റംബർ 2006 (UTC)
പ്രിയ മലയാളീ,
ഇതിനു മുൻപ് ഒരു സന്ദേശം നൽകിയായിരുന്നു. താങ്കൾ അതു ശ്രദ്ധിച്ചിട്ടില്ല എന്നു തോന്നുന്നു. വിക്കിപീഡിയ വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങൾ സമാഹരിക്കുവാനുള്ള വേദിയാണ്. കേരളം പ്രകൃതിയുടെ വരദാനം എന്ന താളിൽ താങ്കൾ കുറിച്ചുവച്ചിരിക്കുന്നത് സ്വന്തം ചിന്തയാണ്. കേരളം പ്രകൃതിയുടെ വരദാനമാണെന്ന കാര്യത്തിൽ എനിക്കും സംശയമില്ല. പക്ഷേ അത് ഏകപക്ഷീയമായ ഒരു പ്രസ്താവനയായിപോകും. അവ നമ്മുടെ ബ്ലോഗിലോ സ്വന്തം വെബ് താളുകളിലോ പ്രസിദ്ധീകരിക്കുകയാണുത്തമം. വിക്കിപീഡിയയിൽ അത്തരം നിരീക്ഷണങ്ങൾ പ്രസിദ്ധീകരിക്കുവാൻ തൽക്കാലം അതിന്റെ നയങ്ങൾ അനുവദിക്കുന്നില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിൽ വിക്കിപിഡിയയിലെ ലേഖനങ്ങൾ എങ്ങനെയായിരിക്കണമെന്നും എങ്ങനെ ആവരുതെന്നും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതു ഈ ലിങ്കിൽ വായിക്കാം. ദയവായി ഇനിയും ലേഖനങ്ങൾ തുടങ്ങും മുൻപ് ഇക്കര്യങ്ങൾ മനസിലാക്കുക. താങ്കൾ വിക്കിപീഡിയയിൽ പങ്കാളിയാകണമെന്നും അതിന്റെ സ്വഭാവത്തിനൊത്ത ലേഖനങ്ങൾ ധാരാളം എഴുതണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനാലാണ് വിശദമായ ഒരു സന്ദേശമിടുന്നത്. ഇതിന്റെ ഗൌരവം മനസിലാക്കുമെന്നു കരുതുന്നു. നന്ദി. --മന്‍ജിത് കൈനി (വരൂ, സംസാരിക്കാം)20:31, 30 സെപ്റ്റംബർ 2006 (UTC)
- ഒരു കാര്യം മറന്നുപോയി. വിക്കിയിൽ ലേഖനങ്ങളെഴുതുന്നതെങ്ങനെ എന്നു പരീക്ഷിച്ചറിയുകണുദ്ദേശമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന സ്ഥലത്ത് താങ്കൾ എന്തു ലേഖനങ്ങൾ വേണമെങ്കിലും എഴുതിപ്പഠിച്ചോളൂ. യാതൊരു ശങ്കയുമില്ലാതെ. നന്ദി. --മന്‍ജിത് കൈനി (വരൂ, സംസാരിക്കാം)05:42, 1 ഒക്ടോബർ 2006 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Malayali,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:14, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Malayali
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:23, 16 നവംബർ 2013 (UTC)