നമസ്കാരം രതീഷ് കെ കെ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:59, 4 ഓഗസ്റ്റ് 2021 (UTC)

ഊർജ്ജം ലളിതംതിരുത്തുക

മനുഷ്യൻ യന്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇനിയും നമ്മൾ പുരോഗതിയുടെ പാതയിൽ സാങ്കേതിക മികവിലൂടെ മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കു ചുറ്റുമുള്ള നിത്യോപയോഗ വസ്തുക്കളെല്ലാം യന്ത്രങ്ങളായി മാറും. മനുഷ്യാദ്ധ്വാനം തീരെ കുറയും. അവയെല്ലാം യന്ത്രങ്ങൾ കീഴടക്കും. "ഇപ്പോൾ മനുഷ്യൻ യന്ത്രങ്ങളെ നിയന്ത്രിക്കുകയാണെങ്കിൽ ഭാവിയിൽ അവ മനുഷ്യനെ നിയന്ത്രിക്കുന്ന കാലം വരും". ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്.

   വീട്ടിലെ കുട്ടികളുടെ കളിപ്പാട്ടം മുതൽ നമ്മൾ യാത്ര ചെയ്യുന്ന വിമാനങ്ങൾ വരെ യാന്ത്രികോർജ്ജത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇതിന് ഇന്ധനം കൂടിയേതീരൂ എന്ന് നമുക്കെല്ലാം അറിയാം. ഭക്ഷണം വിളമ്പാൻ പോലും മനുഷ്യൻ റോബോട്ടുകളെ ഉപയോഗിക്കുന്ന കാലമാണ് ഇന്ന്. ഇവയെല്ലാം മനുഷ്യന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണെങ്കിലും അവയൊരിക്കലും അനാവശ്യത്തിനാകരുത്.
  വീടുകളിൽ ധാരാളം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ് നാമെല്ലാം. എന്നാൽ ഇവയൊക്കെ ആവശ്യത്തിന് അല്ലെങ്കിൽ അത്യാവശ്യത്തിന് മാത്രമാണമോ നമ്മൾ ഉപയോഗിക്കുന്നത്. സ്വയം ഒന്ന് വിലയിരുത്തി നോക്കിയിട്ടുണ്ടോ?. വീടുകളിൽ വൈദ്യുതിയുടെ മാസവാടക കൂടുമ്പോൾ ഒരുപക്ഷേ നമ്മൾ ഉപയോഗം ചുരുക്കിയേക്കാം. പക്ഷെ ദിവസങ്ങൾക്കുള്ളിൽ അത് വീണ്ടും പഴയ പടിയാകും. പൊതു ഇടങ്ങളിലും ജോലിസ്ഥലത്തും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇവിടങ്ങളിലെ വൈദ്യുതിച്ചാർജ് വ്യക്തികളെ ബാധിക്കാത്തതുകൊണ്ട് ഇവിടത്തെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ ആരും ഒരു മടിയും കാണിക്കാറില്ല.
   അടച്ചു കെട്ടിയ മുറികളുള്ള കൂറ്റൻ കെട്ടിടങ്ങളാണ് ഇന്ന് നിർമ്മിക്കുന്നവയിൽ ഏറെയും. എ.സി.യും ലൈറ്റും പ്രവർത്തിപ്പിക്കാൻ വേണ്ടി മാത്രം നിർമ്മിക്കപ്പടുന്നവ. നിർമ്മാണവേളയിൽത്തന്നെ ഇവയെല്ലാം കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ രൂപകൽപ്പന ചെയ്താൽ എ.സി.യുടെയും ലൈറ്റിന്റെയും ഉപയോഗം ഗണ്യമായി കുറക്കാൻ സാധിക്കും. അതുവഴി ഊർജ്ജത്തിന്റെയും. തുടക്കത്തിൽത്തന്നെ ശാസ്ത്രീയമായ ഒരു ഭാവനയും കാഴ്ചപ്പാടും ഇതിന് അത്യാവശ്യമാണ്. ആഡംബര വാഹനങ്ങളിലുള്ള അനാവശ്യ യാത്രകളാണ് ഊർജ്ജത്തിന്റെ മറ്റൊരു ദുരുപയോഗം.
   കേവലം പണച്ചെലവ് മാത്രമല്ല ഇത്തരം ഊർജ്ജത്തിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്നത്. അതിന്റെ ഫലം ദൂരവ്യപകമാണ്. പരോക്ഷമായ പല പ്രത്യാഘാതങ്ങളും സംഭവിക്കും.
1) വരും തലമുറയ്ക്ക് വേണ്ടി കരുതി വെക്കേണ്ട ഊർജ്ജത്തിന്റെ ലഭ്യത ഗണ്യമായി കുറയുന്നു.

2) ആഗോളതാപനം പോലെയുള്ള വലിയ വിപത്തുകൾ, പ്രകൃതിയോടൊപ്പം കടലിനെയും സാരമായി ബാധിക്കുന്നു.

   കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടമാണ് മറ്റൊരു വസ്തു. ആയിരത്തിൽ തുടങ്ങി അമ്പതിനായിരത്തിന് മുകളിൽ വരെ വിലവരുന്ന കളിപ്പാട്ടങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയെല്ലാം തന്നെ പ്രവർത്തിക്കുന്നത് വൈദ്യുതിയിലോ ബാറ്ററിയിലോ ആണ്. സാമാന്യം നല്ല അളവിലുള്ള ഊർജ്ജം ഇവ പ്രവർത്തിപ്പിക്കാൻ ആവശ്യമാണ്. ഒരു കാലത്ത് ഓലപ്പമ്പരവും ഒലപ്പന്തും കളിച്ചു നടന്ന കുട്ടികളുടെ സ്ഥാനത്താണ് പുതിയ തലമുറ ഇത്തരം ആധുനിക കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നതെന്ന് നാം അറിയണം. ശരീരവ്യായാമവും ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവും ചുറ്റുപാടുമായുള്ള ബന്ധവും അതുവഴി കാര്യങ്ങൾ ഗ്രഹിക്കാനുള്ള കുട്ടികളുടെ കഴിവും നഷ്ടപ്പെടുത്താൻ ഇത് ഒരു പ്രധാന കാരണമാകുന്നു.
   ഊർജ്ജം എല്ലായ്പോഴും പ്രകൃതിയിൽ സുലഭമായി കിട്ടുന്ന ഒന്നല്ല. പുതിയ ഉറവിടങ്ങൾ എത്ര തന്നെ കണ്ടെത്തിയാലും അവയ്ക്കെല്ലാം ഒരവസാനമുണ്ടാകും. അതുകൊണ്ടുതന്നെ അത് വരും തലമുറയ്ക്ക് കരുതി വെക്കേണ്ട ഒരമൂല്യ സമ്പത്താണ്. ഈ കാര്യം വളർന്നു വരുന്ന കുട്ടികളെക്കൂടി ബോധ്യപ്പെടുത്തേണ്ട ഒരു ബാധ്യത നമുക്കുണ്ട്. രതീഷ് കെ കെ (സംവാദം) 11:28, 8 ഒക്ടോബർ 2021 (UTC)

K K R രതീഷ് കെ കെ (സംവാദം) 03:10, 9 ഒക്ടോബർ 2021 (UTC)