എഥിലീൻ
C
2H
4 അല്ലെങ്കിൽ H2C = CH2 എന്ന തന്മാത്രാസൂത്രമുള്ള ഒരു ഹൈഡ്രോകാർബണാണ് എഥിലീൻ (IUPAC പേര്: ഈഥീൻ). ശുദ്ധരൂപത്തിൽ ഇത് കസ്തൂരിവാസനയുള്ളതും നിറമില്ലാത്തതും, എളുപ്പത്തിൽ ജ്വലിക്കുന്നതുമായ വാതകമാണ്. [5]ഏറ്റവും ലളിതമായ ആൽക്കീനാണ് ഇത്.
| |||
Names | |||
---|---|---|---|
IUPAC name
Ethene
| |||
Identifiers | |||
3D model (JSmol)
|
|||
ChEBI | |||
ChEMBL | |||
ChemSpider | |||
ECHA InfoCard | 100.000.742 | ||
EC Number |
| ||
KEGG | |||
PubChem CID
|
|||
UNII | |||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | colorless gas | ||
സാന്ദ്രത | 1.178 kg/m3 at 15 °C, gas[1] | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
0.131 mg/mL (25 °C); 2.9 mg/L[2] | |||
Solubility in ethanol | 4.22 mg/L[2] | ||
Solubility in diethyl ether | good[2] | ||
അമ്ലത്വം (pKa) | 44 | ||
Conjugate acid | Ethenium | ||
-15.30·10−6 cm3/mol | |||
വിസ്കോസിറ്റി | 10.28 μPa·s[3] | ||
Structure | |||
D2h | |||
zero | |||
Thermochemistry | |||
Std enthalpy of formation ΔfH |
+52.47 kJ/mol | ||
Standard molar entropy S |
219.32 J·K−1·mol−1 | ||
Hazards | |||
Safety data sheet | ICSC 0475 | ||
EU classification | {{{value}}} | ||
R-phrases | R12 R67 | ||
S-phrases | (S2) S9 S16 S33 S46 | ||
Flash point | {{{value}}} | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
രാസ വ്യവസായത്തിൽ എഥിലീൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ ലോകമെമ്പാടുമുള്ള ഉൽപാദനം (2016 ൽ 150 ദശലക്ഷം ടണ്ണിലധികം [6] ) മറ്റേതൊരു ജൈവ സംയുക്തത്തേക്കാളും കൂടുതലാണ്. [7] [8] ഈ ഉൽപാദനത്തിന്റെ ഭൂരിഭാഗവും പോളിയെത്തിലീൻ എന്നതിലേക്കാണ് പോകുന്നത്. എഥിലീൻ യൂണിറ്റുകളുടെ പോളിമർ ശൃംഖലകൾ അടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മിക്കുന്നത് ഇതിൽ നിന്നാണ്. പ്രകൃതിദത്ത സസ്യഹോർമോൺ കൂടിയാണ് എഥിലീൻ. പഴങ്ങൾ പാകമാകാൻ കാർഷിക മേഖലയിൽ ഇത് ഉപയോഗിക്കുന്നു. [9] എഥിലീന്റെ ഹൈഡ്രേറ്റാണ് എഥനോൾ.
ഘടനയും സവിശേഷതകളും
തിരുത്തുകഈ ഹൈഡ്രോകാർബൺ തന്മാത്രയിൽ നാല് ഹൈഡ്രജൻ ആറ്റങ്ങൾ രണ്ട് കാർബൺ ആറ്റങ്ങളുമായി ചേർത്തിരിക്കുന്നു. കാർബൺ ആറ്റങ്ങൾ ദ്വിബന്ധനത്താൽ യോജിപ്പിച്ചിരിക്കുന്നു. .
എഥിലീൻ തന്മാത്രയിലെ π- ബോണ്ട് അതിന്റെ ഉപയോഗപ്രദമായ പ്രതിപ്രവർത്തനത്തിന് കാരണമാകുന്നു. ഇരട്ട ബോണ്ട് ഉയർന്ന ഇലക്ട്രോൺ സാന്ദ്രത ഉള്ള ഒരു മേഖലയാണ്, അതിനാൽ ഇലക്ട്രോഫിലുകൾ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. എഥിലീന്റെ പല പ്രതിപ്രവർത്തനങ്ങളും സംക്രമണ ലോഹങ്ങളാൽ ഉത്തേജിപ്പിക്കപ്പെടുന്നു, ഇത് π, π * ഓർബിറ്റലുകൾ ഉപയോഗിച്ച് എഥിലീനുമായി ബന്ധിപ്പിക്കും.
ലളിതമായ തന്മാത്രയായതിനാൽ എഥിലീനിന്റെ സ്പെക്ട്രോസ്കോപ്പി ഘടന ലളിതമാണ്. [10]
ഉപയോഗങ്ങൾ
തിരുത്തുകഎഥിലീന്റെ പ്രധാന വ്യാവസായിക പ്രതിപ്രവർത്തനങ്ങൾ:
1) പോളിമറൈസേഷൻ 2) ഓക്സീകരണം, 3) ഹാലോജനേഷനും ഹൈഡ്രോഹാലോജനേഷനും, 4) ആൽക്കിലേഷൻ, 5) ഹൈഡ്രേഷൻ 6) ഒലിഗോമെറൈസേഷൻ, 7) ഹൈഡ്രോഫോർമിലേഷൻ.
എഥിലീൻ ഓക്സൈഡ്|1,2-Dichloroethane, എഥിലീൻ ഡൈക്ലോറൈഡ്, Ethylbenzene, പോളിയെത്തിലീൻ എന്നിവ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. [11] എഥിലീനുമായുള്ള മിക്ക പ്രതിപ്രവർത്തനങ്ങളും ഇലക്ട്രോഫിലിക് സങ്കലനമാണ് .
പോളിമറൈസേഷൻ
തിരുത്തുകലോകത്തിലെ എഥിലീൻ വിതരണത്തിന്റെ പകുതിയിലധികം പോളിയെത്തിലീൻ ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് പോളിയെത്തിലീൻ അഥവാ പോളിത്തീൻ. [11]
എഥിലിൻ ഓക്സീകരണത്തിന് വിധേയമാക്കിഎഥിലീൻ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് ഓട്ടോമോട്ടീവ് ആന്റിഫ്രീസ്, ഗ്ലൈക്കോളുകൾ, ഗ്ലൈക്കോൾ ഈതറുകൾ, പോളിയെത്തിലീൻ ടെറെഫ്താലേറ്റ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
അസറ്റാൽഡിഹൈഡ് നിർമ്മാണത്തിന് എഥിലീൻ പല്ലേഡിയം ഉപയോഗിച്ച് ഓക്സീകരണം നടത്തുന്നു.
ഹാലോജനേഷനും ഹൈഡ്രോഹലോജനേഷനും
തിരുത്തുകഹാലോജനേഷനും ഹൈഡ്രോഹലോജനേഷനും നടത്തുമ്പോൾ പോളി വിനൈൽ ക്ലോറൈഡ്, ട്രൈക്ലോറൈഥിലീൻ, പെർക്ലോറൈഥിലീൻ, മെഥൈൽ ക്ലോറോഫോം, പോളി വിനൈലിഡീൻ ക്ലോറൈഡ്, കോപോളിമർ, എഥൈൽ ബ്രോമൈഡ് എന്നിവ ഉൽപ്പന്നങ്ങളായി ലഭിക്കുന്നു. [12]
ആൽക്കിലേഷൻ
തിരുത്തുകഎഥിലിന്റെ ആൽക്കൈലേഷനിൽ നിന്നുള്ള പ്രധാന ഉൽപ്പന്നം എഥൈൽബെൻസീൻ ആണ് . പോളിസ്റ്റൈറീനിലും ടയറുകൾക്കും പാദരക്ഷകൾക്കുമായി സ്റ്റൈറൈൻ-ബ്യൂട്ടാഡിൻ റബ്ബറിലും ഇത് ഉപയോഗിക്കുന്നു. [12]
ഹൈഡ്രേഷൻ
തിരുത്തുകഎതിലിൻ ഹൈഡ്രേഷന് വിധേയമാക്കി എത്തനോൾ നിർമ്മിക്കാം: [13]
- C 2 H 4 + H 2 O → CH 3 CH 2 OH
പഴവും പൂവും
തിരുത്തുകപല സസ്യങ്ങളുടെയും പുഷ്പിക്കലിനേയും കായ്ക്കലിനേയും സ്വാധീനിക്കുന്ന ഹോർമോണാണ് എഥിലീൻ. പഴങ്ങളുടെ പാകമാകൽ വേഗത്തിലാക്കുന്നതിന് ഉപയോഗിക്കുന്നു [14]
ഗ്യാസ് വെൽഡിംഗ്
തിരുത്തുകവെൽഡിംഗ് വാതകം എന്ന നിലയിലാണ് മറ്റൊരു പ്രധാന ഉപയോഗം. [15][11]
ഉത്പാദനം
തിരുത്തുകആഗോള എഥിലീൻ ഉത്പാദനം ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരുന്നു.[7][16][17][18]
വ്യാവസായിക പ്രക്രിയ
തിരുത്തുകപെട്രോകെമിക്കൽ വ്യവസായത്തിലെ നിരവധി രീതികളിലൂടെ എഥിലീൻ ഉത്പാദിപ്പിക്കുന്നു. ഹൈഡ്രോകാർബണുകളും നീരാവിയും 750–950 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടാക്കപ്പെടുന്ന സ്റ്റീം ക്രാക്കിംഗ് ആണ് ഒരു പ്രാഥമിക രീതി തത്ഫലമായുണ്ടാകുന്ന മിശ്രിതത്തിൽ നിന്ന് ആവർത്തിച്ചുള്ള കംപ്രഷനും വാറ്റിയെടുക്കലും വഴി എഥിലീൻ വേർതിരിക്കപ്പെടുന്നു. [12] നാഫ്ത, ഗ്യാസോയിൽ, പ്രൊഡിലീൻ, അരോമാറ്റിക്സ് (പൈറോളിസിസ് ഗ്യാസോലിൻ) എന്നിവയുടെ ഉപോൽപ്പന്നങ്ങൾ ഉപയോഗിച്ച് എഥിലീൻ നിർമ്മിക്കുന്നു.[19] മീഥെയ്ൻ ഓക്സിഡേറ്റീവ് കപ്ലിംഗ്, ഫിഷർ-ട്രോപ് സിന്തസിസ്, മെത്തനോൾ-ടു-ഒലെഫിൻസ് (എംടിഒ), കാറ്റലറ്റിക് ഡീഹൈഡ്രജനേഷൻ എന്നിവയാണ് എഥിലീൻ ഉൽപാദനത്തിനായി ഉപയോഗിക്കുന്ന മറ്റ് സാങ്കേതികവിദ്യകൾ. [20]
പരീക്ഷണശാലയിലെ നിർമ്മാണം
തിരുത്തുകവ്യാവസായികമായി വലിയ മൂല്യമുണ്ടെങ്കിലും, ലബോറട്ടറിയിൽ എഥിലീൻ അപൂർവ്വമായി മാത്രം പരീക്ഷണശാലയിൽ സമന്വയിപ്പിക്കപ്പെടുന്നു. [21] സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ചുള്ള എഥനോൾ നിർജ്ജലീകരണം വഴിയോ വാതകരൂപത്തിലായിരിക്കുമ്പോൾ അലുമിനിയം ഓക്സൈഡ് ഉപയോഗിച്ചോ ഇത് ഉത്പാദിപ്പിക്കാം. [22]
ചരിത്രം
തിരുത്തുകജോഹാൻ ജോക്കിം ബെച്ചർ ആണ് എഥിലീൻ കണ്ടെത്തിയത്. സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ച് എത്തനോൾ ചൂടാക്കിയായിരുന്നു നിർമ്മാണം.[23] തന്റെ ഫിസിക്ക സബ്റ്റെറേനിയയിൽ (Physica Subterranea) (1669) അദ്ദേഹം ഈ വാതകത്തെക്കുറിച്ച് പരാമർശിച്ചു. [24] പ്രകൃതിദത്ത തത്ത്വചിന്തയുടെ വിവിധ ശാഖകളുമായി ബന്ധപ്പെട്ട തന്റെ പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും ജോസഫ് പ്രീസ്റ്റ്ലി ഈ വാതകത്തെക്കുറിച്ച് പരാമർശിക്കുന്നു. [25] 1795 ൽ നാല് ഡച്ച് രസതന്ത്രജ്ഞരായ ജോഹാൻ റുഡോൾഫ് ഡീമാൻ, അഡ്രിയൻ പെയ്റ്റ്സ് വാൻ ട്രൂസ്റ്റ്വിക്ക്, ആന്തോണി ലോവറെൻബർഗ്, നിക്കോളാസ് ബോണ്ട് എന്നിവർ എഥിലീന്റെ ഗുണങ്ങളെക്കുറിച്ച് പഠിക്കുകയും ഇത് ഹൈഡ്രജൻ വാതകത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അതിൽ കാർബണും ഹൈഡ്രജനും അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തുകയും ചെയ്തു. ക്ലോറിനുമായി എഥിലീൻ സംയോജിപ്പിക്കാമെന്നും ഈ സംഘം കണ്ടെത്തി. ഈ കണ്ടെത്തൽ എഥിലീന് olefiant gas (എണ്ണ ഉണ്ടാക്കുന്ന വാതകം) എന്ന പേര് നൽകി.
മിഡ്-19 ാം നൂറ്റാണ്ടിൽ, സഫിക്സ് -എനെ (ഒരു പുരാതന ഗ്രീക്ക് റൂട്ട് "മകൾ" അർത്ഥം സ്ത്രീ പേരുകൾ അവസാനം ചേർത്തു) വ്യാപകമായി തന്മാത്ര മാത്രമാകുന്നു ഒരു കുറച്ച് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്ന ഒരു തന്മാത്ര അല്ലെങ്കിൽ അതിന്റെ ഭാഗം കാണുക ഉപയോഗിച്ചു തിരുത്തപ്പെട്ടത്. അങ്ങനെ, എഥിലീൻ ( C
2H
4 </br> C
2H
4 </br> C
2H
4 ) " എഥൈലിന്റെ മകൾ" ( C
2H
5 </br> C
2H
5 </br> C
2H
5 ). 1852 ൽ തന്നെ എഥിലീൻ എന്ന പേര് ഈ അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.
[ അവലംബം ആവശ്യമാണ് ]
1
ചിക്കാഗോ സർവകലാശാലയിൽ ലഖാർഡ്, ക്രോക്കർ, കാർട്ടർ എന്നിവരുടെ പരീക്ഷണത്തെത്തുടർന്ന് [26] എഥിലീൻ ഒരു അനസ്തെറ്റിക് ആയി ഉപയോഗിച്ചു. [27] [5] ക്ലോറോഫോം ഘട്ടംഘട്ടമായി നീക്കം ചെയ്യുമ്പോഴും 1940 കളിൽ ഇത് ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ, അതിൻറെ ദുർഗന്ധവും സ്ഫോടനാത്മക സ്വഭാവവും ഇന്ന് അതിന്റെ ഈ ഉപയോഗത്തെ പരിമിതപ്പെടുത്തുന്നു. [28]
സുരക്ഷ
തിരുത്തുകഎല്ലാ ഹൈഡ്രോകാർബണുകളെയും പോലെ, എഥിലീൻ ശ്വാസം മുട്ടിക്കുന്നതും ജ്വലിക്കുന്നതുമാണ്. മനുഷ്യരിൽ ക്യാൻസറിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകളില്ലാത്തതിനാൽ, ഇത് ഒരു ഐഎആർസി ക്ലാസ് 3 കാർസിനോജൻ ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. [29]
അവലംബം
തിരുത്തുക- ↑ Record of Ethylene in the GESTIS Substance Database of the Institute for Occupational Safety and Health, accessed on 25 October 2007
- ↑ 2.0 2.1 2.2 Neiland, O. Ya. (1990) Органическая химия: Учебник для хим. спец. вузов. Moscow. Vysshaya Shkola. p. 128.
- ↑ Kestin J, Khalifa HE, Wakeham WA (1977). "The viscosity of five gaseous hydrocarbons". The Journal of Chemical Physics. 66 (3): 1132–1134. Bibcode:1977JChPh..66.1132K. doi:10.1063/1.434048.
- ↑ ETHYLENE | CAMEO Chemicals | NOAA. Cameochemicals.noaa.gov. Retrieved on 2016-04-24.
- ↑ 5.0 5.1 Zimmermann, Heinz; Walz, Roland (2008). "Ethylene". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. doi:10.1002/14356007.a10_045.pub3. ISBN 978-3527306732.
{{cite book}}
: Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - ↑ Research and Markets. "The Ethylene Technology Report 2016 - Research and Markets". www.researchandmarkets.com. Retrieved 19 June 2016.
- ↑ 7.0 7.1 "Production: Growth is the Norm". Chemical and Engineering News. 84 (28): 59–236. July 10, 2006. doi:10.1021/cen-v084n034.p059.
- ↑ Propylene Production from Methanol. Intratec. 2012-05-31. ISBN 978-0-615-64811-8.
- ↑ "Ethylene biosynthesis and signaling networks". The Plant Cell. 14 (Suppl): S131-151. 2002. doi:10.1105/tpc.001768. PMC 151252. PMID 12045274.
- ↑ "Ethylene:UV/Visible Spectrum". NIST Webbook. Retrieved 2006-09-27.
- ↑ 11.0 11.1 11.2 "OECD SIDS Initial Assessment Profile — Ethylene" (PDF). inchem.org. Archived from the original (PDF) on 2015-09-24. Retrieved 2008-05-21.
- ↑ 12.0 12.1 12.2 12.3 Kniel L, Winter O, Stork K (1980). Ethylene, keystone to the petrochemical industry. New York: M. Dekker. ISBN 978-0-8247-6914-7.
- ↑ Kosaric N, Duvnjak Z, Farkas A, Sahm H, Bringer-Meyer S, Goebel O, Mayer D (2011). "Ethanol". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. pp. 1–72. doi:10.1002/14356007.a09_587.pub2. ISBN 9783527306732.
- ↑ "Blood Changes Under Ethylene Anæsthesia". Annals of Surgery. 86 (2): 260–7. August 1927. doi:10.1097/00000658-192708000-00013. PMC 1399426. PMID 17865725.
- ↑ "Informational Bulletin". 12. California Fresh Market Advisory Board. June 1, 1976.
{{cite journal}}
: Cite journal requires|journal=
(help) - ↑ Nattrass, L and Higson, A (22 July 2010) NNFCC Renewable Chemicals Factsheet: Ethanol. National Non-Food Crops Centre
- ↑ True, Warren R. (2012). "Global ethylene capacity poised for major expansion". Oil & Gas Journal. 110 (7): 90–95.
- ↑ "Market Study: Ethylene (2nd edition), Ceresana, November 2014". ceresana.com. Archived from the original on 2015-03-07. Retrieved 2015-02-03.
- ↑ "Ethylene Production and Manufacturing Process". Icis. Retrieved 2019-07-29.
- ↑ "New Trends in Olefin Production". Engineering. 3 (2): 171–178. 2017. doi:10.1016/J.ENG.2017.02.006.
- ↑ Crimmins MT, Kim-Meade AS (2001). "Ethylene". In Paquette, L. (ed.). Encyclopedia of Reagents for Organic Synthesis. New York: Wiley. doi:10.1002/047084289X.re066. ISBN 0471936235.
- ↑ Cohen, Julius B. (1930). Practical Organic Chemistry (preparation 4). Macmillan.
{{cite book}}
: Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - ↑ Roscoe, Henry Enfield; Schorlemmer, Carl (1878). A treatise on chemistry. Vol. 1. D. Appleton. p. 611.
{{cite book}}
: Invalid|ref=harv
(help); Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - ↑ Brown, James Campbell (July 2006). A History of Chemistry: From the Earliest Times Till the Present Day. Kessinger. p. 225. ISBN 978-1-4286-3831-0.
{{cite book}}
: Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - ↑ Appendix, §VIII, pp. 474 ff., Experiments and observations relating to the various branches of natural philosophy: with a continuation of the observations on air, Joseph Priestley, London: printed for J. Johnson, 1779, vol. 1.
- ↑ "Ethylene as a gas anesthetic". Current Researches in Anesthesia & Analgesia. 2 (6): 221–229. 1 December 1923. doi:10.1213/00000539-192312000-00004.
- ↑ "Advantages of Ethylene-Oxygen as a General Anesthetic". California and Western Medicine. 27 (2): 216–8. August 1927. PMC 1655579. PMID 18740435.
- ↑ "Inhaled anesthetics: an historical overview". Best Practice & Research. Clinical Anaesthesiology. 19 (3): 323–30. September 2005. doi:10.1016/j.bpa.2005.02.001. PMID 16013684.
- ↑ "Ethylene (IARC Summary & Evaluation, Volume 60, 1994)". www.inchem.org. Retrieved 2019-01-13.