സ്റ്റൈറീൻ -ബ്യൂട്ടാഡൈയീൻ റബ്ബർ

എസ്.ബി.ആർ എന്ന ചുരുക്കപ്പേരിലാണ് സ്റ്റൈറീൻ -ബ്യൂട്ടാഡൈയീൻ റബ്ബർ കൂടുതൽ പ്രചാരത്തിലുളളത്. [1]

Styrene-butadiene Copolymer
Identifiers
ECHA InfoCard 100.127.439 വിക്കിഡാറ്റയിൽ തിരുത്തുക
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

രസതന്ത്രം തിരുത്തുക

സ്റ്റൈറീനും -ബ്യൂട്ടാഡൈയീനും അടങ്ങിയ റാൻഡം കോപോളിമറാണ്, എസ്.ബി.ആർ . വ്യാവസായികാവശ്യങ്ങൾക്ക് എമൾഷൻ പോളിമറീകരണമാണ് കൂടുതൽ അഭികാമ്യം.[2] ശൃംഖലകളിൽ ഏകകങ്ങളുടെ അനുപാതം നിയന്ത്രിക്കാവുന്നതാണ്. ബ്യൂട്ടാഡൈയീനിലെ അപൂരിത ബോണ്ടുകൾ ശാഖകളുണ്ടാവാൻ കാരണമാകുന്നു. അപൂരിത ബോണ്ടുകൾ തന്നേയാണ് വൾക്കനൈസേഷനും പ്രയോജനപ്പടുന്നത് സ്റ്റൈറീനും -ബ്യൂട്ടാഡൈയീനും ബ്ലോക്കുകളായി ഇണക്കിച്ചേർത്ത് ഉണ്ടാക്കുന്ന തെർമോപ്ലാസ്റ്റിക്ക് ഇലാസ്റ്റോമർ അതി വ്യത്യസ്തമായ മറ്റൊരു വിധം റബ്ബറാണ്. ബ്യൂട്ടാഡൈയീൻ ശൃംഖലകളിൽ സ്റ്റൈറീൻ ഏകകങ്ങളുടെ ശൃംഖലകൾ ഗ്രാഫ്റ്റ് കോപോളിമറൈസേഷൻ വഴി വളർത്തിയെടുത്താണ് ഹൈ ഇംപാക്റ്റ് പോളിസ്റ്റൈറീൻ അഥവാ ഹിപ്സ്(HIPS) എന്ന പ്ലാസ്റ്റിക് ലഭിക്കുന്നത്.

ഉപയോഗമേഖലകൾ തിരുത്തുക

പ്രകൃതിദത്തമായ റബ്ബറിന് പകരമായി രംഗത്തെത്തിയ എസ്.ബി.ആർ ആ പതിവ് തുടരുന്നു. [3]. ബെൽട്ടുകൾ , ടയറുകൾ , പാദരക്ഷകൾ , എന്നിവ കൂടാതെ പല വിധ എമൾഷനുകളിലും ( പശ, പെയിൻറ് ) ബൈൻഡറായും, ഉപയോഗിക്കപ്പെടുന്നു.

അവലംബം തിരുത്തുക

  1. "SBR" (PDF). Archived from the original (PDF) on 2006-03-11. Retrieved 2012-08-13.
  2. SBR Emulsion Polymerization[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.wisegeek.com/what-is-styrene-butadiene-rubber.htm