അന്ധകാരനഴി (നോവൽ)

(അന്ധകാരനഴി (നോവൽ ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇ. സന്തോഷ് കുമാറിന്റെ പ്രശസ്തമായ നോവലാണ് അന്ധകാരനഴി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ഈ കൃതി മാതൃഭൂമി ബുക്സ് തന്നെയാണ് പുസ്തകരൂപത്തിൽ പുറത്തിറക്കിയത്. കെ.ഷെറിഫിന്റെ വർണചിത്രങ്ങളോടെയാണ് നോവൽ അച്ചടിച്ചിട്ടുള്ളത്. നോവലിനുള്ള 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ പുസ്തകത്തിന് ലഭിച്ചു.[1]

അന്ധകാരനഴി
കർത്താവ്ഇ. സന്തോഷ് കുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഇന്ത്യ മാതൃഭൂമി ബുക്സ്
മാധ്യമംഅച്ചടി (ഹാർഡ്‌കവർ, പേപ്പർബാക്ക്)
ISBN978-81-8265-093-0

ഉള്ളടക്കം

തിരുത്തുക

"ഒരു ഒളിച്ചോട്ടത്തിലാണു നോവൽ തുടങ്ങുന്നത്; അവസാനിക്കുന്നതും. രണ്ടു പലായനങ്ങളിലെയും കഥാപാത്രങ്ങൾ വ്യത്യസ്തരാണെങ്കിലും കഥാസന്ദർഭങ്ങൾ ഏതാണ്ടൊരുപോലെയാണ്. ഈ രണ്ട് ഒളിച്ചോട്ടങ്ങൾക്കിടയിൽ കേരളം ചരിത്രത്തിലെ ഇരുട്ടുനിറഞ്ഞ അടിയന്തരാവസ്ഥ എന്ന സാമൂഹിക സാഹചര്യത്തിലൂടെ കടന്നുപോയി. പലരും പൊലീസ് പിടിയിലായി. ചിലർ കൊല്ലപ്പെട്ടു."[2]

"കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നിൽ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകൾ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവൽ" എന്ന് സാറാ ജോസഫ് അന്ധകാരനഴിയെ വിലയിരുത്തുന്നു .[3]

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 12. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. ജി., പ്രമോദ്. "അഴിമുഖങ്ങളിൽ അലയടിക്കുന്ന വിപ്ലവങ്ങൾ". www.manoramaonline.com. manoramaonline. Retrieved 18 November 2024.
  3. "Andhakaaranazhi". www.mbibooks.com. Mathrubhumi Books. Retrieved 18 November 2024.
"https://ml.wikipedia.org/w/index.php?title=അന്ധകാരനഴി_(നോവൽ)&oldid=4136739" എന്ന താളിൽനിന്ന് ശേഖരിച്ചത്