ഇ. സന്തോഷ് കുമാർ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(ഇ. സന്തോഷ്കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാർ. മികച്ച കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] [2] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ ഏഴു നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. [3]

ഇ. സന്തോഷ് കുമാർ
ജനനം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)രോഷ്ണി
കുട്ടികൾഅമൽ
ലക്ഷ്മി
മാതാപിതാക്ക(ൾ)ഗോവിന്ദൻകുട്ടി
വിജയലക്ഷ്മി
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2006, 2012
നൂറനാട് ഹനീഫ് അവാർഡ്-2013
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്-2011
മണിമല്ലികാ സാഹിത്യപുരസ്കാരം ഏറ്റവുംനല്ല ചെറുകഥാ സമാഹാരത്തിനു 2021

നോവലിലും ചെറുകഥയിലുമാണ് അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെയും. പിന്നീട് ഒരു സമാഹാരമായി പ്രസിദ്ധീകരിച്ച ഗാലപാഗോസ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസിദ്ധീകരിച്ച ചെറുകഥയായിരുന്നു. 2006-ൽ "ചാവുകളി" എന്ന ചെറുകഥാ സമാഹാരത്തിന് അദ്ദേഹം തന്റെ ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2011-ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ "കാക്കര ദേശത്തെ ഉറുമ്പുകൾ" എന്ന മികച്ച ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 2012-ൽ അന്ധകാരനഴിക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച "തപോമയിയുടെ അച്ഛൻ" ആണ് ഏറ്റവും  പുതിയ നോവൽ.

ജീവിതരേഖ

തിരുത്തുക

1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നു സ്വയം വിരമിച്ച് സാഹിത്യ രചനകളിൽ മുഴുകുന്നു. . ഭാര്യ രോഷ്നി; അമൽ, ലക്ഷ്മീ എന്നിവരാണ് മക്കൾ.

  • ഗാലപ്പഗോസ്, കറന്റ് ബുക്സ് (2000)
  • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
  • ചാവുകളി, ഡി. സി. ബുക്സ് (2005)
  • മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
  • നീചവേദം , ഡി.സി. ബുക്സ് (2010)
  • പ്രിയപ്പെട്ട കഥകൾ, ഡി.സി. ബുക്സ്(2018)
  • കഥകൾ , ഡി.സി. ബുക്സ് (2013)
  • നവകഥകൾ, ഗ്രീൻ ബുക്സ്  (2017)
  • നാരകങ്ങളുടെ ഉപമ, ഡി.സി. ബുക്സ് (2019)
  • പാവകളുടെ വീട്, ഡി.സി. ബുക്സ്  (2022)
  • പണയം
  • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
  • വാക്കുകൾ, കറന്റ് ബുക്സ് (2007)
  • തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
  • അന്ധകാരനഴി, മാതൃഭൂമി (2012)
  • കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി (2014)
  • ജ്ഞാനഭാരം, മാതൃഭൂമി (2019)
  • തപോമയിയുടെ അച്ഛൻ, ഡി സി ബുക്‌സ് (2024)
  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)

ബാലസാഹിത്യം

തിരുത്തുക

നോവെല്ലകൾ

  • ചിദംബരരഹസ്യം ഡി സി ബുക്‌സ് (2014)
  • ഒരാൾക്കെത്ര മണ്ണു വേണം ? ഡി സി ബുക്‌സ് (2016)
  • ഏഴാമത്തെ പന്ത്, മാതൃഭൂമി (2020)  

ലേഖന സമാഹാരം

  • മഷിയിൽ വരച്ച പൈൻ മരത്തിന്റെ ചിത്രം, ബുക്കർ മീഡിയ (2023)
  • ഭൂതനഗരം , എച്ച്  ആൻഡ് സി ബുക്‌സ്  (2023)

പുരസ്കാരങ്ങൾ

തിരുത്തുക
  • ഇ. പി. സുഷമ അങ്കണം എൻഡോവ്മെന്റ്, 2002
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
  • വി. പി. ശിവകുമാർ കേളി അവാർഡ്, 2006
  • ടി. പി. കിഷോർ അവാർഡ്, 2006
  • ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006[1]
  • മേലൂർ ദാമോദരൻ  കഥാപുരസ്കാരം 2010
  • കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)
  • കോവിലൻ നോവൽ അവാർഡ് 2012
  • അന്ധകാരനഴിക്ക് നൂറനാട് ഹനീഫ് അവാർഡ് (2013)
  • അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)
  • വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ചെറുകഥാ പുരസ്കാരം (2014)
  • അന്ധകാരനഴി തർജ്ജമ (Island of lost shadows) ക്രോസ്സ്‌വേർഡ് പുരസ്‌കാരത്തിന് ഷോർട്ട്  ലിസ്റ്റ് ചെയ്യപ്പെട്ടു.   (2016)
  • കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നല്ല കഥക്കു പ്രത്യേക പരാമർശം 2017
  • ഫൊക്കാന മലയാളസമാജം അവാർഡ് 2018
  • പത്മരാജൻ സാഹിത്യപുരസ്കാരംഏറ്റവും നല്ല ചെറുകഥക്ക്  2019
  • മണിമല്ലികാ സാഹിത്യപുരസ്കാരം ഏറ്റവുംനല്ല ചെറുകഥാ സമാഹാരത്തിനു 2021
  • പ്രൊഫ. സി വി എൻ സാഹിത്യ പുരസ്‌കാരം 2021
  • ബഷീർ സാഹിത്യ പുരസ്കാരം നാരകങ്ങളുടെ ഉപമ എന്ന കഥാസമാഹാരത്തിനു് 2023
  • മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ അവാർഡ് 2022
  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. Retrieved 14 January 2010.
  2. "ഇ സന്തോഷ് കുമാർ". ചിന്ത.കോം. Archived from the original on 2010-12-13. Retrieved 10 January 2010.
  3. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)


"https://ml.wikipedia.org/w/index.php?title=ഇ._സന്തോഷ്_കുമാർ&oldid=4137585" എന്ന താളിൽനിന്ന് ശേഖരിച്ചത്