ഇന്ത്യയുടെ വന്യജീവിസമ്പത്ത്

വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങൾക്കൊണ്ട് സമ്പന്നമാണ് ഇന്ത്യയുടെ വന്യജീവിസമ്പത്ത്.[1] ആകെയെണ്ണത്തിൽ അധികമുള്ള പശു, പോത്ത്, ആട്, വളത്തുപക്ഷികൾ, ചെമ്മരിയാടുകൾ എന്നിവയെ മാറ്റിനിർത്തിയാൽ, വിവിധ ജീവികളുൾപ്പെടുന്ന ഇന്ത്യയുടെ വന്യജീവിസമ്പത്ത് ആശ്ചര്യജനകമാണ്. കടുവകൾ, സിംഹങ്ങൾ, പുലികൾ, ഹിമപ്പുലികൾ, പെരുമ്പാമ്പുകൾ, കുറുക്കന്മാർ, കരടികൾ, മുതലകൾ, കാണ്ടാമൃഗങ്ങൾ, ഒട്ടകങ്ങൾ, കാട്ടുനായ്ക്കൾ, വാനരന്മാർ, പാമ്പുകൾ, മാനുകളും കൃഷ്ണമൃഗങ്ങളും, ആനകൾ തുടങ്ങിയവയുടെയെല്ലാം വാസസ്ഥാനമാണ് ഭാരതം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായ് സ്ഥിതിചെയ്യുന്ന് 89 ദേശിയോദ്യാനങ്ങൾ, 13 ബയോ റിസർവുകൾ, 400ലധികം വന്യജീവിസങ്കേതങ്ങൾ എന്നിവിടങ്ങളിലായ് ഭാരതത്തിന്റെ അതുല്യ വന്യജീവിസമ്പത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[2] ലോകത്ത് വംശനാശഭീഷണിനേരിടുന്നതും അപ്പുർവങ്ങളിൽ അപൂർവമായതുമായ ജീവികൾ ഭാരതത്തിലുള്ളതിനാൽ, ഇന്ത്യയിലെ വന്യജീവിസമ്പത്ത് സംരക്ഷിക്കപ്പെടേണ്ടത് തീർത്തും അനിവാര്യമാണ്. [3] ഒരു പഠനമനുസരിച്ച് ലോകത്ത്തിന്റെ 60-70% ജൈവവൈവിധ്യം ഉൾക്കൊള്ളുന്ന 17 മഹാ ജൈവവൈവിധ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്[4]

ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഭാരതം
വംശനാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന ഒരു മൃഗമാണ് ഇന്ത്യൻ കാട്ടുനായ ലോകത്താകമാനം 2500ത്തിൽ താഴെയ്ർ ഇക്കൂട്ടരുള്ളൂ

ഇൻഡോ-ഹിമാലയൻ ജൈവ മേഖലയിൽ പെടുന്ന ഇന്ത്യ, 7.6% സസ്തനികളുടെയും, 12.6% പക്ഷികളുടെയും, 6.2% ഉരഗങ്ങളുടെയും, 6% സപുഷ്പികളുടേയും വാസസ്ഥനമാണ്.[5] ചോലവനങ്ങൾ പോലുള്ള ജൈവമേഖലകൾ രാജ്യത്തിലെ പ്രാദേശികമായ ജൈവവൈവിധ്യത്തിനുദാഹരണങ്ങളാണ്. ഇന്ത്യയിൽ കാണപ്പെടുന്ന 33% സസ്യങ്ങളുടേയും ജന്മഭൂമി ഇവിടം തന്നെയാണ്[6][7] ആന്തമാൻ, പശ്ചിമഘട്ടം, വടക്കുകിഴക്കൻഇന്ത്യ എന്നിവിടങ്ങളിലെ മഴക്കാടുകളും, ഹിമാലയത്തിലെ സ്തൂപികാ വനങ്ങളും ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളാണ്. ഇവരണ്ടിനുമിടയിലായ് മറ്റു ജൈവമേഖലകളും സ്ഥിതിചെയ്യുന്നു. കൈമരുതുകൾ അധികമുള്ള കിഴക്കേഇന്ത്യയിലെ ആർദ്ര-ഇലപൊഴിയും കാടുകൾ തേക്ക് വൃക്ഷങ്ങൾ ധാരളമുള്ള് മധ്യൈന്ത്യയിലേയും തേക്കൻ ഇന്ത്യയിലേയും ശുഷ്ക-ഇലപൊഴിയും കാടുകൾ പടിഞ്ഞാറേ ഇന്ത്യയിലെ മരുഭൂമികൾ, ഫലഭൂയിഷ്ഠമായ ഗംഗാസമതലം എന്നിവയാണ് മറ്റുപ്രദേശങ്ങൾ. \[8] ആര്യവേപ്പ്, അരയാൽ തുടങ്ങിഅയ വൃക്ഷങ്ങളും രാജ്യവ്യാപകമായ് കണ്ടുവരുന്നു.

ഇന്ത്യയിലെ ജന്തുജാലം

തിരുത്തുക

ഏഷ്യൻ ആന, ബംഗാൾ കടുവ, ഏഷ്യൻ സിംഹം, പുലി, കാണ്ടാമൃഗം, കരടി എന്നുതുടങ്ങിയ ലോകത്തിലെ വലിയ പല വന്യമൃഗങ്ങളും ഇന്ത്യയിലുണ്ട്. ആർഷഭാരതീയ സംസ്കാരം വന്യജ്ജിവികളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ സസ്യജാലം

തിരുത്തുക
  1. Encyclopedia of World Geography By Peter Haggett
  2. South India By Sarina Singh, Stuart Butler, Virginia Jealous, Amy Karafin, Simon Richmond, Rafael Wlodarski
  3. Biodiversity and its conservation in India By Sharad Singh Negi
  4. Explorations in Applied Geography By Dutt Misra & Chatterjee (eds.) , L R Singh, Ashok K Dutt, H N Misra, Meera Chatterjee
  5. Indira Gandhi Conservation Monitoring Centre (IGCMC), New Delhi and the United Nations Environmental Program (UNEP), World Conservation Monitoring Center, Cambridge, UK. 2001. Biodiversity profile for India.
  6. Botanical Survey of India. 1983. Flora and Vegetation of India — An Outline. Botanical Survey of India, Howrah. 24 pp.
  7. Valmik Thapar, Land of the Tiger: A Natural History of the Indian Subcontinent, 1997.
  8. Tritsch, M.E. 2001. Wildlife of India Harper Collins, London. 192 pages. ISBN 0-00-711062-6

and prospecting of fungi from India. By: C. Manoharachary, K. Sridhar, Reena Singh, Alok Adholeya, T. S. Suryanarayanan, Seema Rawat and B. N. Johri. CURRENT SCIENCE, VOL. 89, NO. 1, 10 JULY 2005. PDF

  • [4];Fungi of India 1989-2001. By: Jamaluddin, M.G. Goswami and B.M. Ojha, Scientific Publishers, 2004, vii, 326 p, ISBN :8172333544 .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

Legislation from Official website of: Government of India, Ministry of Environment & Forests