കൈമരുത് (ശാലമരം) എന്ന വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം: Shorea robusta എന്നാണ്. ഇംഗ്ലീഷിൽ sal അല്ലെങ്കിൽ shala tree എന്ന് അറിയുന്നു. സംസ്കൃതത്തിൽ അഗ്നിവല്ലഭ, അഗ്നികർണ, അഗ്നികർണിക എന്നൊക്കെ വിളിക്കുന്നു.

കൈമരുത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. robusta
Binomial name
Shorea robusta

തെക്കൻ ഏഷ്യയാണ് ജന്മദേശമായി കണക്കാക്കുന്നത്. ഹിമാലയത്തിന്റെ തെക്കുമുതൽ മ്യാന്മാർ വരെയും നേപ്പാൾ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. സാൽ വൃക്ഷം റെസിൻ സാൽ ഡാമ്മർ അല്ലെങ്കിൽ ഇൻഡ്യൻ ഡാമ്മർ എന്നറിയപ്പെടുന്നു. [1]

രൂപ വിവരണം

തിരുത്തുക

50 മീറ്റർ വരെ വരുന്ന വളരെ പതുക്കെ വളരുന്ന ഒരു മരമാണ്. ജല ലഭ്യതയുള്ള സ്ഥലങ്ങളിൽ നിത്യഹരിത മരമാണ്. എന്നാൽ ജല ലഭ്യതകുറഞ്ഞ സ്ഥലങ്ങളിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഇല പൊഴിക്കാറുണ്ട്. ഇതിനെ പലപ്പോഴും അശോകമരമായി തെറ്റിദ്ധരിക്കാറുണ്ട്.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം  : കഷായം(തൊലി), മധുരം (ഫലം , പശ)

ഗുണം  : രൂക്ഷം

വീര്യം :ശീതം

വിപാകം: കടു

ഔഷധയോഗ്യ ഭാഗം

തിരുത്തുക

തൊലി, നിര്യാസം, ഫലം

ഇത് നല്ല ഉറപ്പുള്ള മരമായതുകൊണ്ട് ഫർണിച്ചറുകൾ ഉണ്ടാക്കാനും ജനലും വാതിലും ഉണ്ടാക്കാനും ഉപയോഗിക്കാം.

ചിത്രശാല

തിരുത്തുക
  1. http://www.flowersofindia.net/catalog/slides/Sal.html
  2. ഔഷധ സസ്യങ്ങൾ ഭാഗം2, ഡോ.നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  1. Panda, H. (2011). Spirit Varnishes Technology Handbook (with Testing and Analysis). Delhi, India: Asia Pacific Business Press. pp. 226, 229–230.
"https://ml.wikipedia.org/w/index.php?title=കൈമരുത്&oldid=3705678" എന്ന താളിൽനിന്ന് ശേഖരിച്ചത്