ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിമീഡിയ പട്ടിക താൾ

ഇന്ത്യയിൽ ഇതുവരെ 16 വനിതകൾ മുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇപ്പോൾ അധികാരത്തിൽ ഒരാളാണുള്ളത് — പശ്ചിമ ബംഗാളിൽ നിന്നും മമതാ ബാനർജി.[1] വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിലേറിയിട്ടുള്ള 13 സംസ്ഥാനങ്ങളിൽ, ഡൽഹിയിൽ നിന്ന് മൂന്നും, ഉത്തർ‌പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നും രണ്ടു പേരും വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക ചുവടെ.

ഇപ്പോൾ അധികാരത്തിലിരിക്കുന്ന വനിതാ മുഖ്യമന്ത്രിമാർ — മമതാ ബാനർജി
സൂചന

  •   നിലവിലെ മുഖ്യമന്ത്രി
ക്രമ. നം. പേര് ചിത്രം സംസ്ഥാനം കാലഘട്ടം Total tenure പാർ‌ട്ടി
1 സുചേതാ കൃപലാനി ഉത്തർ പ്രദേശ് ഒക്ടോബർ 2, 1963 – മാർച്ച് 13, 1967 1258 ദിവസങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2 നന്ദിനി സത്പതി ഒഡിഷ ജൂൺ 14, 1972 – മാർച്ച് 3, 1973
മാർച്ച് 6, 1974 – ഡിസംബർ 16, 1976
1278 ദിവസങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
3 ശശികല കകോദ്കർ ഗോവ ഓഗസ്റ്റ് 12, 1973 – ഏപ്രിൽ 27, 1979 2084 ദിവസങ്ങൾ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി
4 സെയ്ദ അൻവാറാ തൈമൂർ അസം ‌ഡിസംബർ 6, 1980 – ജൂൺ 30, 1981 206 ദിവസങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
5 ജാനകി രാമചന്ദ്രൻ തമിഴ്‌നാട് 7 ജനുവരി 1988 – 30 ജനുവരി 1988 23 ദിവസങ്ങൾ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
6 ജെ. ജയലളിത   തമിഴ്‌നാട് ജൂൺ 24, ‌1991 – മേയ് 12, 1996
മേയ് 14, 2001 – സെപ്റ്റംബർ 21, 2001
മാർച്ച് 2, 2002 – മേയ് 12, 2006
മേയ് 16, 2011 – 29 സെപ്തംബർ 2014
23 May 2015 – 5 ഡിസംബർ 2016
5605 ദിവസങ്ങൾ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
7 മായാവതി ഉത്തർ പ്രദേശ് ജൂൺ 13, 1995 – ഒക്ടോബർ 18, 1995
മാർച്ച് 21, 1997 – സെപ്റ്റംബർ 21, ‌ 1997
മേയ് 3, 2002 – ഓഗസ്റ്റ് 29, 2003
മേയ് 13, 2007 – മാർച്ച് 7, 2012
2562 ദിവസങ്ങൾ ബഹുജൻ സമാജ് പാർട്ടി
8 രജീന്ദർ കൗർ ഭട്ടാൽ പഞ്ചാബ് ജനുവരി 21, 1996 – ഫെബ്രുവരി 12, 1997 388 ദിവസങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
9 റാബ്രി ദേവി   ബീഹാർ ജൂലൈ 25, 1997 – ഫെബ്രുവരി 11, 1999
മാർച്ച് 9, 1999 – മാർച്ച് 2, 2000
മാർച്ച് 11, 2000 – മാർച്ച് 6, 2005
2746 ദിവസങ്ങൾ രാഷ്ട്രീയ ജനതാദൾ
10 സുഷമ സ്വരാജ്   ഡെൽഹി ഒക്ടോബർ 13, 1998 – ഡിസംബർ 3, 1998 52 ദിവസങ്ങൾ ഭാരതീയ ജനതാ പാർട്ടി
11 ഷീല ദീക്ഷിത്   ഡെൽഹി ‍ഡിസംബർ 3, 1998 – 2013 ഡിസംബർ 8 5504 ദിവസങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
12 ഉമാ ഭാരതി   മദ്ധ്യപ്രദേശ് ‍ഡിസംബർ 8, 2003 – ഓഗസ്റ്റ് 23, 2004 259 ദിവസങ്ങൾ ഭാരതീയ ജനതാ പാർട്ടി
13 വസുന്ധരാ രാജെ സിന്ധ്യ രാജസ്ഥാൻ ഡിസംബർ 8, 2003 – ഡിസംബർ 11, 2008
8 December 2013 – 17 December 2018
5813 ദിവസങ്ങൾ ഭാരതീയ ജനതാ പാർട്ടി
14 മമത ബാനർജി *   പശ്ചിമബംഗാൾ മേയ് 20, 2011 – തുടരുന്നു 4914 ദിവസങ്ങൾ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്
15 ആനന്ദിബെൻ പട്ടേൽ   ഗുജറാത്ത് മേയ് 21, 2014 – 7 ഓഗസ്റ്റ് 2016 808 ദിവസങ്ങൾ ഭാരതീയ ജനതാ പാർട്ടി
16 മെഹ്ബൂബ മുഫ്തി ജമ്മു-കശ്മീർ 4 April 2016 – 20 June 2018 807 ദിവസങ്ങൾ ജമ്മു ആൻഡ് കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2013-03-17.